സമ്പത്ത് വന്ന് മൂടും, ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാനാവും; ഈ രാശിക്കാര്‍ക്ക് ലഭിക്കും സൗഭാഗ്യ ജീവിതം
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഗ്രഹങ്ങള്‍ക്ക് സംഭവിക്കാറുണ്ട്. നിശ്ചിത കാലയളവില്‍ ഗ്രഹങ്ങള്‍ ഇത്തരത്തില്‍ രാശിമാറും. ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. ഒരാളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഇതിലൂടെ മാറാം. എപ്പോഴും ശുഭകരമായ കാര്യങ്ങള്‍ മാത്രമല്ല രാശിമാറ്റത്തിലൂടെ സംഭവിക്കുക.
നവംബര്‍ മാസത്തില്‍ അത്തരത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സമ്മാനിക്കുന്ന രാജയോഗങ്ങള്‍ വരാനിരിക്കുകയാണ്. ശുക്രന്‍ ധനു രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിലൂടെ ചില രാശിക്കാര്‍ക്ക് വലിയ സൗഭാഗ്യങ്ങള്‍ ലഭിക്കും. ഇവരുടെ ജീവിതം തന്നെ ഒന്നാകെ മാരും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

വൃശ്ചികം: ശുക്രന്റെ രാശിമാറ്റത്തിലൂടെ വൃശ്ചികം രാശിക്കാരുടെ സാമ്പത്തിക പ്രതിസന്ധികളെല്ലാം മാറിക്കിട്ടും. ഈ കാലയളവില്‍ ധനനേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. ആഡംബര ജീവിതം തന്നെ സ്വന്തമാക്കാന്‍ സാധിക്കും. തൊഴില്‍ ഉള്ളവരാണെങ്കില്‍ അവരെ തേടി അംഗീകാരങ്ങള്‍ തേടിയെത്തും. ഓഹരി വിപണിയില്‍ നിക്ഷേപിച്ചവര്‍ക്ക് സാമ്പത്തികമായ നേട്ടങ്ങള്‍ ലഭിക്കും.
ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണയുമുണ്ടാവും. കഠിനാധ്വാനം ചെയ്താല്‍ ജോലിയില്‍ അതിന്റെ ഫലം ലഭിക്കും. ആഗ്രഹിച്ചത് പോലെ ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലഭിക്കും. ഭാഗ്യത്തിന്റെ അകമ്പടിയാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ശുഭകരമായി മാറും. പുതിയ ജോലിയും ഇക്കാലയളവില്‍ ലഭിക്കും.
മകരം: ഈ രാശിക്കാര്‍ക്ക് ഇനി വെച്ചടി കയറ്റമായിരിക്കും. ശുക്രന്റെ രാശിമാറ്റം മകരം രാശിക്കാര്‍ക്ക് കൈനിറയെ ധനനേട്ടങ്ങള്‍ സമ്മാനിക്കും. വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകും. ജോലിയില്‍ അംഗീകാരം ലഭിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം അധികാരികളുടെ പ്രശംസയ്ക്ക് കാരണമാകും.
ഭാഗ്യത്തിന്റെ അനുഗ്രഹം ഇവരുടെ ജീവിതത്തിലുണ്ടാവും. എന്തുകാര്യവും ശുഭകരമായി മാറും. പുതിയ ബിസിനസുകളും ആരംഭിക്കാനാവും. ഇതിലൂടെ വരുമാനം വര്‍ധിക്കും. ബിസിനസില്‍ നിന്ന് ലാഭം സ്വന്തമാക്കാനാവും. സാമ്പത്തിക പ്രതിസന്ധികളെല്ലാം മറികടന്ന് വലിയ വളര്‍ച്ച കൈവരിക്കാനാവും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും ലഭിക്കും. ജോലിയില്ലാത്തവരാണെങ്കില്‍ പുതിയ ജോലി ഇക്കാലയളവില്‍ സ്വന്തമാക്കാന്‍ സാധിക്കും.
മീനം: ഈ രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം ശുഭ നേട്ടങ്ങള്‍ സമ്മാനിക്കും. ബിസിനസുകാരാണെങ്കില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനാവും. എല്ലാ ബിസിനസിലും പുരോഗതിയുണ്ടാവും. വലിയ ലാഭം തന്നെ സ്വന്തമാക്കാനാവും. ഇതിലൂടെ സാമ്പത്തിക സ്ഥിതി തന്നെ മെച്ചപ്പെടും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അനുകൂല സമയമാണ്.
സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം മാറിക്കിട്ടും. പിന്നാലെ തന്നെ ധനനേട്ടങ്ങള്‍ നിക്ഷേപങ്ങളിലൂടെ സ്വന്തമാക്കാനാവും. തൊഴില്‍ തേടി നടക്കുന്നവരാണെങ്കില്‍ ഇത് അനുകൂല സമയമാണ്. പുതിയ ജോലി ഇവര്‍ക്ക് ലഭിക്കും. അതില്‍ ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവും ഒരേസമയം ലഭിക്കും. തൊഴില്‍ മേഖലയില്‍ നിങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് അംഗീകാരവും ലഭിക്കും.












Click it and Unblock the Notifications