വീട് എന്ന സ്വപ്നം സഫലമാകും, പണം പലവഴി എത്തും; ഈ 3 രാശിക്കാരുടെ ശുക്രൻ തെളിഞ്ഞു
ജാതകത്തിൽ ശുക്രൻ അനുകൂല സ്ഥാനത്താണ് ഉള്ളതെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിൽ പുരോഗതിയുടെ നാളുകൾ ആയിരിക്കും. ഐശ്വര്യവും സമ്പത്തും സമാധാനവും ഒക്കെ ഉണ്ടാവും. ശുക്രൻ ജൂലായിൽ സംക്രമിക്കുകയാണ്.
ജൂലായി ഏഴിന് ശുക്രൻ ചിങ്ങത്തിൽ പ്രവേശിക്കും. ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. ശുക്രൻ രാശി മാറുന്ന സമയത്ത് അത് എല്ലാവരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ആണ് ഉണ്ടാവാൻ പോകുന്നത്. ഏതൊക്കെ രാശിക്കാർക്കാണ് ശുക്രന്റെ രാശിമാറ്റം ഗുണം കൊണ്ടുവരുന്നതെന്ന് നോക്കാം.

ഇടവം: ഇടവം രാശിക്കാർക്ക് ഇനി വരാൻ പോകുന്നത് നേട്ടങ്ങളുടെ നാളുകളാണ്. ഈ സമയത്ത് ഒരു തരത്തിലുള്ള പ്രശ്നങ്ങളും നിങ്ങൾക്ക് ഉണ്ടാവില്ല. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവില്ല. തൊഴിൽ മേഖലയിലും ബിസിനസ്സ് മേഖലയിലും നിങ്ങൾക്ക് വൻ നേട്ടം ഉണ്ടാവും.
ബിസിനസ്സിൽ നിന്ന് പ്രതീക്ഷിക്കാത്ത ലാഭം ആണ് വരാൻ പോകുന്നത്. റിയൽ എസ്റ്റേറ്റ്, റെസ്റ്റോറന്റ് എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏറ്റവും നല്ല സമയമാണ്. വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങാൻ സാധിക്കും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വരാൻ പോകുന്നത് നല്ല ദിനങ്ങളാണ്. ശുക്രന്റെ സംക്രമണം ചിങ്ങം രാശിക്ക് അനുകൂലമാണ്. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുകയും ആത്മവിശ്വാസം കൂടുകയും ചെയ്യും. ബഹുമാനം വർദ്ധിക്കും.
ഏത് മേഖലയിൽ പ്രവർത്തിച്ചാലും ശോഭിക്കാൻ സാധിക്കും. നിങ്ങൾ ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ജോലി അന്വേഷിക്കുന്നവരാണെങ്കിൽ പുതിയ ജോലി ലഭിക്കും. സന്തോഷകരമായ കുടുംബ ജീവിതം ഉണ്ടാവുന്നതാണ്.
തുലാം: ശുക്രന്റെ സംക്രമണം ഏറ്റവും കൂടുതൽ നല്ലഫലങ്ങൾ നൽകുന്നത് തുലാം രാശിക്കാർക്കാണ്. ഇനി നേട്ടങ്ങളുടെ കാലമാണ് ഈ രാശിക്കാർക്ക്. ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് ഒരുപോലെ ശോഭിക്കാൻ സാധിക്കും. നിങ്ങൾക്ക് മുന്നിൽ പുതിയ വഴികൾ തുറക്കും.
ബിസിനസ്സിൽ പുതിയ ആശയം നടപ്പാക്കാൻ നോക്കുന്നുണ്ടെങ്കിൽ ഇതാണ് ഏറ്റവും നല്ല നേരം. നിക്ഷേപത്തിന് പറ്റിയ സമയമാണ്. ഷെയർ മാർക്കറ്റിലും മറ്റ് നിക്ഷേപങ്ങളിലും ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. എന്ത് കാര്യം ചെയ്യുമ്പോഴും ആലോചിച്ച് മാത്രം ചെയ്യുക. ഭാഗ്യം നിങ്ങൾക്കൊപ്പം ഉണ്ട്












Click it and Unblock the Notifications