4 നാള്‍ക്കുള്ളില്‍ ശുക്രനുദിക്കും, ധനനേട്ടങ്ങളുടെ പെരുമഴയെത്തും; ഈ രാശിക്കാരെ ഭാഗ്യം അനുഗ്രഹിക്കും
ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റം എന്ന് എല്ലാവര്‍ക്കുമറിയാം. ഏത് രാശിക്കാരുടെയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറ്റി മറിക്കാന്‍ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ക്ക് കഴിയും എന്നാണ് വിശ്വസിക്കുന്നത്. ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുള്ളില്‍ അതിന്റെ രാശിമാറും. ഇതിനെ സ്വാധീനം പന്ത്രണ്ട് രാശികളിലും ഉണ്ടാവും. സെപ്റ്റംബറിലെ ഏറ്റവും വലിയ രാശിമാറ്റം ശുക്രന്റേതാണ്.
സെപ്റ്റംബര്‍ 24ന് ശുക്രന്‍ ചോതി നക്ഷത്രത്തില്‍ പ്രവേശിക്കും. ഇത് വലിയ നേട്ടങ്ങള്‍ ചില രാശിക്കാര്‍ക്ക് സമ്മാനിക്കും. ഒക്ടോബര്‍ അഞ്ച് വരെ ശുക്രന്‍ ഈ നക്ഷത്രത്തില്‍ തുടരും. അതിലൂടെ ഏതെല്ലാം രാശിക്കാര്‍ക്കാണ് വലിയ നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നതെന്ന് പരിശോധിക്കാം.

മേടം: ഈ രാശിക്കാരുടെ ജീവിതത്തില്‍ ശുക്രനുദിക്കും എന്ന് തന്നെ പറയാം. മേടം രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് ശുക്രന്‍ വരുന്നത്. അതുകൊണ്ട് മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വെച്ചടി കയറ്റമുണ്ടാവും. അത്ഭുതകരമായ നേട്ടങ്ങള്‍ ഒന്നൊന്നായി കടന്നുവരും. സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ലഭിക്കും. ബിസിനസ് നടത്തുന്നവരാണെങ്കില്‍ വലിയ ലാഭം തന്നെ ഇവര്‍ക്ക് ലഭിക്കും.
പുതിയ ബിസിനസുകള്‍ ആരംഭിക്കാനും സാധിക്കും. ചെയ്യുന്ന ബിസിനസുകളില്‍ വലിയ പുരോഗതി കൈവരിക്കാനാവും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിക്കും. അതുപോലെ ശമ്പള വര്‍ധനവും തേടിയെത്തും. കരിയറില്‍ പ്രതീക്ഷിച്ചതിലും വലിയ പുരോഗതിയുണ്ടാവും. സുവര്‍ണകാലമാണ് ഇവരെ തേടിയെത്തുക.
ഇടവം: ശുക്രന്റെ നക്ഷത്രമാറ്റം ഇടവം രാശിക്കാരുടെ ജീവിത്തിലേക്ക് സര്‍വഭാഗ്യങ്ങളും കൊണ്ടുവരും. ഇവര്‍ തൊട്ടതെല്ലാം പൊന്നാകും. സാമ്പത്തിക നേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. കഠിനാധ്വാനം ചെയ്താല്‍ ജോലിയില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇക്കാലയളവില്‍ സാധിക്കും. അതില്‍ നിന്ന് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസില്‍ നിന്നും വലിയ ലാഭം സ്വന്തമാക്കാനാവും.
കരിയറില്‍ വലിയ മാറ്റങ്ങളുണ്ടാവും. മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കും. ജോലിയില്‍ നിന്ന് ശമ്പള വര്‍ധനവും പ്രമോഷനുമെല്ലാം ഒരുമിച്ച് ലഭിക്കും. ഭാഗ്യത്തിന്റെ അനുഗ്രഹം ഇടവം രാശിക്കാര്‍ക്കൊപ്പം ശുക്രന്റെ നക്ഷത്രമാറ്റത്തെ തുടര്‍ന്നുണ്ടാവും. എന്തുകാര്യം ചെയ്താലും അത് ശുഭകരമായി മാറും.
ചിങ്ങം: ശുക്രന്റെ നക്ഷത്രമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏറ്റെടുക്കുന്ന ജോലികള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കാനാവും. ജോലി സ്ഥലത്ത് മേലധികാരികളുടെ പ്രശംസ നേടിയെടുക്കാനാവും. സഹപ്രവര്‍ത്തകരുടെ പിന്തുണയും ഇവര്‍ക്കുണ്ടാവും. ജോലിയിലെ മികവ് ശമ്പളവര്‍ധനവിനും അതുപോലെ സ്ഥാനക്കയറ്റത്തിനും കാരണമാകും.
വിദേശത്ത് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അത് സാധ്യമാകും. ഏറ്റവും അനുകൂല സമയം ആണിത്. ബിസിനസില്‍ നിന്നും വലിയ ലാഭം സ്വന്തമാക്കാനാവും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. എല്ലാ പ്രതിസന്ധികളും ഈ സമയത്ത് മാറിക്കിട്ടും. നിക്ഷേപങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാനാവും.












Click it and Unblock the Notifications