കൈ നിറയെ സ്വര്‍ണം ലഭിക്കും... ആസ്തി കൂടും; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയില്‍ മാറ്റം വരുത്താറുണ്ട്. പല ഗ്രഹങ്ങളും പല സമയങ്ങളാണ് രാശി ചക്രം പൂര്‍ത്തിയാക്കാന്‍ എടുക്കുന്നത്. ഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ തന്നെ നക്ഷത്രവും മാറാറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍ എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ ശുക്രന്റെ സഞ്ചാരത്തില്‍ സംഭവിക്കുന്ന ഏതൊരു മാറ്റവും രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുന്നവയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ ശുക്രന്‍ പൂരൂരുട്ടാതി നക്ഷത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

ഇത് എല്ലാ നക്ഷത്രക്കാരേയും ബാധിക്കുമെങ്കിലും ചില നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് കൈവന്നിരിക്കുന്നത്. ജീവിതത്തില്‍ ഉന്നത വിജയങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുകയെന്ന് നോക്കാം.
കാര്‍ത്തിക
ശുക്രന്റെ പൂരൂരുട്ടാതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ഉത്രാടം
ശുക്രന്റെ പൂരൂരുട്ടാതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാം. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. വിദേശത്ത് പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ലാഭം കൊയ്യാം. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉണ്ടാകും.
ചതയം
ശുക്രന്റെ പൂരൂരുട്ടാതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം ചതയം നക്ഷത്രക്കാര്‍ക്ക് ശുഭകരമായിരിക്കും. പൂര്‍വിക സ്വത്തുക്കള്‍ തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാനാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയം. കരിയറില്‍ മെച്ചപ്പെട്ട നിലയിലെത്തും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. സ്വപ്‌നം കണ്ട ജീവിതം നയിക്കാനാകും. കുടുംബാംഗങ്ങളോടൊപ്പം ദീര്‍ഘ യാത്ര നടത്താന്‍ അവസരം ലഭിക്കും.












Click it and Unblock the Notifications