പുതിയ കാര്‍ വീട്ടിലെത്തും, സമ്പത്ത് ഇരട്ടിയാകും...എന്തൊരു ഭാഗ്യം!; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ അവയുടെ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഗ്രങ്ങളുടെ രാശി മാറ്റത്തിന്റെ പ്രതിഫലനം എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ ഗുണപരമായിരിക്കും.
ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹമാണ് ശുക്രന്‍. ആഡംബരത്തിന്റേയും സൗഭാഗ്യങ്ങളുടേയും ഘടകമായിട്ടാണ് ശുക്രനെ കാണുന്നത്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്ത് വന്നാല്‍ അയാള്‍ക്ക് ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പറ്റും. നല്ല കാലം വരുന്നതിനെ ശുക്രനുദിച്ചു എന്ന് വിശേഷിപ്പിക്കുന്ന ഒരു പതിവ് സര്‍വ സാധാരണമാണ്. ജാതകത്തില്‍ ശുക്രന്‍ ബലവാനായിരിക്കുമ്പോള്‍ എല്ലാ സുഖസൗകര്യങ്ങളും ലഭിക്കുന്നു.

ജൂലൈ ഏഴ് മുതല്‍ ശുക്രന്‍ രാശി മാറിയിരിക്കുകയാണ്. ചിങ്ങം രാശിയിലേക്കാണ് ശുക്രന്‍ പ്രവേശിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസം വരെ ശുക്രന്‍ ചിങ്ങം രാശിയില്‍ ആയിരിക്കും സഞ്ചരിക്കുക. ശുക്രന്റെ സംക്രമണം എല്ലാ രാശിക്കാരിലും പ്രതിഫലിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ ഭാഗ്യമായിരിക്കും ലഭിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.
തുലാം
ശുക്രന്‍ ചിങ്ങം രാശിയില്‍ പ്രവേശിക്കുന്നത് തുലാം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഇക്കാലയളവില്‍ നിരവധി നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ച്ചയുടെ നാളുകളാണ് സംജാതമായിരിക്കുന്നത്. നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം കൊയ്യാനാകും. പുതിയ വഴികളിലൂടെ കൈയില്‍ പണമെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും.
ഇടവം
ചിങ്ങം രാശിയിലെ ശുക്രന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്കും ഗുണപരമാണ്. വീട്ടിലും കുടുംബത്തിലാകെയും സന്തോഷവും സമാധാനവും വര്‍ധിക്കും. പുതിയ വാഹനം വാങ്ങാനുള്ള ഏറെ നാളത്തെ ആഗ്രഹം പൂവണിയും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കും.
ചിങ്ങം
ശുക്രന്‍ ചിങ്ങം രാശിയില്‍ പ്രവേശിക്കുന്നത് ചിങ്ങം രാശിക്കാര്‍ക്കും ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. സന്താനഭാഗ്യം കൈവരും. വിദേശത്തേക്ക് ഒരു ദീര്‍ഘയാത്ര നടത്താന്‍ സാധ്യത കാണുന്നു. ഏറ്റെടുത്ത ജോലികള്‍ ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും.












Click it and Unblock the Notifications