Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? ഒക്ടോബര്‍ 27 മുതല്‍ ഇവരുടെ ജീവിതം മാറിമറിയും; ആസ്തി രണ്ടിരട്ടിയാകും..!

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അയാളുടെ ജാതക പ്രകാരമാണ് നടക്കുന്നത് എന്നാണ് ഹിന്ദു വിശ്വാസം. ജനന സമയത്ത് തന്നെയുള്ള ഗ്രഹനില, രാശി ക്രമം, നക്ഷത്രം എന്നിവ കണക്കാക്കിയാണ് ഓരോ വ്യക്തികളുടേയും ജാതകം കുറിക്കുന്നത്. ജ്യോതിഷം അടിസ്ഥാനമാക്കിയാണ് ഇത് ചെയ്യുന്നത്.

ഒമ്പത് ഗ്രഹങ്ങള്‍ക്കും പന്ത്രണ്ട് രാശിക്കാര്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക എന്ന് ജ്യോതിഷത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

astrology

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍ എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ ശുക്രന്‍ ഒരാളുടെ ജാതകത്തില്‍ ശുഭസ്ഥാനത്ത് വരുമ്പോഴേല്ലാം രാജയോഗത്തിന് സമാനമായ ഗുണങ്ങളാണ് അയാള്‍ക്ക് ലഭിക്കുക. ശുക്രന്റെ രാശി മാറ്റം പോലെ തന്നെ പ്രധാനമാണ് നക്ഷത്ര മാറ്റം.

നിലവില്‍ ശുക്രന്‍ അനിഴം നക്ഷത്രത്തിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ അഞ്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ അതായത് ഒക്ടോബര്‍ 27ന് പുലര്‍ച്ചെ 1.15ന് ശുക്രന്‍ തൃക്കേട്ട നക്ഷത്രത്തിലേക്ക് മാറും. ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനമുണ്ടാക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കും. നവംബര്‍ 7 വരെ ശുക്രന്‍ തൃക്കേട്ട നക്ഷത്രത്തിലുണ്ടാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രന്റെ നക്ഷത്രമാറ്റം ഗുണം ചെയ്യുകയെന്ന് നോക്കാം.

കര്‍ക്കടകം

തൃക്കേട്ട നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ വരവ് കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇത് സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതാക്കും. വിദേശത്ത് ജോലി അന്വേഷിക്കുന്നവരെ സംബന്ധിച്ച് അനുകൂല സമയം.

കന്നി

തൃക്കേട്ട നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ വരവ് കന്നി രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. പലവഴിക്ക് പണം കൈയിലെത്തും. ബിസിനസില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാനാകും.

കുംഭം

തൃക്കേട്ട നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ വരവ് കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. എല്ലാ കാര്യത്തിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ നേട്ടം കൊയ്യാനാകും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് ഇരട്ടി ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+