Get Updates
Get notified of breaking news, exclusive insights, and must-see stories!

കുന്നോളം ധനം, കൈ നിറയെ സ്വര്‍ണം; രണ്ട് ദിവസത്തിനകം ഈ രാശിക്കാരുടെ ജീവിതം അടിമുടി മാറും

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ഗ്രഹങ്ങള്‍ രാശി മാറുന്നതിനൊപ്പം നക്ഷത്രവും മാറാറുണ്ട്. ഇത്തരത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു നക്ഷത്രമാറ്റമാണ് രണ്ട് ദിവസത്തിനുള്ളില്‍ നടക്കാന്‍ പോകുന്നത്. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളില്‍ ഒന്നാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍ എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. നിലവില്‍ ചിത്തിര നക്ഷത്രത്തില്‍ ആണ് ചോതി സഞ്ചരിക്കുന്നത്.

astrology

എന്നാല്‍ സെപ്തംബര്‍ 24 ന് ശുക്രന്‍ ചോതി നക്ഷത്ത്രിലേക്ക് മാറും. ഒക്ടോബര്‍ 5 വരെ ശുക്രന്‍ ഇതേ നക്ഷത്രത്തില്‍ തുടരും. ഇത് എല്ലാ രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച അനിതര സാധാറണമായ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ നക്ഷത്രമാറ്റം ഗുണം ചെയ്യുക എന്നതിനെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.

മേടം

ശുക്രന്റെ ചോതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റമുണ്ടാകും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും.

കുടുംബാംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. കുടുംബത്തില്‍ വിവാഹം, ജനനം തുടങ്ങിയ മംഗളകരമായ കാര്യങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് അനുകൂല സമയം. വിദേശത്ത് ഉന്നത പഠനത്തിനായി ശ്രമിക്കുന്നവര്‍ക്കും കാര്യങ്ങള്‍ അനുകൂലമായി വന്ന് ഭവിക്കാനാണ് സാധ്യത.

ഇടവം

ശുക്രന്റെ ചോതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാര്‍ തൊട്ടതെല്ലാം പൊന്നാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആത്മവിശ്വാസത്തോടെ ചെയ്യുന്ന ജോലികള്‍ക്കും കഠിനാധ്വാനത്തിനും ഫലമുണ്ടാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നല്ല സമയമാണിത് എന്നാണ് പറയപ്പെടുന്നത്.

മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസില്‍ നിന്നും വലിയ ലാഭമുണ്ടാകും. മത്സര പരീക്ഷകളില്‍ വിജയമുറപ്പ്. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. പഴയ വീട്ടിലെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരും. പുതിയ വീട്ടിലേക്ക് താമസം മാറും. ആഡംബരപൂര്‍ണ്ണമായ ജീവിതമാണ് പുതിയ വീട്ടില്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നത്.

ചിങ്ങം

ശുക്രന്റെ ചോതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാവും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകള്‍ വലിയ ലാഭം കൈയിലെത്തിക്കും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാനിടയാക്കും.

ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന പുതിയ വാഹനം എന്ന സ്വപ്‌നം സഫലീകരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിസ്ഥലത്തെ അന്തരീക്ഷം അനുകൂലമാകും. പുതിയ സൗഹൃദങ്ങള്‍ രൂപപ്പെടും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം കാത്തിരിക്കുന്നു. ആഗ്രഹിച്ചതെല്ലം സ്വന്തമാക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+