ഒക്ടോബര്‍ 16 ന് ജീവിതം മാറിമറിയും, ആസ്തി കൂടും, കൈനിറയെ സ്വര്‍ണം.. ശുക്രനുദിച്ചു; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ അയാളുടെ ജനനസമയം, ഗ്രഹനില, രാശി, നക്ഷത്രം എന്നിവയ്ക്ക് സാധിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര മാറ്റത്തിനും സഞ്ചാര രേഖയിലെ മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും നക്ഷത്രക്കാരിലും പ്രകടമാകും. ഗ്രഹങ്ങളുടെ രാശി മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം ചില രാശിക്കാരില്‍ അനുകൂലമായ ഫലങ്ങള്‍ ആയിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് മോശം ഫലവും നല്‍കും.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകള്‍ ഉള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ ശുക്രന്റെ സഞ്ചാരത്തിലുണ്ടാകുന്ന ഏതൊരു മാറ്റവും ഗുണപരമായ നേട്ടങ്ങള്‍ ചില രാശിക്കാര്‍ക്കെങ്കിലും ലഭിക്കാന്‍ കാരണമാകും. നിലവില്‍ വിശാഖം നക്ഷത്രത്തിലാണ് ശുക്രന്‍ സഞ്ചരിക്കുന്നത്.
എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അതായത് ഒക്ടോബര്‍ 16 ന് ശുക്രന്‍ വിശാഖം നക്ഷത്രത്തില്‍ നിന്ന് അനിഴം നക്ഷത്രത്തിലേക്ക് മാറും. ഒക്ടോബര്‍ 27 വരെ ഇതേ നക്ഷത്രത്തില്‍ ആയിരിക്കും ശുക്രന്റെ സഞ്ചാരം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രന്റെ നക്ഷത്ര മാറ്റം ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കുക എന്ന് നോക്കാം.
ചിങ്ങം
വിശാഖം നക്ഷത്രത്തില്‍ നിന്ന് അനിഴം നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ അളവില്‍ ധനം കൈയിലെത്തും.
കന്നി
വിശാഖം നക്ഷത്രത്തില്‍ നിന്ന് അനിഴം നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ മാറ്റം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കൈനിറയെ സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാന്‍ അവസരമുണ്ടാകും. പിതൃസ്വത്തുക്കള്‍ തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും.
ധനു
വിശാഖം നക്ഷത്രത്തില്‍ നിന്ന് അനിഴം നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ മാറ്റം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ലഭിക്കും.












Click it and Unblock the Notifications