Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രില്‍ 13 മുതല്‍ ജീവിതം മാറിമറിയും... സമ്പത്ത് ഇരട്ടിയാകും; ഈ രാശിക്കാരാണോ?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ഗണിച്ച് പറയാന്‍ ജ്യോതിഷത്തിന് സാധിക്കും എന്നാണ് വിശ്വാസം. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട്.

അതുപോലെ തന്നെ നക്ഷത്ര മാറ്റം നടത്തുകയും വക്രഗതിയിലും നേര്‍രേഖയിലും സഞ്ചരിക്കുകയും ചെയ്യും. ഗ്രഹങ്ങളില്‍ ഉണ്ടാകുന്ന ചലനത്തിലെ ഇത്തരം മാറ്റങ്ങള്‍ പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. ഇത് വ്യത്യസ്ത തരത്തിലായിരിക്കും ഓരോ രാശിക്കാരിലും പ്രതിഫലിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

astrology

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍. നിലവില്‍ മീനം രാശിയില്‍ സഞ്ചരിക്കുന്ന ശുക്രന്‍ ഏപ്രില്‍ 13 മുതല്‍ നേര്‍രേഖയിലേക്ക് സഞ്ചാരം മാറ്റും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്.

മകരം

മീനം രാശിയിലെ ശുക്രന്റെ നേര്‍ രേഖ സഞ്ചാരം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മകരം രാശിയുടെ ഒമ്പതാം ഭാവത്തിലായിരിക്കും ശുക്രന്‍ നില്‍ക്കുക. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കാനാകും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. അപ്രതീക്ഷിത ധനനേട്ടത്തിനും സാധ്യതയുണ്ട്.

മിഥുനം

മീനം രാശിയിലെ ശുക്രന്റെ നേര്‍ രേഖ സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഡംബര പൂര്‍ണമായ ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും.

കുംഭം

മീനം രാശിയിലെ ശുക്രന്റെ നേര്‍ രേഖ സഞ്ചാരം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ കണ്ടെത്താനാകും. കുടുംബ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+