Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈനിറയെ സ്വര്‍ണവും പണവും, ലോട്ടറി ഭാഗ്യം ഉറപ്പ്! ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക് നല്ലകാലം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍ എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ശുക്രന്റെ സഞ്ചാരത്തിലുണ്ടാകുന്ന ഏതൊരു മാറ്റവും എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. രാശി മാറുന്നത് പോലെ ഗ്രഹങ്ങള്‍ നക്ഷത്രങ്ങളും മാറാറുണ്ട്.

ASTROLOGY

ഇത്തരത്തില്‍ ശുക്രന്‍ നക്ഷത്രം മാറുന്ന ദിനമാണിന്ന്. ഇന്ന് മുതല്‍ ശുക്രന്‍ തിരുവോണം നക്ഷത്രത്തിലൂടെയായിരിക്കും സഞ്ചരിക്കുക. ഇത് എല്ലാ രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തിയേക്കും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ശുക്രന്റെ നക്ഷത്രമാറ്റം വഴി സംഭവിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ ഭാഗ്യം ലഭിക്കുക എന്ന് നോക്കാം.

മകരം

മകരം രാശിക്കാര്‍ക്ക് ശുക്രന്റെ തിരുവോണം നക്ഷത്രത്തിലേക്കുള്ള പ്രവേശനം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. പാതിവഴിയില്‍ നിന്ന് പോയ വീട് നിര്‍മാണം പൂര്‍ത്തിയാക്കി താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബരപൂര്‍ണമായ ജീവിതമാണ് എല്ലാവരേയും കാത്തിരിക്കുന്നത്. കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും

ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന ശത്രുത അവസാനിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാര്‍ക്കൊപ്പം ഉണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ അനുകൂല സമയം.

ധനു

ധനു രാശിക്കാര്‍ക്ക് ശുക്രന്റെ തിരുവോണം നക്ഷത്രത്തിലേക്കുള്ള പ്രവേശനം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. ആസ്തിയില്‍ വലിയ വര്‍ധനവുണ്ടാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാത്ത തരത്തില്‍ വരുമാനം ലഭിക്കും.

ഇടവം

ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ തിരുവോണം നക്ഷത്രത്തിലേക്കുള്ള പ്രവേശനം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+