ഈ രാശിക്കാരാണോ? രണ്ട് ദിവസം കൂടി സമ്പത്ത് കുമിഞ്ഞുകൂടും..! കൈനിറയെ സ്വര്‍ണം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീതഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും എന്നാണ് വിശ്വാസം. ജീവിതത്തില്‍ നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത് ഇക്കാരണത്താലാണ് എന്നാണ് പറയപ്പെടുന്നത്.

ജ്യോതിഷ പ്രകാരം പ്രണയം, ആഡംബരം, സമ്പത്ത് എന്നിവയുടെ ഘടകമായാണ് ശുക്രനെ കണക്കാക്കുന്നത്. നിലവില്‍, ശുക്രന്‍ ചന്ദ്രന്റെ രാശിയായ കര്‍ക്കടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ജൂലൈ 31 ന് ശുക്രന്‍ രാശി മാറും. കര്‍ക്കടകം രാശിയില്‍ നിന്ന് സൂര്യന്റെ രാശിയായ ചിങ്ങത്തിലേക്കാണ് ശുക്രന്‍ എത്താന്‍ പോകുന്നത്. ഈ സംക്രമണം ചില രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം
മേടം
കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ വരവ് മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇത് നിങ്ങളെ സാമ്പത്തികമായി ഉന്നതിയില്‍ എത്തിക്കും.
പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇവിടെ നിങ്ങള്‍ക്ക് ആകര്‍ഷകമായ ശമ്പളവും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും ലഭിക്കും. കുടുംബാംഗങ്ങളോടൊപ്പം ദീര്‍ഘസമയം ചെലവഴിക്കാനാകും. കുടുംബത്തോടൊപ്പം തീര്‍ത്ഥയാത്ര നടത്താന്‍ സാധ്യത കാണുന്നു.
ചിങ്ങം
കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ വരവ് ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച ലാഭം കൊയ്യാനാകും. ഒരു യാത്ര പോകാന്‍ അവസരമുണ്ടാകും.
സാമ്പത്തിക സ്ഥിതി മുന്‍പത്തേക്കാള്‍ മെച്ചപ്പെടും. പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായി തീരും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാം.
മിഥുനം
കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ വരവ് മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. ഹ്രസ്വ യാത്രകള്‍ക്ക് പോകാന്‍ സാധ്യത കാണുന്നു. തര്‍ക്കങ്ങളേതുമില്ലാതെ പിതൃസ്വത്ത് കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി ഇരട്ടിയായി വര്‍ധിക്കാന്‍ കാരണമാകും. ഇതുവഴി സാമ്പത്തികമായി നിങ്ങള്‍ വളരെയധികം പുരോഗതി കൈവരിക്കും.
ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബംബര്‍ നേട്ടങ്ങള്‍ ലഭിക്കാനുള്ള അനുകൂല സാഹചര്യം. പുതിയ വീട്, വസ്തു, വാഹനം എന്നിവ വാങ്ങാനുള്ള സാധ്യത കാണുന്നു. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു.












Click it and Unblock the Notifications