പുതിയ വാഹനം വീട്ടുമുറ്റത്തെത്തും, വിനായക ചതുര്‍ത്ഥി ദിനത്തില്‍ അപൂര്‍വയോഗം; ഈ രാശിക്കാരാണോ?
ഇന്ന് രാജ്യത്തെ ഹൈന്ദവ വിശ്വാസികള്‍ വിനായക ചതുര്‍ത്ഥി ദിനം ആചരിക്കുകയാണ്. വിഘ്‌നങ്ങളില്ലാതാക്കി സമൃദ്ധിയും സന്തോഷവും പ്രദാനം ചെയ്യുന്ന ഗണേശന്റെ ജന്മദിനമാണ് വിനായക ചതുര്‍ത്ഥി. ജ്യോതിഷ പ്രകാരം വിനായക ചതുര്‍ത്ഥി ദിനം വളരെ പ്രധാനപ്പെട്ടതാണ്. 300 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണത്തെ വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഏറ്റവും അത്ഭുതകരമായ ചില യോഗങ്ങള്‍ രൂപപ്പെടുകയാണ്.
ഗണേശ ചതുര്‍ത്ഥി ദിനത്തില്‍, ബ്രഹ്‌മയോഗം, ശുക്ലയോഗം, ഉപ യോഗം എന്നിങ്ങനെ മൂന്ന് പ്രത്യേക യോഗങ്ങള്‍ ഒരേസമയം രൂപം കൊള്ളുന്നു എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ജ്യോതിഷത്തില്‍ അപൂര്‍വ യോഗങ്ങളാണ് ഇവ. ഈ യോഗങ്ങള്‍ എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

മേടം
വിനായക ചതുര്‍ത്ഥി ദിനത്തില്‍ രൂപപ്പെടുന്ന യോഗങ്ങള്‍ മേടം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഗണപതിയുടെ കൃപയാല്‍ ഈ രാശിക്കാരുടെ ജീവിതത്തിലെ വിഘ്‌നങ്ങള്‍ എല്ലാം അകന്ന് നില്‍ക്കും. ജീവിതത്തില്‍ അപൂര്‍വമായ ഭാഗ്യങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ബിസിനസുകാര്‍ക്ക് അനുകൂല സമയം.
മിഥുനം
വിനായക ചതുര്‍ത്ഥി ദിനത്തില്‍ രൂപപ്പെടുന്ന യോഗങ്ങള്‍ മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ പിന്തുണ ലഭിക്കും.
തുലാം
വിനായക ചതുര്‍ത്ഥി ദിനത്തില്‍ രൂപപ്പെടുന്ന യോഗങ്ങള്‍ തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. സാമ്പത്തികമായി വലിയ അഭിവൃദ്ധി കൈവരിക്കാന്‍ സാധിക്കും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.
കന്നി
വിനായക ചതുര്‍ത്ഥി ദിനത്തില്‍ രൂപപ്പെടുന്ന യോഗങ്ങള്‍ കന്നി രാശിക്കാര്‍ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം വലിയ നേട്ടം കൊയ്യാം. സന്താനങ്ങളില്‍ നിന്ന് ശുഭവാര്‍ത്ത കേള്‍ക്കാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വലിയ ഭാഗ്യം കൈവരിക്കാം.
മകരം
വിനായക ചതുര്‍ത്ഥി ദിനത്തില്‍ രൂപപ്പെടുന്ന യോഗങ്ങള്‍ മകരം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. സമൂഹത്തില്‍ നിന്ന് പ്രശസ്തിയും ആദരവും ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ധിക്കാന്‍ സാധ്യത കാണുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ അകറ്റും. വ്യാപാരികള്‍ക്ക് കച്ചവടത്തില്‍ വലിയ ലാഭം കൊയ്യാനാകും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കാന്‍ യോഗം കാണുന്നു.












Click it and Unblock the Notifications