കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്ക്... വിപരീതരാജയോഗത്തിന്റെ ഒരുപവറേ..! ഇവര്‍ക്ക് നേട്ടം
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും. ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷശ പ്രകാരം നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. ഗ്രഹ സംക്രമണം പലപ്പോഴും രാജയോഗങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്. ഒരേ രാശിയില്‍ ഒരേ സമയം ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് പൊതുവെ രാജയോഗങ്ങള്‍ രൂപപ്പെടാറുള്ളത്.
ഇത്തരത്തില്‍ ജ്യോതിഷത്തിലെ ശക്തമായ ഒരു യോഗമാണ് വിപരീത രാജയോഗം. ജീവിതത്തിലെ തിരിച്ചടികളില്‍ നിന്ന് വിജയത്തിലേക്ക് കയറാന്‍ വ്യക്തികളെ ഈ രാജയോഗം സഹായിക്കുന്നു. വിപരീതം എന്നാല്‍ എതിര്‍ അര്‍ഥത്തിലും രാജയോഗം എന്നത് ഉന്നതസ്ഥാനത്തെയും പ്രതിനിധീകരിക്കുന്നു. അതായത് ഏറ്റവും മോശം അവസ്ഥയില്‍ നിന്ന് തന്നെ ഭാഗ്യത്തിന്റെ അകമ്പടിയോടെ ഉയര്‍ച്ചയുടെ പടവുകള്‍ കയറാനാകുന്ന ഒരു പ്രത്യേക സാഹചര്യമാണ് വിപരീത രാജയോഗം.
ഏതൊരു വ്യക്തിയുടേയും ജാതകത്തിലെ 6, 8, 12-ാം ഭാവങ്ങള്‍ സാധാരണയായി ദുരിത ഭാവങ്ങള്‍ ആയാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. ഈ ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ പരസ്പരം സംയോജിക്കുമ്പോഴോ വ്യത്യസ്ത രാശികളില്‍ മുഖാമുഖം വരുമ്പോഴോ ആണ് വിപരീത രാജയോഗം രൂപപ്പെടുന്നത്. അതുവഴി, ഒരാള്‍ പ്രതിസന്ധികളിലൂടെ കടന്ന് അവസാനം വലിയ നേട്ടങ്ങളിലേക്കെത്തും.
വിപരീത രാജയോഗത്തിന് കീഴില്‍ മൂന്ന് പ്രധാന രാജയോഗങ്ങള്‍ വേറെയുമുണ്ട്. ഹര്‍ഷ യോഗം, സരള യോഗം, വിമല യോഗം എന്നിവയാണ് അവ. 6ാം ഭാവാധിപന്‍ 6, 8, അല്ലെങ്കില്‍ 12ാം ഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍ ആണ് ഹര്‍ഷ യോഗം രൂപപ്പെടുന്നത്. ഈ യോഗത്തിന്റെ പിന്‍ബലത്തില്‍ ദരിദ്രര്‍ക്കും കോടീശ്വരന്‍മാരാകാനുള്ള സാഹചര്യം വന്നെത്തും. ഇവര്‍ ധൈര്യശാലികളും ആത്മവിശ്വാസമുള്ളവരുമായിരിക്കും.
8ാം ഭാവാധിപന്‍ 6, 8, അല്ലെങ്കില്‍ 12ാം ഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍ ആണ് സരളയോഗം രൂപപ്പെടുന്നത്. ഏറ്റവും വലിയ പ്രതിസന്ധിയില്‍പ്പെട്ട് വലയുമ്പോള്‍ ഏതെങ്കിലും തരത്തില്‍ ഭാഗ്യം നിങ്ങളിലേക്കെത്തി കഷ്ടകാലത്തെ അതിജീവിക്കാന്‍ സഹായിക്കും എന്നതാണ് ഈ രാജയോഗത്തിന്റെ പ്രത്യേകത. അപ്രതീക്ഷിതമായ ഭാഗ്യവര്‍ധനയായിരിക്കും ഈ രാജയോഗത്തിന്റെ സമയത്ത് രൂപപ്പെടുക.
12ാം ഭാവാധിപന്‍ 6, 8, അല്ലെങ്കില്‍ 12ാം ഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍ ആണ് വിമല യോഗം രൂപപ്പെടുന്നത്. ആത്മീയപാതയിലൂടെ സമാധാനം കാംക്ഷിക്കുന്നവരെ സഹായിക്കുന്ന യോഗമാണിത്. ഈ യോഗമുള്ളവര്‍ ജീവിതത്തിലെ ഓരോ തിരിച്ചടികളെയും വിജയത്തിലേക്കുള്ള പാതയാക്കി മാറ്റും. ജാതകത്തില്‍ വിപരീത രാജയോഗയുള്ളവര്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധിക്കാലം കഴിഞ്ഞാല്‍ ഐശ്വര്യം വന്ന് ചേരും.
ജോലിയില്‍ പ്രമോഷനും ശമ്പളക്കയറ്റത്തിനും സാധ്യതകള്‍ കൂടുതലാണ്. കഠിനാധ്വാനത്തിലൂടെ സമ്പത്ത് നേടാനും അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കുന്നവരായിരിക്കും ഇവര്‍.












Click it and Unblock the Notifications