പുതിയ വീടും കാറും.. പോരാത്തതിന് കുന്നോളം പൊന്നും; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജനനം തൊട്ടുള്ള കാര്യങ്ങള്‍ ഗണിച്ച് പറയാനാകും എന്നാണ് വിശ്വാസം. ഗ്രഹനില, നക്ഷത്രം, രാശി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍ക്കും ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും നക്ഷത്രങ്ങളുടെ പരിവര്‍ത്തനത്തിനും ജ്യോതിഷത്തില്‍ വലിയ സ്ഥാനമുണ്ട്.
എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍.

സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകന്‍ എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വൈശ്വര്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. നിലവില്‍ സ്വന്തം രാശിയായ ഇടവം രാശിയില്‍ ആണ് ശുക്രന്റെ സഞ്ചാരം. ഇനി ജൂലൈ 26 വരെ ഈ രാശിയില്‍ തന്നെയായിരിക്കും ശുക്രന്റെ സഞ്ചാരം.
ഇടവം രാശിയിലേക്കുള്ള ശുക്രന്റെ സഞ്ചാരം ഒരേ സമയം രണ്ട് രാജയോഗങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. സ്വന്തം രാശിയില്‍ വന്ന് മാളവ്യ രാജയോഗം സൃഷ്ടിച്ചത് കൂടാതെ ശുക്രന്‍ തുലാം രാശിയില്‍ വിപരീത രാജയോഗവും സൃഷ്ടിച്ചിട്ടുണ്ട്. തുലാം രാശിക്കാരുടെ ജാതകത്തില്‍ ലഗ്നാധിപനായ ശുക്രന്‍ എട്ടാം ഭാവത്തില്‍ വിപരീത രാജയോഗം സൃഷ്ടിക്കുന്നു.
ഇത് 12 രാശിക്കാരുടേയും 27 നക്ഷത്രക്കാരുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം.
തുലാം
തുലാം രാശിക്കാരുടെ ജാതകത്തില്‍ നിങ്ങളുടെ ലഗ്നാധിപനായ ശുക്രന്‍ എട്ടാം ഭാവത്തില്‍ വിപരീത രാജയോഗം സൃഷ്ടിക്കും. ഒപ്പ ശുക്രന്റെ ദൃഷ്ടി ജാതകത്തിലെ സമ്പത്തിന്റെ ഭാവത്തില്‍ പതിക്കും. ഇതുവഴി ഇവര്‍ക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവയ്ക്കും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് നേട്ടം കൊയ്യാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് വിപരീത രാജയോഗം അനുകൂലമായിരിക്കും. ഈ രാശിയില്‍ ശുക്രന്‍ നാലാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. അതുവഴി കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹവും സഹകരണവും നിലനില്‍ക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ നിങ്ങള്‍ക്ക് ലഭിക്കും. ലോട്ടറി എടുക്കുന്നവര്‍ക്ക് അനുകൂലം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വിപരീത രാജയോഗം അനുകൂലമായിരിക്കും. ഈ രാശിയില്‍ നാലാം ഭാവാധിപനായ ശുക്രന്‍ പതിനൊന്നാം ഭാവത്തിലേക്ക് സംക്രമിക്കുന്നതോടെ ഈ രാശിക്കാരെ കാത്ത് ആഡംബര ജീവിതമാണ് കൈവന്നിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. പുതിയ വീടും കാറും സ്വന്തമാക്കാം.












Click it and Unblock the Notifications