Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റന്നാള്‍ മുതല്‍ അപൂര്‍വ രാജയോഗം; ജൂണ്‍ 21 വരെ ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം രാശി മാറ്റത്തെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരുടേയും ജീവിതത്തെ സ്വാധീനിക്കും.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷത്തില്‍ ഗ്രഹങ്ങളെ പോലെ തന്നെ രാശികള്‍ക്കും നക്ഷത്രങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. രാശികള്‍ 12 ഉം നക്ഷത്രങ്ങള്‍ 27 ഉം ഉണ്ട്.

Vipareet Rajayoga

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നണ് വിശ്വാസം. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്.

ഊര്‍ജ്ജം, ഭൂമി, ശക്തി, ധൈര്യം, ആത്മവിശ്വാസം എന്നിവയുടെ കാരകനുമാണ് ചൊവ്വ. നിലവില്‍ മീനം രാശിയിലൂടെയാണ് ചൊവ്വയുടെ സഞ്ചാരം. എന്നാല്‍ 2026 മെയ് 11 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:47 ന് ചൊവ്വ മേടം രാശിയില്‍ പ്രവേശിക്കുകയും ജൂണ്‍ 21 വരെ അവിടെ തുടരുകയും ചെയ്യും. ഏകദേശം 18 മാസങ്ങള്‍ക്ക് ശേഷമാണ് ചൊവ്വ സ്വന്തം രാശിയായ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്.

ഇതോടെ അപൂര്‍വമായ ഒരു രാജയോഗമാണ് രൂപപ്പെടാന്‍ പോകുന്നത്. വിപരീത രാജയോഗം ആണ് ചൊവ്വ ഇക്കാലയളവില്‍ സൃഷ്ടിക്കുന്നത്. ചൊവ്വ മേടം രാശിയില്‍ 6, 8, 12 ഭാവങ്ങളില്‍ ആയിരിക്കുമ്പോള്‍ വിപരീത രാജയോഗം സൃഷ്ടിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

ചൊവ്വയുടെ സ്ഥാനത്ത് വരുന്ന മാറ്റങ്ങളുടെ സ്വാധീനം 12 രാശികളിലും ബാധിക്കും. വിപരീത രാജയോഗം രൂപപ്പെടുമ്പോഴും ഇതേ സ്ഥിതിയായിരിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം...

ഇടവം

ചൊവ്വയുടെ മേടം രാശിയിലേക്കുള്ള സംക്രമണം മൂലം രൂപപ്പെടുന്ന വിപരീത രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ സംക്രമണ ജാതകത്തില്‍ ചൊവ്വ 12-ാം ഭാവത്തില്‍ ആണ് വസിക്കുന്നത്. ഇത് ഇവര്‍ക്ക് പല മേഖലകളിലും ഗുണം ചെയ്യും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. അതുവഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കന്നി

കന്നി രാശിക്കാര്‍ക്ക് ചൊവ്വയുടെ മേടം രാശിയിലേക്കുള്ള സംക്രമണം മൂലം രൂപപ്പെടുന്ന വിപരീത രാജയോഗം ഗുണം ചെയ്യും. ഏറെ നാളത്തെ പ്രണയ ബന്ധം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ ജീവിതത്തിലേക്ക് വഴി മാറും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. ചൊവ്വയുടെ സ്വാധീനം നിങ്ങളുടെ ശത്രുക്കളെ മറികടക്കാന്‍ സഹായിക്കാം. ജോലിയില്‍ സ്ഥാനക്കയറ്റം ഉറപ്പിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+