Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിക്കുന്നതെന്തും ഉറപ്പായും നടക്കും.. ആസ്തി ഇരട്ടിക്കാന്‍ പോകുന്നു; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയും നക്ഷത്രവും മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ഗുണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ പ്രതിഫലിക്കും. ചിലര്‍ക്ക് ഇത് ഗുണപരമാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് ദോഷമായെന്നും വരാം.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയെ ആണ് ഒമ്പത് ഗ്രഹങ്ങള്‍ ആയി കണക്കാക്കിയിരിക്കുന്നത്. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് പന്ത്രണ്ട് രാശികള്‍.

astrology

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ഒരു വ്യക്തിയുടെ ജീവിതം നിര്‍ണയിക്കുന്നത് ഗ്രഹനില, നക്ഷത്രം, രാശികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ശനിയെ ഏറ്റവും ശക്തമായ ഗ്രഹങ്ങളില്‍ ഒന്നായിട്ടാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. ഏകദേശം രണ്ടര വര്‍ഷത്തോളം ഒരു രാശിയില്‍ തുടരുന്ന ഗ്രഹം കൂടിയാണ് ശനി. അതിനാല്‍ തന്നെ ശനിക്ക് വീണ്ടും ഒരു രാശിയിലേക്ക് വരാന്‍ 30 വര്‍ഷമെടുക്കും.

നിലവില്‍ മീന രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുകയാണ് ശനി. നവംബര്‍ വരെ ഈ അവസ്ഥയില്‍ ആയിരിക്കും ശനിയുടെ സഞ്ചാരം. ശനി മീന രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നതിലൂടെ വിപരീത രാജയോഗം രൂപം കൊള്ളുന്നു. ജാതകത്തിന്റെ 6, 8 അല്ലെങ്കില്‍ 12-ാം ഭാവാധിപന്‍ ആറാം, എട്ടാം അല്ലെങ്കില്‍ പന്ത്രണ്ടാം ഭാവങ്ങളില്‍ സഞ്ചരിക്കുമ്പോഴാണ് ഈ രാജയോഗം രൂപപ്പെടുന്നത്.

ശനി രൂപീകരിക്കുന്ന വിപരീത രാജയോഗം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടമാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയാണ് അവ വ്യക്തികളുടെ ജീവിതത്തില്‍ പ്രതിഫലിക്കാന്‍ പോകുന്നത് എന്നും നമുക്കൊന്ന് നോക്കാം.

മിഥുനം

മീനം രാശിയിലെ ശനിയുടെ നേര്‍രേഖയിലുള്ള ചലനത്താല്‍ രൂപം കൊള്ളുന്ന വിപരീത രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രങ്ങളെല്ലാം സഫലീകരിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. ഏത് കാര്യം ചെയ്യുമ്പോഴും ഇവര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും.

അതിനാല്‍ തന്നെ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘകാലം ചെലവഴിക്കാന്‍ സാധിക്കും. കുടുംബത്തോടൊപ്പം ദീര്‍ഘയാത്ര നടത്താന്‍ അവസരം ലഭിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

തുലാം

മീനം രാശിയിലെ ശനിയുടെ നേര്‍രേഖയിലുള്ള ചലനത്താല്‍ രൂപം കൊള്ളുന്ന വിപരീത രാജയോഗം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ആറാം ഭാവത്തില്‍ ശനി നേരിട്ട് വസിക്കും. അതിനാല്‍ പല മേഖലകളിലും വലിയ വിജയം ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം ഉറപ്പാണ്. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+