Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗം സമ്പത്ത് നിറയ്ക്കും, സമൃദ്ധിയിലും ഐശ്വര്യത്തിലും ആറാടാം, ഈ രാശിക്കാര്‍ക്ക് സൗഭാഗ്യകാലം

ജ്യോതിഷപ്രകാരം വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന വര്‍ഷമാണ് 2024. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വലിയ രാശിമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തിലും അത്തരം രാശിമാറ്റം സംഭവിക്കാന്‍ ഇരിക്കുകയാണ്. ഇതിലൂടെ പലരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാം. ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം ഓരോ ഗ്രഹവും ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും.

അത് മനുഷ്യ ജീവിതത്തില്‍ അടക്കം വലിയ മാറ്റങ്ങളുണ്ടാക്കും. നിലവില്‍ ബുധന്‍ ശനിയുടെ രാശിയായ കുംഭത്തിലേക്ക് സംക്രമണം ചെയ്ത് കഴിഞ്ഞു. ഇതിലൂടെ രൂപപ്പെട്ടിരിക്കുന്നത് വിപരീത രാജയോഗമാണ്. ഇതിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളുണ്ടാകും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

കര്‍ക്കടകം: വിപരീത രാജയോഗത്താല്‍ ജോലി, ബിസിനസ്, ധനം, എന്നിവയിലെല്ലാം അനുകൂല ഫലങ്ങളുണ്ടാക്കും. ജ്യോതിഷപ്രകാരം ഒരു വ്യക്തിയുടെ ജാതകത്തിലെ ആറാം ഭാവാധിപന്‍ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നില്‍ക്കുമ്പോഴോ അല്ലെങ്കില്‍ എട്ടാം ഭാവാധിപന്‍ പന്ത്രണ്ടിലോ ആറാം ഭാവത്തിലോ ആയിരിക്കുമ്പോഴാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്.

ഇതൊക്കെ കൃത്യമായി വരുന്നത് കൊണ്ട് വിപരീത രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ഏറ്റവും വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. സമ്പത്തില്‍ കുതിച്ച് ചാട്ടമുണ്ടാകും. ഭാഗ്യം എപ്പോഴും കര്‍ക്കടക രാശിക്കാര്‍ക്കൊപ്പംമുണ്ടാവും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ നിന്ന് ധനനേട്ടമുണ്ടാകും. തൊഴില്‍ മേഖലയില്‍ വലിയ അവസരങ്ങള്‍ ലഭിക്കും. വരുമാനത്തില്‍ വര്‍ധവുണ്ടാവും. പുതിയ വരുമാനം സ്രോതസ്സുകളും തേടിയെത്തും.

ധനു: ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലമാണ് ആരംഭിച്ചിരിക്കുന്നത്. ബുധന്റെ സംക്രമത്തിലൂടെ ഉണ്ടാവുന്ന വിപരീത രാജയോഗം ധനു രാശിക്കാര്‍ക്ക് കൈനിറയെ സമ്പത്ത് സമ്മാനിക്കും. വന്‍ പുരോഗതിയാണ് ഇവരുടെ ജീവിതത്തിലുണ്ടാവുക. ജോലിയില്‍ വിജയം കൈവരിക്കാനാവും. വിദേശത്ത് പോകാനുള്ള അവസരവും തേടിയെത്തും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ ജീവത്തിലേക്ക് കടന്നുവരും.

അത് ജീവിത നിലവാരവും ഉയര്‍ത്തും. ധൈര്യവും ആത്മവിശ്വാസവും ഈ രാശിക്കാരില്‍ വര്‍ധിക്കും. ഏത് മേഖലയില്‍ നിന്നും പണം വാരാന്‍ സാധിക്കും. വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ നിന്നെല്ലാം ധനനേട്ടങ്ങളുണ്ടാവും. ഏത് ജോലി ഏറ്റെടുത്താലും അതില്‍ നിന്നെല്ലാം വിജയം നേടാന്‍ സാധിക്കും. ഭാഗ്യത്തിന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവും.

കന്നി: ഈ രാശിക്കാര്‍ക്ക് വിപരീത രാജയോഗം രാജകീയമായ കാര്യങ്ങളാണ് സമ്മാനിക്കുക. കന്നി രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങളുണ്ടാവും. ബിസിനസില്‍ വിചാരിക്കാത്ത അത്രയും വലിയ വിജയം ഉണ്ടാവും. അതിലൂടെ സമ്പത്ത് നിറയും. ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ വിവാഹ ജീവിതവും ഏറ്റവും മികവുറ്റതായിരിക്കും.

സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള ബഹുമാനവും ആദരവുമെല്ലാം വര്‍ധിക്കും. ഏത് കാര്യത്തിലും വിജയം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാദിക്കും. തൊഴില്‍, വ്യാപാര രംഗത്തെ പുരോഗതിയും, ജോലി ചെയ്യുന്നവരാണെങ്കില്‍ മികച്ച നേട്ടങ്ങളും നിങ്ങളെ തേടിയെത്തും. ഏത് മേഖലയില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളും സ്വന്തമാക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+