ഒറ്റയടിക്ക് രണ്ട് രാജയോഗം.. ഇന്നേക്ക് പത്താം നാള് ജീവിതം മാറിമറിയും; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനങ്ങളും സ്ഥാനങ്ങളും മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നുവെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പരമ്പരാഗത ജ്ഞാനശാഖയാണ് ജ്യോതിഷം. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷത്തിലൂടെ കണ്ടെത്താനാകും.
ജനന സമയത്തെ ഗ്രഹനില, ജന്മനക്ഷത്രം, രാശിക്കൂറ്, ജനന സമയം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി നിര്‍ണയിക്കുന്ന ജാതകത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണുള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലാണ് എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യനും ശുക്രനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന് അറിയപ്പെടുന്നത്. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ദേവനാണ് ശുക്രന്. ഫെബ്രുവരിയില്‍ കുംഭം രാശിയില്‍ സൂര്യനും ശുക്രനും സംയോജിക്കാന്‍ പോകുകയാണ്. ഫെബ്രുവരി 6 ന് ശുക്രന് കുംഭ രാശിയില്‍ പ്രവേശിക്കും. ഫെബ്രുവരി 13 ന് സൂര്യനും അതേ രാശിയില്‍ പ്രവേശിക്കും.
ഇതോടെ കുംഭം രാശിയില്‍ ശുക്രാദിത്യ യോഗം രൂപപ്പെടും. അതേസമയം തന്നെ മീനം രാശിയില്‍ വിപരീത് രാജയോഗത്തിനും (Vipreet Rajayoga 2026) കാരണമാകും. ഒരേ സമയം ഒരേ ഗ്രഹങ്ങള്‍ വ്യത്യസ്ത രാശിയില്‍ രൂപീകരിക്കുന്ന രണ്ട് രാജയോഗങ്ങള്‍ ചില രാശിക്കാര്‍ക്ക് വവലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം...
ഇടവം
സൂര്യനും ശുക്രനും രൂപീകരിക്കുന്ന വിപരീത രാജയോഗവും ശുക്രാദിത്യ രാജയോഗവും ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ ഇവര്‍ക്ക് തിളങ്ങാനാകും. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റും. ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലമായ സമയം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സൂര്യനും ശുക്രനും രൂപീകരിക്കുന്ന വിപരീത രാജയോഗവും ശുക്രാദിത്യ രാജയോഗവും ഗുണം ചെയ്യും. ഏറെ നാളത്തെ ആഗ്രഹമായ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂവണിയും. വൈകാതെ പുത്തന്‍വീട്ടിലേക്ക് താമസം മാറും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ അനുഭവപ്പെട്ടേക്കാം.
മീനം
സൂര്യനും ശുക്രനും രൂപീകരിക്കുന്ന വിപരീത രാജയോഗവും ശുക്രാദിത്യ രാജയോഗവും മീനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. അതുവഴി ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ നേടാന്‍ കഴിയും. നഷ്ടപ്പെട്ട പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കാന്‍ സാധ്യത കാണുന്നു.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി












Click it and Unblock the Notifications