പുതിയ വാഹനം വീട്ടുമുറ്റത്തെത്തും, വരുമാനത്തിന് പുതിയ വഴികള്‍; ഈ രാശിക്കാര്‍ക്കിനി രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സ്ഥാന ചലനത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അത്ര ശുഭകരമായിരിക്കില്ല. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഏറെ അനുകൂലമായിരിക്കും.
ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ചൊവ്വ. ഒരാളുടെ ജാതകത്തില്‍ ചൊവ്വ ശരിയായ സ്ഥാനത്താണൈങ്കില്‍ അയാള്‍ക്ക് വലിയ ഭാഗ്യം കൈവരിക്കാന്‍ സാധിക്കും. ഓഗസ്റ്റ് 18 മുതല്‍ കന്നി രാശിയില്‍ ആണ് ചൊവ്വയുടെ സഞ്ചാരം. അന്ന് മുതല്‍ വിപരീത രാജയോഗം രൂപപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ 18 വരെ കന്നിരാശിയില്‍ ചൊവ്വയുടെ പ്രവേശനത്താല്‍ രൂപപ്പെട്ട വിപരീത രാജയോഗം തുടരും.

ചില രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യുന്ന രാജയോഗമാണ് ഇത്. സാമ്പത്തികമായും ജോലി സംബന്ധമായും വലിയ ഭാഗ്യമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. വിപരീത രാജയോഗം കടാക്ഷിക്കുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
മേടം
കന്നി രാശിയിലേക്കുള്ള ചൊവ്വയുടെ പ്രവേശനത്താല്‍ രൂപപ്പെട്ട വിപരീത രാജയോഗം മേടം രാശിക്കാര്‍ക്ക് ശുഭകരമാണ്. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉറപ്പ്. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ പേരും പ്രശസ്തിയും ലഭിക്കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ നിയമപരമായി വിജയം വരിക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.
കര്‍ക്കടകം
കന്നി രാശിയിലേക്കുള്ള ചൊവ്വയുടെ പ്രവേശനത്താല്‍ രൂപപ്പെട്ട വിപരീത രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണപരമാണ്. ഇക്കാലയളവില്‍ പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങളുടെ കരിയറില്‍ ഗുണകരമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്ര ചെയ്യേണ്ടി വരും.
തുലാം
കന്നി രാശിയിലേക്കുള്ള ചൊവ്വയുടെ പ്രവേശനത്താല്‍ രൂപപ്പെട്ട വിപരീത രാജയോഗം തുലാം രാശിക്കാര്‍ക്ക് വളരെ ഗുണകരമാണ്. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഇക്കാലയളവില്‍ മെച്ചപ്പെടും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്‌നം സഫലമാകും.












Click it and Unblock the Notifications