കന്നി മാസം പിറന്നു... ഈ രാശിക്കാര്‍ക്കിനി ആഘോഷത്തിന്റെ നാളുകള്‍, സമ്പത്ത് പോക്കറ്റ് നിറയ്ക്കും!
കൊല്ലവര്‍ഷം 1201 ല്‍ രണ്ടാമത്തെ മാസം പിറന്നിരിക്കുകയാണ് ഇന്ന്. സമ്പത്തും സമൃദ്ധിയും പ്രദാനം ചെയ്തിരുന്ന പൊന്നിന്‍ ചിങ്ങ മാസം കഴിഞ്ഞ് ഇന്ന് കന്നി മാസം ഒന്നാം തിയതിയായിരിക്കുകയാണ്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള മാസങ്ങളില്‍ ഒന്നാണ് കന്നി. വിവിധ ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നതിനാല്‍ വ്യക്തികളുടെ ജീവിതത്തില്‍ ഇതിന്റെ പ്രഭാവം പ്രതിഫലിക്കും.
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം തന്നെ നിശ്ചിത സമയത്ത് അവയുടെ രാശി മാറാറുണ്ട്. നക്ഷത്രങ്ങളിലും ഗ്രഹങ്ങള്‍ മാറ്റം നടത്താറുണ്ട്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം വ്യക്തികളെ വിവിധ തരത്തിലായിരിക്കും സ്വാധീനിക്കുന്നത്.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
മലയാള ജ്യോതിഷപ്രകാരം കന്നി മാസം ചില രാശികള്‍ക്ക് പ്രത്യേകമായി ഗുണം നല്‍കുന്ന കാലഘട്ടമാണ്. ഈ കാലയളവില്‍ ഗുണം ലഭിക്കുന്ന രാശിക്കാര്‍ക്ക് സൂര്യന്റെ സ്ഥാനവും ഗ്രഹനിലകളും അനുസരിച്ച് വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഇന്നത്തെ ഗ്രഹനില അനുസരിച്ച്, കന്നി മാസത്തില്‍ ചില രാശിക്കാര്‍ക്ക് ഗുണകരമായ ഫലങ്ങള്‍ ലഭിച്ചേക്കാം. സൂര്യന്‍, ബുധന്‍, ശുക്രന്‍, ശനി എന്നിവയുടെ സ്വാധീനം കാരണം ഇനി പറയുന്ന രാശിക്കാര്‍ക്ക് കന്നി മാസം ഗുണപരമായിരിക്കും.
മേടം
മേടം രാശിക്കാര്‍ക്ക് കന്നി മാസം ഗുണപരമായിരിക്കും. ഈ കാലയളവില്‍ ഇവര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി കൈവരിക്കാനാകും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതം മെച്ചപ്പെടും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കന്നി മാസത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പ്രണയ ബന്ധം വിവാഹത്തിലേക്ക് വഴി മാറും.
കന്നി
കന്നി രാശിക്കാര്‍ക്ക് കന്നി മാസം അനകൂലമായിരിക്കും. ഈ രാശിക്കാരുടെ സ്വന്തം മാസമാണിത്. അതിനാല്‍ തന്നെ ഇവര്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തിക നേട്ടങ്ങളും വ്യക്തിഗത ബന്ധങ്ങളില്‍ പുരോഗതിയും രൂപപ്പെടാന്‍ സാധ്യത കാണുന്നു.
വൃശ്ചികം
കന്നി മാസം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പുതിയ വാഹനം വാങ്ങിക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ ഉറപ്പായും ലഭിക്കും. വിദേശത്ത് ജോലിയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചും അനുകൂലമായ സമയമാണ്. കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തും. തൊഴില്‍ രംഗത്ത് വലിയ പുരോഗതിയുണ്ടാകും. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അത് ലഭിക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications