വിഷുഫലം: ഈ 3 രാശിക്കാരാണോ? ഇനി അടുത്ത വിഷുക്കാലം വരെ കോളടിച്ചു; കാത്തിരിക്കുന്നത് വൻ നേട്ടം!
ഇന്ന് എല്ലാവരും സന്തോഷത്തോടെ വിഷു ആഘോഷിച്ചിരിക്കുകയാണ്. ഇനിയുള്ള ഒരു വർഷക്കാലം നല്ലത് മാത്രം വന്നുചേരണേ എന്ന ആഗ്രഹത്തോടെ എല്ലാവരും കണികാണുകയും ചെയ്തുകാണം. വിഷു ദിനം മുതൽ ഇനി അങ്ങോട്ട് ചില രാശിക്കാർക്ക് വളരെ നല്ല ദിവസങ്ങളാണ് വരാൻ പോകുന്നത്. സൂര്യൻ മേടരാശിയിൽ പ്രവേശിക്കുന്ന സംക്രാന്തി ദിവസമാണ് വിഷു ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ ജ്യോതിഷപരമായും ഈ ദിവസത്തിന് വലിയ പ്രാധാന്യം തന്നെ ഉണ്ട്.
വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുഫലം എന്നിവ വിഷുദിനവുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്. അതിന് ഏറെ പ്രാധാന്യമുണ്ട്. വിഷുഫലം ഒരു വർഷത്തെ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രവചിക്കുന്നത്. ഇത്തവണ മലയാള വർഷം 1198 മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അതായത്, ഇത്തവണത്തെ വിഷു 2023 ഏപ്രിൽ 15, ശനിയാഴ്ചയാണ് ആഘോഷിച്ചത്. ഓരോ വ്യക്തികളുടെയും ജനനസമയവും നാളും രാശിക്കൂറും ഒക്കെ നോക്കിയാണ് വിഷുഫലം പ്രവചിക്കുന്നത്.

അതേസമയം, , ജന്മനക്ഷത്രങ്ങളും ജനിച്ച രാശിക്കൂറും നോക്കി പൊതുവായ ചില യോഗങ്ങൾ അറിയാൻ സാധിക്കും. അത്തരത്തിൽ 27 നാളുകളിൽ മൂന്ന് നക്ഷത്രക്കാർക്കാണ് വിഷു ദിനം മുതൽ വലിയ ഭാഗ്യം കാണുന്നത്. ഈ മൂന്ന് നാളുകാർക്ക് അടുത്ത ഒരു വർഷം ഏറെ ഗുണകരമായ കാലമാണ് വരാൻ പോകുന്നത്. ഏതൊക്കെയാണ് ഈ മൂന്ന് നാളുകാർ എന്ന് നോക്കാം.
അത്തം: അത്തം നാളിൽ ജനിച്ച് ആളുകൾക്ക് ഇനി വരാൻ പോകുന്നത് നേട്ടങ്ങളുടെ കാലമാണ്. അത്തം നാളിൽ ജനിച്ചർക്ക് ഈ വിഷു മുതൽ അടുത്ത വിഷു വരെ ജീവിതത്തിൽ വളരെ നല്ലതായ മാറ്റങ്ങൾ വന്നുചേരും. പുണ്യ കർമ്മങ്ങൾ ചെയ്യുന്നത് കൊണ്ട് തന്നെ..ആ കർമമ്ത്തിന്റെ ഐശ്വര്യം ഈ നാളുകാർക്ക് വന്നുചേരും. ജീവിതത്തിൽ സന്തോഷം ഉണ്ടാവും. പരീക്ഷകളിലും അഭിമുഖങ്ങളിലും ഉദ്യാഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും നേട്ടങ്ങൾ ഉണ്ടാകും.
ചിത്തിര: ചിത്തിര നാളിൽ ജനിച്ചവർക്ക് ഈ വിഷു മുതൽ ഒരു വർഷം നേട്ടങ്ങൾ വന്നുചേരുന്നതാണ്. തൊഴിൽ മേഖലയിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. ഒരു വർഷം ഈ നാളുകാർക്ക് ഗുണങ്ങളുടേതാകും. ചിത്തിര നാളുകാർക്ക് ഈ വിഷുദിവസം മുതൽ ഇനി വലിയ മുന്നേറ്റത്തിന്റെ നാളുകളാണ്.
ചോതി: ചോതി നാളുകാർക്ക് ഇത്തവണത്തെ വിഷു മുതലുള്ള ഒരു വർഷം വളരെ ഭാഗ്യം നിറഞ്ഞ ദിവസമാണ്. ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ ഈ സമയത്ത് തീരും . സമാധാനവും സന്തോഷവും ഉണ്ടാവും . കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക ലാഭം ഉൾപ്പെടെയുണ്ടാകും. ജീവിതം തൃപ്തികരവും സന്തോഷകരവുമായിരിക്കും. പൊതുവേ, പുതിയ പ്രവൃത്തി തുടങ്ങാൻ അനുകൂല സമയം ആണ്. എല്ലാ മേഖലകളിലും നിങ്ങൾക്ക് ആത്മവിശ്വാസം കൂടും. സാമ്പത്തികമായ നേട്ടം വന്നുചേരും.












Click it and Unblock the Notifications