Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നവഗ്രഹങ്ങള്‍ എല്ലാം നിശ്ചിത സമയത്ത് രാശികളിലേക്കും നക്ഷത്രത്തിലേക്കും മാറി സഞ്ചരിക്കാറുണ്ട്. ഗ്രഹ സംക്രമണം എന്ന് പറയുന്നത് ഈ പ്രക്രിയയെ ആണ്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Vishu Phalam 2026

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ഹൈന്ദവ വിശ്വാസത്തില്‍ ഏറെ വിശേഷപ്പെട്ട ദിവസമാണ് വിഷു. ജ്യോതിഷപരമായും ഇതിന് പ്രാധാന്യമുണ്ട്. സൂര്യന്‍ മേടം രാശിയില്‍ എത്തുമ്പോഴാണ് മേടസംക്രമം അഥവാ വിഷു ആഘോഷിക്കുന്നത്. ഇക്കൊല്ലത്തെ മേടസംക്രമം ആരംഭിക്കുന്നത് ഏപ്രില്‍ 14 ന് രാവിലെ 9:32 ന് ചതയം നക്ഷത്രത്തിലാണ്. അന്നേ ദിവസം സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടത്തിലേക്ക് പ്രവേശിക്കും.

എന്നാല്‍ ഇത് സൂര്യോദയത്തിന് ശേഷമാണ് എന്നതിനാല്‍ വിഷുക്കണിയും വിഷു ആഘോഷവും തൊട്ടടുത്ത ദിവസമായ ഏപ്രില്‍ 15 ന് ആണ് ആഘോഷിക്കേണ്ടത്. വിഷുക്കാലം പൊതുവെ എല്ലാവര്‍ക്കും ഗുണാനുഭവങ്ങള്‍ ആയിരിക്കും പ്രദാനം ചെയ്യുക. എന്നാല്‍ ഇത്തവണത്തെ വിഷുവിന് ചില നക്ഷത്രക്കാരെ കാത്തിരിക്കുന്നത് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും. ഏതൊക്കെയാണ് ആ ഭാഗ്യനക്ഷത്രക്കാര്‍ എന്ന് നോക്കാം...

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് വിഷുവിന് ശേഷമുള്ള ദിനങ്ങള്‍ നല്ലതായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും ലഭിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിമ്മാണം വേഗത്തില്‍ പൂര്‍ത്തിയാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം നിലനില്‍ക്കും.

ഭരണി

ഭരണി നക്ഷത്രക്കാരെ കാത്തിരിക്കുന്ന ഒരു നല്ല വിഷുക്കാലമാണ്. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വാഹനം എന്ന സ്വപ്‌നം സാക്ഷാത്കരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സന്തോഷകരമായ ദാമ്പത്യം ജീവിതം നയിക്കാനാകും.

കാര്‍ത്തിക

ഈ വിഷുക്കാലം കാര്‍ത്തിക നക്ഷത്രക്കാര്‍ക്കും അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. സമൂഹത്തില്‍ ആദരവും പ്രശസ്തിയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം.

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് ഈ വിഷുക്കാലം അനുകൂലമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രകള്‍ നടത്തേണ്ടി വന്നേക്കാം. മത്സരങ്ങളില്‍ വിജയം കൈവരിക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+