Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷുസംക്രമഫലം-2025: ഈ നാളുകാർക്ക് വിഷുഫലം അനുകൂലം, സുഹൃത്തുക്കള്‍ വഴി സാമ്പത്തികലാഭം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പൊതുവെ ഗുണദോഷ സമ്മിശ്രമായിരിക്കും. അത്ര ഗുണകരമല്ലാത്ത സ്ഥിതിയുണ്ടാകാം. സാമ്പത്തികമായി പ്രതികൂലാവസ്ഥ ഉണ്ടായേക്കാം. കുടുംബപരമായി വളരെ ശ്രദ്ധയുണ്ടാകണം. സംഭാഷണത്തില്‍ മിതത്വവും ശാന്തതയും ശീലിക്കുക. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെട്ടേക്കാം.

ഇടവക്കൂറ് (കാര്‍ത്തിക 1/4, രോഹിണി, മകയിരം 3/4)

വളരെ അനുകൂലഫലങ്ങള്‍ കാണുന്നു. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. തൊഴില്‍ രംഗത്ത് വലിയ പുരോഗതി യുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. വിവാഹാദി കാര്യങ്ങളില്‍ തീരുമാനമാകുന്നതാണ്. ഗൃഹനിര്‍മ്മാണം പൂർത്തീകരിക്കുന്നതിനു സാധിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ഗുണകരമായ മാറ്റമുണ്ടാകും.

മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

ഗുണദോഷ സമ്മിശ്രമായ സാഹചര്യമുണ്ടാകുന്നതാണ്. തൊഴില്‍ രംഗത്ത് ചില പ്രതികൂല സാഹചര്യങ്ങള്‍ക്കു സാധ്യത. സാമ്പത്തിക നഷ്ടങ്ങള്‍ വന്നേയ്ക്കാം. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെട്ടേക്കാനിടയുണ്ട്. വിവാഹാദി വിഷയങ്ങളില്‍ തീരുമാനമാകും. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതിയുണ്ടാകുന്നതാണ്.

Vishuphalam 2025

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

ഗുണദോഷ സമ്മിശ്രസ്ഥിതി കാണുന്നു. സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അപ്രതീക്ഷിതമായി ചില തടസ്സങ്ങള്‍ തൊഴില്‍ രംഗത്തുണ്ടാകുന്നതിനു സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് പഠന പുരോഗതിയുണ്ടാകുന്നതിനു സാധ്യതയുണ്ട്. വിവാഹാലോചനകളില്‍ ഫലമുണ്ടാകാന്‍ സാധ്യത. വളരെ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുന്നത് ഉത്തമം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

അനുകൂല മാറ്റങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. തൊഴില്‍ രംഗത്ത് ഗുണകരമായ മാറ്റം ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. ഏതു കാര്യത്തിലും ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരമുണ്ടാകുന്നതാണ്. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് ഗുണമുണ്ടാകുന്നതാണ്.

കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4)

അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരം ലഭിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിന് അവസരമുണ്ടാകും. ഏതു കാര്യത്തിലും ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. വിവാഹ കാര്യത്തില്‍ തീരുമാനമാകും. കുട്ടികള്‍ക്ക് പുരോഗതിയുണ്ടാകും.

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2)

വളരെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കു സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങും. സര്‍വ്വകാര്യങ്ങളിലും ഗുണകരമായ മാറ്റങ്ങളുണ്ടാകാം. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. ദീര്‍ഘനാളായി ചിന്തിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതാണ്. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ദ്ധിക്കുന്നതിനു സാധ്യത.

Vishuphalam 2025

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഗുണദോഷ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. തൊഴില്‍രംഗത്ത് പ്രതികൂലമായ സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തിക നഷ്ടങ്ങള്‍ക്കു സാധ്യത കാണുന്നുണ്ട്. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടാം. കാര്യതടസ്സങ്ങള്‍ പല രീതിയില്‍ അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. സാമ്പത്തിക വിഷമതകള്‍ ഒരു പരിധി വരെ മാറും. എതിര്‍പ്പുകളെയും, തടസ്സങ്ങളേയും അതിജീവിക്കാന്‍ സാധിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

പൊതുവെ ഗുണദോഷ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. ഏതു കാര്യത്തിലും ഗുണാത്മകമായ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത ഉണ്ട്. ഗൃഹനിര്‍മ്മാണ സംബന്ധമായ കാര്യങ്ങളില്‍ തടസ്സങ്ങള്‍ വരാം. ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ പലവിധ തടസ്സങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ ഫലം. തടസ്സങ്ങള്‍ പലതും വരാം. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകുന്നതിനു സാധ്യത. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ പാഴ്ചിലവുണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്.

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

പൊതുവെ ഗുണദോഷ സമം. തൊഴില്‍ രംഗത്ത് തടസ്സങ്ങള്‍ വരാം. സാമ്പത്തിക നഷ്ടസാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ കൂടുതലായി പരിശ്രമിക്കേണ്ടതാണ്. വിവാഹകാര്യത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. കുടുംബകാര്യങ്ങള്‍ കൂടുതലായി ശ്രദ്ധിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

പൊതുവെ ഗുണദോഷ സമ്മിശ്രസ്ഥിതി കാണുന്നു. ധനപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. കുട്ടികള്‍ പഠന കാര്യങ്ങളില്‍ വേണ്ട സൂക്ഷ്മത പാലിക്കുക. തൊഴില്‍രംഗത്ത് തടസ്സങ്ങള്‍ വരാം. വളരെയധികം ശ്രദ്ധ വേണ്ടതാണ്. സുഹൃത്തുക്കള്‍ മുഖനേ സാമ്പത്തികലാഭം ഉണ്ടാകും. സന്താനശ്രേയസ്സുണ്ടാകും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+