വിഷുവിന് രാജാക്കന്‍മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

നവ ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന സൂര്യനെ പിതാവിന്റേയും ആത്മാവിന്റെയും അധികാരത്തിന്റെയും പ്രതീകമായും കണക്കാക്കുന്നു. നിലവില്‍ വ്യാഴത്തിന്റെ രാശിയായ മീനം രാശിയിലാണ് സൂര്യന്റെ സഞ്ചാരം. ഏപ്രില്‍ 14 ന് സൂര്യന്‍ മേടം രാശിയിലേക്ക് ഏപ്രില്‍ 14 ചൊവ്വാഴ്ച രാവിലെ 9:38 ന് സൂര്യന്‍ മേടത്തില്‍ പ്രവേശിക്കും.
മേയ് 15 വെള്ളിയാഴ്ച രാവിലെ 6:28 വരെ അവിടെ തുടരുകയും ചെയ്യും. സൂര്യന്‍ ഉച്ച രാശിയായ മേടത്തില്‍ ആയതിനാല്‍ ഈ സംക്രമണം വളരെ പ്രധാനമാണ്. വിഷുവിന്റെ തുടക്കവും അന്നാണ്. സൂര്യന്റെ ഈ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതു വഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം...
മേടം
മേടം രാശിയിലേക്കുള്ള സൂര്യന്റെ വരവ് മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ സംക്രമണ ജാതകത്തില്‍ അഞ്ചാം ഭാവത്തിന്റെ അധിപനായ സൂര്യന്‍ ലഗ്‌ന ഭാവത്തിലേക്കാണ് പ്രവേശിക്കുംന്നത്. അതിനാല്‍ ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലം മാറ്റം എന്നിവ പ്രതീക്ഷിക്കാം. വിദേശത്ത് ജോലി തേടുന്നവര്‍ക്കും അനുകൂലമായ സമയമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മേടം രാശിയിലേക്കുള്ള സൂര്യന്റെ വരവ് ഗുണം ചെയ്യും. ഈ രാശിയുടെ നാലാം ഭാവാധിപന്‍ എന്ന നിലയില്‍ സൂര്യന്‍ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. തല്‍ഫലമായി സാമ്പത്തികമായി വലിയ ഉയര്‍ച്ച നിങ്ങളെ തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ നിങ്ങളെ തേടിയെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്.
മകരം
മേടം രാശിയിലേക്കുള്ള സൂര്യന്റെ വരവ് മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ എട്ടാം ഭാവത്തെ ഭരിക്കുന്ന സൂര്യന്‍ നാലാം ഭാവത്തില്‍ സഞ്ചരിക്കും. തല്‍ഫലമായി ഈ രാശിയില്‍ ജനിച്ചവരെ കാത്ത് ആഡംബര ജീവിതമാണ് സമാഗതമാകുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വാഹനം സ്വന്തമാക്കാനും സാധിച്ചേക്കാം.












Click it and Unblock the Notifications