മണ്ഡലമാസത്തില്‍ ഇവരെ കാത്തിരിക്കുന്നത് അസുലഭ നേട്ടങ്ങള്‍, പണം കൊയ്യാം..! ഈ നക്ഷത്രക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ സ്ഥാന ചലനത്തെ വിശേഷിപ്പിക്കുന്നത്.
ഗ്രഹ സംക്രമണം ചില രാശിക്കാര്‍ക്ക് അനുകൂലമായിരിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. കൊല്ലവര്‍ഷത്തിലെ നാലാം മാസമായ വൃശ്ചികം പിറന്നിട്ട് രണ്ട് ദിവസമായി.
നവംബര്‍ 17 നായിരുന്നു വൃശ്ചികം ഒന്ന്. ഹൈന്ദവ വിശ്വാസത്തില്‍ വലിയ പ്രാധാന്യമുള്ള മാസം കൂടിയാണിത്. വൃശ്ചിക മാസത്തിലാണ് വിശ്വാസികള്‍ വ്രതമെടുത്ത് ശബരിമല കയറുന്നത്. അതിനാല്‍ തന്നെ മണ്ഡലമാസം എന്ന് കൂടി വൃശ്ചിക മാസത്തെ വിശേഷിപ്പിക്കാറുണ്ട്. ഈ മണ്ഡലമാസത്തില്‍ രൂപപ്പെടുന്ന ചില രാജയോഗങ്ങള്‍ ഇനി പറയുന്ന നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഗുണം ചെയ്യും. ഏതൊക്കെയാണ് ആ നക്ഷത്രക്കാര്‍ എന്ന് നോക്കാം.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് മണ്ഡലകാലം ഏറെ ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ ജോലി തേടുന്നവര്‍ക്കും അനുകൂലമായ സമയമാണ്. വിദേശത്ത് നിന്ന് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച ജോലി അവസരം വന്നെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാനാകും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് മണ്ഡലകാലം അനുകൂലമായിരിക്കും. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ബിസിനസ് വിപുലപ്പെടുത്താനും അനുയോജ്യമായ സമയമാണ് എന്ന് കാണുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി തന്നെ തുടരും. ആരോഗ്യപ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാനാകും.
തിരുവോണം
മണ്ഡലകാലം തിരുവോണം നക്ഷത്രക്കാര്‍ക്കും ഗുണം ചെയ്യും. ഏറെ നാളായി കാത്തിരിക്കുന്ന വീടിന്റെ നിര്‍മാണം പൂര്‍ത്തിയാകും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പലവഴിക്ക് പണം കൈയിലെത്തും. പ്രണയിക്കുന്നവര്‍ക്ക് ഇത് അനുകൂല സമയമാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രണയിച്ചയാളെ തന്നെ വിവാഹം ചെയ്യാനാകും.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് മണ്ഡലകാലം അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി പണം കൈയിലെത്തും. വരുമാനം ഇരട്ടിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ ഇടയാക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം നേട്ടങ്ങള്‍ കൊയ്യാനും നിങ്ങള്‍ക്ക് സാധിക്കും.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് മണ്ഡലകാലം ശുഭകരമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ നേട്ടം കൊയ്യാനാകും. സ്ഥിരനിക്ഷേപത്തിലൂടെ സാമ്പത്തിക നേട്ടത്തിന് ഇടയാകും.












Click it and Unblock the Notifications