രാജയോഗമൊന്നും വേണ്ട.. ഇടവ സംക്രാന്തി തരും രാജകീയ നേട്ടങ്ങള്‍; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം നിശ്ചിത സമയത്ത് രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത് ഗ്രഹ സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ദോഷകരമായിരിക്കും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. മേയ് 14 ന്, അതായത് ഇന്ന് സൂര്യന്‍ ഇടവം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഇതോടെ ജ്യോതിഷത്തിലും ഹൈന്ദവ വിശ്വാസത്തിലാകേയും പ്രധാനപ്പെട്ട 'ഇടവ സംക്രാന്തി' എന്നറിയപ്പെടുന്ന ഒരു സുപ്രധാന മാറ്റത്തിന് തുടക്കമാകുകയാണ്.
അടുത്ത ഒരു മാസം സൂര്യന്‍ ഇടവം രാശിയില്‍ തുടരും. ഇടവ സംക്രാന്തി എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇനി പറയുന്ന ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.
ഇടവം
സൂര്യന്റെ ഇടവം രാശിയിലേക്കുള്ള സംക്രമണം വഴി രൂപപ്പെടുന്ന ഇടവ സംക്രാന്തി ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കും. ഈ രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്ന ഒരു സമയക്കാലമാണിത്. ഇതുവരെ നേരിട്ട് കൊണ്ടിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാകും. കുടുംബത്തോടൊപ്പം ദീര്‍ഘയാത്ര നടത്തേണ്ടി വന്നേക്കാം.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് സൂര്യന്റെ ഇടവം രാശിയിലേക്കുള്ള സംക്രമണം വഴി രൂപപ്പെടുന്ന ഇടവ സംക്രാന്തി ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. വീട് പുതുക്കി പണിയുന്നതിനും പുതിയ വീട് വാങ്ങുന്നതിനും സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്നും നേട്ടം കൊയ്യാം. ബിസിനസ് രംഗത്ത് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. ബിസിനസ് വിപുലീകരിക്കാനും അനുയോജ്യമായ സമയമാണ് എന്ന് കാണുന്നു.
ചിങ്ങം
സൂര്യന്റെ ഇടവം രാശിയിലേക്കുള്ള സംക്രമണം വഴി രൂപപ്പെടുന്ന ഇടവ സംക്രാന്തി ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബത്തില്‍ സുഖവും സന്തോഷവും ഉണ്ടാകും. വിവിധ സ്രോതസ്സുകളില്‍ നിന്നും ധനാഗമനം വന്നുചേരും. പ്രണയിതാക്കള്‍ക്ക് ബന്ധം വിവാഹത്തിലേക്ക് എത്തിക്കാനാകും. കുടുംബാംഗങ്ങളുടെ ആശീര്‍വാദത്തോടെ വിവാഹം നടക്കും. കുട്ടികളുണ്ടാകാതെ വിഷമിച്ചിരുന്ന ദമ്പതികള്‍ക്ക് സന്താന സൗഭാഗ്യം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം.















Click it and Unblock the Notifications