എല്ലാവര്‍ക്കും കഷ്ടപ്പാട് സമ്മാനിക്കുന്ന അപൂര്‍വയോഗം..! പക്ഷെ ഈ രാശിക്കാര്‍ക്ക് മാത്രം നേട്ടം, നിങ്ങളുമുണ്ടോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷം എന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം അടിസ്ഥാനമാക്കി മനുഷ്യജീവിതത്തെയും സംഭവങ്ങളെയും പ്രവചിക്കുന്ന ഒരു പുരാതന വിജ്ഞാനശാഖയാണ്. ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ആണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തെ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ചന്ദ്രനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ഓരോ 30 ദിവസത്തിലും സൂര്യന്‍ രാശി മാറുന്നു. നിഴല്‍ ഗ്രഹമായ ചന്ദ്രന്‍ ഓരോ രണ്ടര ദിവസം കഴിയുമ്പോഴും രാശി മാറാറുണ്ട്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് പൊതുവെ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ഗ്രഹങ്ങള്‍ വിപരീത ദിശയില്‍ വരുമ്പോഴും രാജയോഗങ്ങള്‍ വരാറുണ്ട്്.
അത്തരത്തില്‍ സൂര്യനും ചന്ദ്രനും നേര്‍വിപരീത സ്ഥാനങ്ങളില്‍ വരുമ്പോള്‍ വ്യതിപതയോഗം രൂപപ്പെടും. സൂര്യനും ചന്ദ്രനും പരസ്പരം 180 ഡിഗ്രി അകലത്തിലാണ് വ്യതിപതയോഗ സമയം സ്ഥിതി ചെയ്യുന്നത്. ഇത്തവണ വ്യതിപതയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഹോളിക്ക് ശേഷമുള്ള സമയത്താണ്. പൊതുവേ മോശം ഫലങ്ങള്‍ മാത്രം നല്‍കുന്ന ഒരു യോഗമായാണ് വ്യതിപതയോഗത്തെ കണക്കാക്കുന്നത്.
എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് അനുകൂലമായ ഫലങ്ങളും സമ്മാനിക്കാറുണ്ട്. ഇത്തവണത്തെ വ്യതിപതയോഗത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ ഉണ്ടാകുന്നത് എന്നും എങ്ങനെയാണ് അത് പ്രതിഫലിക്കാന്‍ പോകുന്നത് എന്നും നമുക്കൊന്ന് നോക്കാം...
കന്നി
സൂര്യനും ചന്ദ്രനും നേര്‍വിപരീത സ്ഥാനങ്ങളില്‍ വരുമ്പോള്‍ രൂപപ്പെടുന്ന വ്യതിപതയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് ഇവരെ തേടി ധനം എത്തും. സാമ്പത്തികമായി ഉന്നത നിലയിലെത്താന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ലോട്ടറിയില്‍ ഭാഗ്യദേവത അനുഗ്രഹിക്കാനും സാധ്യത കാണുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് സൂര്യനും ചന്ദ്രനും നേര്‍വിപരീത സ്ഥാനങ്ങളില്‍ വരുമ്പോള്‍ രൂപപ്പെടുന്ന വ്യതിപതയോഗം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. പുതിയ വാഹനം സ്വന്തമാക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യാം. കോടതി വ്യവഹാരങ്ങളില്‍ അനുകൂല വിധി നേടാനാകും. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.
മീനം
സൂര്യനും ചന്ദ്രനും നേര്‍വിപരീത സ്ഥാനങ്ങളില്‍ വരുമ്പോള്‍ രൂപപ്പെടുന്ന വ്യതിപതയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. ജീവിതത്തില്‍ വലിയ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാനാകും. മാനസിക പിരിമുറുക്കത്തില്‍ നിന്ന് മോചനമുണ്ടാകും.












Click it and Unblock the Notifications