പുതിയ വീടും കാറും.. കൈനിറയെ സ്വര്‍ണം; ശിവരാത്രിയില്‍ വ്യതിപതയോഗം വരുന്നു; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള സ്ഥാന മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തെ സ്വാധീനിക്കും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷഫലങ്ങളും സമ്മാനിച്ചേക്കാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ആകാശഗംഗയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ സമയത്തും സംഭവിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഗ്രഹങ്ങളുടെ ചലനമാണ് രാജയോഗം രൂപപ്പെടുന്നതിന്റെ പ്രധാന കാരണം. ജ്യോതിഷത്തില്‍ 27 യോഗങ്ങളെയാണ് കണക്കാക്കിയിരിക്കുന്നത്. അതില്‍ അവസാനത്തെ യോഗമാണ് വ്യതിപതയോഗം.
സൂര്യന്റേയും ചന്ദ്രന്റേയും സ്ഥാനചലനങ്ങള്‍ തുല്യമാവുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. പലപ്പോഴും ശിവരാത്രി ദിനത്തില്‍ ആണ് ഇത് സംഭവിക്കുന്നത്. ഇത്തവണ ഫെബ്രുവരി 15-നാണ് മഹാശിവരാത്രി വരുന്നത്. ഈ ദിനത്തില്‍ ചന്ദ്രന്‍ മകരത്തിലും സൂര്യന്‍ കുംഭത്തിലും നീച രാശിയില്‍ ആയിരിരിക്കും സഞ്ചരിക്കുക. അതുവഴി രൂപപ്പെടുന്ന വ്യതിപതയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണം ചെയ്യുക എന്ന് നോക്കാം..
മേടം
ശിവരാത്രി ദിനത്തില്‍ സൂര്യ-ചാന്ദ്ര ചലനമാറ്റം വഴി രൂപപ്പെടുന്ന വ്യതിപതയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന പ്രതിസന്ധികളില്‍ നിന്നെല്ലാം മോചനം നേടാന്‍ സാധിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യും. കുടുംബത്തില്‍ ഐക്യവും സന്തോഷവും ഉണ്ടാകും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ശിവരാത്രി ദിനത്തില്‍ സൂര്യ-ചാന്ദ്ര ചലനമാറ്റം വഴി രൂപപ്പെടുന്ന വ്യതിപതയോഗം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. സ്ഥിരമായി ലോട്ടറി എടുക്കുന്നവര്‍ക്ക് സന്തോഷിക്കാനുള്ള വകയുണ്ടാകും.
ചിങ്ങം
ശിവരാത്രി ദിനത്തില്‍ സൂര്യ-ചാന്ദ്ര ചലനമാറ്റം വഴി രൂപപ്പെടുന്ന വ്യതിപതയോഗം ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു.
കന്നി
ശിവരാത്രി ദിനത്തില്‍ സൂര്യ-ചാന്ദ്ര ചലനമാറ്റം വഴി രൂപപ്പെടുന്ന വ്യതിപതയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും എല്ലാ കാര്യത്തിനും പിന്തുണ ലഭിക്കും.












Click it and Unblock the Notifications