നുണക്കുഴിയുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ ഭാഗ്യം തേടിവരും! ഭര്‍ത്താക്കന്മാരോട് ബഹുമാനം!
നുണക്കുഴി സ്ത്രീ സൗന്ദര്യത്തിന്റെ ഒരു ഘടകമായാണ് കണക്കാക്കപ്പെടുന്നത്. കവിളില്‍ നുണക്കുഴികളുള്ള പെണ്‍കുട്ടികള്‍ സുന്ദരികളും ആകര്‍ഷണീയരുമായിരിക്കുമെന്നാണ് സങ്കല്‍പ്പങ്ങള്‍. കവിളില്‍ നുണക്കുഴികളുള്ള പെണ്‍കുട്ടികള്‍ പലപ്പോഴും 90 ശതമാനം പുരുഷന്മാരുടെയും ശ്രദ്ധാകേന്ദ്രവുമായിരിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ജ്യോതിഷം അനുസരിച്ച് സ്ത്രീകളില്‍ പ്രത്യക്ഷപ്പെടുന്ന നുണക്കുഴികള്‍ക്ക് ഗുണവും അതിനൊപ്പം ദോഷഫലങ്ങളുമുണ്ട്.
കവിളില്‍ നുണക്കുഴിയുള്ള സ്ത്രീകള്‍ ഭാഗ്യവതികളും സ്വപ്ന പുരുഷനെ വിവാഹം കഴിക്കാന്‍ കഴിയുന്നവരുമായിരിക്കും. എന്നാല്‍ നുണക്കുഴിയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാരെ കാത്തിരിക്കുന്നത് ദൗര്‍ഭാഗ്യകരമായ കാര്യങ്ങളായിരിക്കും. പുരുഷന്മാരുടെ അമ്മമാര്‍ക്ക് അനുകൂലമായിരിക്കില്ല ഇത്തരം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്കുള്ളില്‍ ഭര്‍തൃമാതാവിന്റെ മരണം സംഭവിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. എന്നാല്‍ നുണക്കുഴിയുള്ള സ്ത്രീകള്‍ ലക്ഷണമൊത്ത ഭാര്യമാരായിരിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ഇത്തരക്കാര്‍ ഭര്‍ത്താവിന്റെ അമ്മമാരുമായി ഒത്തുപോകില്ലെന്നും ഏറെ വൈകാതെ അവര്‍ക്ക് മരണം സംഭവിക്കുമെന്നും ജ്യോതിഷം പറയുന്നു.

സന്തോഷകരമായ ദാമ്പത്യം
വിഷ്ണു പുരാണം അനുസരിച്ച് കവിളില്‍ നുണക്കുഴിയുള്ള സ്ത്രീകള്‍ക്ക് പരമാനന്ദകരമായ ദാമ്പത്യ ജീവിതമുണ്ടായിരിക്കും. കവിളത്ത് നുണക്കുഴിയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചാല്‍ ദാമ്പത്യം ഏറെ നാള്‍ നീണ്ടുനില്‍ക്കുമെന്നും ജ്യോതിഷം പറയുന്നു. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും നുണക്കുഴിയുണ്ടെങ്കില്‍ ഇത് ജീനുകള്‍ വഴി അടുത്ത തലമുറയിലേയ്ക്ക് ഇത് കൈമാറുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

സ്നേഹിക്കാനും ബഹുമാനിക്കാനും
കവിളത്ത് നുണക്കുഴികളുള്ള സ്ത്രീകള്‍ നല്ല ഭാര്യമാരായിരിക്കും. ഭര്‍ത്താക്കന്മാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇത്തരം സ്ത്രീകള്‍ കളങ്കമില്ലാത്തവരും ഓരോകാര്യങ്ങളും അന്വേഷിച്ച് കണ്ടുപിടിക്കാന്‍ കഴിവുള്ളവരുമായിരിക്കും. ദമ്പതികള്‍ക്കിടയില്‍ പരസ്പര സ്നേഹവും ബഹുമാനവും ഉണ്ടാകുന്നതോടെ ദാമ്പത്യ ബന്ധം നല്ല രീതിയില്‍ മുന്നോട്ടുപോകാന്‍ സഹായിക്കും. ഭര്‍ത്താവുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും നുണക്കുഴിയുള്ളവര്‍.

ജീവിതത്തെ സ്നേഹിക്കുന്നവര്‍
ജീവിതത്തോട് ആസക്തി സൂക്ഷിക്കുന്നവരായിരിക്കും കവിളില്‍ നുണക്കുഴിയുമായി ജനിക്കുന്ന പെണ്‍കുട്ടികള്‍. ജീവിതം ഇത്തരക്കാര്‍ക്ക് എപ്പോഴും നല്ല അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. മനുഷ്യരില്‍ ജീനുകള്‍ക്ക് അനുസൃതമായാണ് നുണക്കുഴികള്‍ ഉണ്ടാകുന്നതെന്നാണ് പറയപ്പെടുന്നത്.

തമാശ ഇഷ്ടപ്പെടുന്നവര്‍
കവിളില്‍ നുണക്കുഴിയുള്ളവര്‍ തമാശ ഇഷ്ടപ്പെടുന്നവരായിരിക്കും. ജീവിതാവസാനം വരെ ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍. കവിളില്‍ നുണക്കുഴിയുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ജീവിതം സന്തോഷപ്രദമാക്കാന്‍ സഹായിക്കും.












Click it and Unblock the Notifications