കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശജോലി എന്ന സ്വപ്നം നടക്കുന്നില്ലേ... എങ്കില്‍ വാസ്തു നിങ്ങളെ സഹായിക്കും! 6 കാര്യങ്ങൾ!

  • By Desk
Google Oneindia Malayalam News

യാത്രകളെ എല്ലാവര്ക്കും ഇഷ്ടമാണ്. അതും വിദേശയാത്രകളെ.. എന്നാല്‍ വിദേശയാത്ര എന്നത് അത്രയെളുപ്പം ചിലപ്പോള്‍ സാധിച്ചെന്നു വരില്ല. ചിലരെ കണ്ടിട്ടില്ലേ എത്രയൊക്കെ ശ്രമിച്ചിട്ടും വിദേശത്തു പോകാന്‍ സാധിക്കാതെ വരുന്നത്. അതുപോലെ വിദേശത്തൊരു ജോലി എന്നതും ഒട്ടുമിക്ക യുവാക്കളുടെയും സ്വപ്നമാണ്. എന്നാല്‍ ചിലപ്പോള്‍ അതും നടക്കാതെ വരാറില്ലേ. എന്താണ് ഇതിന്റെ കാരണം എന്നൊന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

നമ്മള്‍ക്ക് ആവശ്യമായ എല്ലാ യോഗ്യതകളും ഉണ്ടായിട്ടും വിദേശത്തു പോകാന്‍ സാധിച്ചില്ലെങ്കില്‍ അത് നമ്മുടെ ഭാഗ്യത്തിന്റെ കുറവ് കൊണ്ടാണെന്ന് ഓര്‍ക്കുക .അപ്പോള്‍ ആ ഭാഗ്യം എങ്ങനെ ജീവിതത്തിലേക്ക് കൊണ്ട് വരാം .അവിടെയാണ് നമ്മുടെ വസ്തുശസ്ത്ര൦ നമ്മുടെ രക്ഷയ്ക്ക് എത്തുന്നത്. അത് വിശ്വസിക്കാന്‍ പ്രയാസമുണ്ടോ? എങ്കില്‍ സംഗതി സത്യമാണ്. വാസ്തുപ്രകാരം ചില കാര്യങ്ങള്‍ ചെയ്‌താല്‍ നിങ്ങളുടെ വിദേശമോഹം ഉടനടി സാധ്യമാകും. എന്നാല്‍ എന്തൊക്കെയാണ് ആ രീതികള്‍ എന്നൊന്ന് നോക്കാം.

വീടിന്റെ വടക്ക് പടിഞ്ഞാറ് മൂല കൊണ്ട് വരുന്ന ഭാഗ്യം

വീടിന്റെ വടക്ക് പടിഞ്ഞാറ് മൂല കൊണ്ട് വരുന്ന ഭാഗ്യം

അതെ വാസ്തു പ്രകാരം ഒരു വീടിന്റെ ഏറ്റവും പ്രധാനഭാഗങ്ങളില്‍ ഒന്നാണ് വടക്ക് പടിഞ്ഞാറ് , കരിയര്‍, യാത്രാഅനുഭവം എന്നിവയ്ക്ക് പ്രധാനമാണ് ഇവിടം. യാത്രാഭാഗ്യം കൊണ്ട് വരുന്ന ദിക്കാണ് ഇത് .ഇവിടം സദാവൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. യാത്രകള്‍ സഫലമാകണം എന്നുണ്ടെങ്കില്‍ ഈ ഭാഗത്ത് നിങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തിന്റെ ചിത്രം സൂക്ഷിക്കുന്നത് ഗുണം ചെയ്യും. ഉദാഹരണത്തിന് നിങ്ങള്‍ ദീര്‍ഘകാലമായി ഓസ്ട്രേലിയയില്‍ പോകാന്‍ ശ്രമിക്കുന്നുണ്ട്, എങ്കില്‍ ഓസ്ട്രേലിയയുടെ ഏതെങ്കിലും മനോഹരമായൊരു ചിത്രം വടക്ക്പടിഞ്ഞാറ് ഭാഗത്ത് വെയ്ക്കാം. അതുപോലെ യാത്രാപുസ്തകങ്ങള്‍ ഇവിടെ സൂക്ഷിക്കുന്നതും നല്ലതാണ്.

ഗ്ലോബ് വെച്ചു നോക്കൂ

ഗ്ലോബ് വെച്ചു നോക്കൂ

അതെ വിദേശത്തു ഒരു കരിയര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉറപ്പായും ഒരു ഗ്ലോബ് വാങ്ങി നിങ്ങളുടെ വടക്ക് പടിഞ്ഞാറ് ദിശയില്‍ സൂക്ഷിക്കുക. ഇനി ക്രിസ്റ്റല്‍ ഗ്ലോബ് വേണമെന്നുണ്ടെങ്കില്‍ അതാകാം. എന്നാല്‍ ഇതിനു കേടുപാടുകള്‍ സംഭവിക്കാതെ നോക്കേണ്ടത് ആവശ്യമാണ്. ഇനി യാത്രയ്ക്കുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കിയിട്ടു തടസ്സങ്ങള്‍ വന്നുവെന്നിരിക്കട്ടെ ഒരു പാത്രത്തില്‍ ഒരല്‍പം കര്‍പ്പൂരം ഇട്ട ശേഷം നിങ്ങളുടെ പാസ്‌പോര്‍ട്ട്‌ അതില്‍ വെച്ചു ഇതു രണ്ടും കാറ്റ് ധാരാളം കടന്നു പോകുന്ന വീടിന്റെ ഏതെങ്കിലും ദിശയില്‍ സൂക്ഷിക്കുക .ഇത് യാത്രാക്ലേശം നീക്കും.

ശംഖു സൂക്ഷിച്ചാല്‍ ഫലം ഇങ്ങനെ

ശംഖു സൂക്ഷിച്ചാല്‍ ഫലം ഇങ്ങനെ

സാമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും സൂചകമാണ് ശംഖു. ശംഖ് വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. പാഞ്ചജന്യം എന്ന ശംഖൂതി പണ്ട് വിഷ്ണു ഭഗവാന്‍ നെഗറ്റീവ് ഊര്‍ജം നശിപ്പിച്ചുവെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ നെഗറ്റീവ് ഫലങ്ങള്‍ ഇല്ലാതാക്കാന്‍ ശംഖു കൊണ്ട് കഴിയും. അതുപോലെ തന്നെയാണ് നമ്മുടെ യാത്രായോഗവും ശംഖു൦ തമ്മിലുള്ള ബന്ധവും. വീട്ടിലൊരു ശംഖു വാങ്ങി സൂക്ഷിച്ചു നോക്കൂ അത് നിങ്ങള്ക്ക് ഭാഗ്യം കൊണ്ട് വരും ഉറപ്പ്. അതുപോലെ കരിയറില്‍ ഉന്നമനം ഉണ്ടാകാനും ശംഖു സൂക്ഷിക്കുന്നത് ഉത്തമമാണ്. തെക്ക് ഭാഗത്ത് ശംഖു സൂക്ഷിക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം എന്നും വാസ്തു പറയുന്നു.

വാസ്തു മാത്രം പോര പ്രയത്നവും വേണം

വാസ്തു മാത്രം പോര പ്രയത്നവും വേണം

വാസ്തു പ്രകാരം കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങള്ക്ക് നല്ല ഫലങ്ങള്‍ നല്‍കുമെങ്കില്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് കഠിനമായ പരിശ്രമം ആണെന്ന കാര്യം ഓര്‍ക്കുക. വീട് മുഴുവന്‍ വാസ്തു അനുസരിച്ചു ഒരുക്കിയിട്ടും ഒന്നും ചെയ്യാതെ ഇരുന്നാല്‍ നിങ്ങൾക്ക് എവിടെയും എത്താന്‍ സാധിക്കില്ല എന്ന കാര്യം ഓര്‍മ്മയില്‍ വെയ്ക്കുക. അതുകൊണ്ട് വാസ്തുവില്‍ വിശ്വസിക്കുന്നതനുസരിച്ച് പ്രയത്നവും കൂടി നടത്തുക. വിജയം ഉറപ്പ്.

English summary
Try these ways of vaastu if you wnat to go abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X