Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ബിസിനസ്സ് തുടങ്ങാൻ സാധ്യത, സാമ്പത്തിക പുരോഗതിയുണ്ടാകും, സാമ്പത്തിക വാരഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക സ്ഥിതി അനുകൂലമാണ്. നൂതന ബിസിനസ് തുടങ്ങുന്നതിനു സാധ്യത. വസ്തു ക്രയവിക്രയത്തിലൂടെ ഗുണമുണ്ടാകും. പല രീതിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കുന്നതിനു സാധ്യത. പുതിയ ബിസിനസ് സംരംഭം തുടങ്ങുന്നതിലൂടെ നേട്ടമുണ്ടാകും. ഔദ്യോഗിക രംഗത്ത് പലവിധ സാമ്പത്തിക ഗുണങ്ങള്‍ ലഭിക്കാം.

നറുക്കെടുപ്പുകളിലും ഭാഗ്യപരീക്ഷണങ്ങളിലും വിജയിക്കും, നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കും, ധനസമൃദ്ധി, വാരഫലം
നറുക്കെടുപ്പുകളിലും ഭാഗ്യപരീക്ഷണങ്ങളിലും വിജയിക്കും, നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കും, ധനസമൃദ്ധി, വാരഫലം

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പല രീതിയില്‍ സാമ്പത്തിക സ്ഥിതി പ്രതികൂലമാകാം. തൊഴില്‍പരമായി നഷ്ടങ്ങള്‍ വരാം. കച്ചവടക്കാര്‍ക്ക് വരുമാനം കുറയുന്ന സ്തിതി വരാം. ധനനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തികമായി പ്രതികൂല സ്ഥിതി അനുഭവപ്പെടുന്നതിനു സാധ്യത. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കച്ചവടങ്ങള്‍ മന്ദഗതിയിലായേക്കും. കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.

Weekly Financial Astrology

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
പൊതുവെ ഗുണകരമായ സമയമാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ പലതും ലഭിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ക്ക് വളരെ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു. ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പൊതുവെ ഗുണദോഷസമയമാണ്. സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിച്ചു നടത്തുക. കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത കാണുന്നതിനാല്‍ സൂക്ഷ്മതയോടെ എല്ലാം ചെയ്യുക.

മക്കള്‍ കാരണം ദുഃഖിക്കേണ്ടി വരും, വീട് വിട്ട് നിൽക്കേണ്ടി വരും, ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കും, നാൾഫലം
മക്കള്‍ കാരണം ദുഃഖിക്കേണ്ടി വരും, വീട് വിട്ട് നിൽക്കേണ്ടി വരും, ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കും, നാൾഫലം

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുകൂലമായ മാറ്റത്തിന്റെ കാലമാണ്. തൊഴില്‍രംഗത്ത് നേട്ടങ്ങളും പുരോഗതിയും ഉണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ പലതും ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതി ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)
പൊതുവെ തടസ്സങ്ങള്‍ വരാം. സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിച്ചു ചെയ്യുക. കച്ചവടക്കാര്‍ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ വളരെ ശ്രദ്ധിക്കുക. തൊഴില്‍രംഗത്ത് പല രീതിയില്‍ സാമ്പത്തിക പ്രതികൂലാവസ്ഥ ഉണ്ടാകുന്നതിനു സാധ്യത.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സാധ്യതയുണ്ട്. അതിലൂടെ സാമ്പത്തിക പുരോഗതി ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ടാകുന്നതാണ്.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗുണകരമായ സന്ദര്‍ഭമാണ്. സാമ്പത്തിക പുരോഗതിയുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത. വിവിധ തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്കും അനുകൂലമാണ്.

കുംഭക്കൂറ് (അവിട്ടം, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവെ പലവിധ പ്രതികൂലാവസ്ഥകള്‍ ഉണ്ടാകാം. സാമ്പത്തികമായി നഷ്ടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സ്വയംതൊഴില്‍ ചെയ്യുന്നവരും കച്ചവടക്കാരും ശ്രദ്ധിക്കുക. ഇടപാടുകളെല്ലാം സൂക്ഷിച്ചു നടത്തുക.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പൊതുവെ അനുകൂല സമയമാണ്. സാമ്പത്തികപുരോഗതി ലഭിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത് ഗുണം ചെയ്യും. വസ്തുക്കളുടെ ക്രയവിക്രയത്തിലൂടെ നേട്ടമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+