സാമ്പത്തിക വാരഫലം: കച്ചവടക്കാര്‍ക്ക് സാമ്പത്തിക ലാഭസാധ്യത, വസ്തുവാഹനാദികള്‍ വാങ്ങാന്‍ കഴിയും

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ സാമ്പത്തികനില അനുകൂലമാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടങ്ങളിലൂടെ സാമ്പത്തിക പുരോഗതി നേടും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികമായി അനുകൂലാവസ്ഥയുണ്ടാകും. തൊഴില്‍പരമായി വളരെ നേട്ടങ്ങള്‍ക്കു സാധ്യത. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ധനപരമായ നേട്ടങ്ങള്‍ വരും. ദീര്‍ഘനാളത്തെ പ്രയത്‌നം സഫലമാകും.

വാരഫലം: ബിസിനസ്സിൽ അപൂർവ്വ നേട്ടങ്ങൾ, പുതിയ വാഹനം വാങ്ങും, സർവ്വീസിൽ സ്ഥാനക്കയറ്റം ലഭിക്കും
വാരഫലം: ബിസിനസ്സിൽ അപൂർവ്വ നേട്ടങ്ങൾ, പുതിയ വാഹനം വാങ്ങും, സർവ്വീസിൽ സ്ഥാനക്കയറ്റം ലഭിക്കും

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗുണദോഷസമ്മിശ്ര സാമ്പത്തിക സ്ഥിതി കാണുന്നു. തൊഴില്‍ മേഖലയില്‍ ചില നഷ്ടങ്ങള്‍ വരാം. കച്ചവടക്കാര്‍ക്ക് സാമ്പത്തികലാഭ സാധ്യതയുണ്ട്. ധനമിടപാടുകള്‍ എല്ലാം ശ്രദ്ധിച്ചു നടത്തേണ്ടതാണ്.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവെ ഗുണദോഷസമ്മിശ്രസ്ഥിതിയാണ്. ധനപരമായ ഇടപാടുകള്‍ ബിസിനസ്സായി ചെയ്യുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചില പ്രതീകൂലാവസ്ഥകള്‍ വരാം. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് വളരെ സൂക്ഷ്മതയോടെ വേണം.

Weekly Financial

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ധനപരമായി അനുകൂല സമയമാണ്. സാമ്പത്തിക പുരോഗതി ലഭിക്കും. തൊഴില്‍ രംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത് ഗുണം ചെയ്യും. വസ്തു ക്രയവിക്രയത്തിലൂടെ വളരെ നേട്ടങ്ങള്‍ ലഭിക്കുന്നതിനു സാധ്യത.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പൊതുവെ ഗുണകരമായ മാറ്റങ്ങളുടെ സമയമല്ല. തടസ്സങ്ങള്‍ കാരണം കച്ചവടരംഗത്ത് നഷ്ടങ്ങള്‍ വന്നേക്കാം. ധനമിടപാടുകള്‍ വളരെ ശ്രദ്ധിച്ചു നടത്തുക. വസ്തു വാഹനാദികള്‍ വാങ്ങുമ്പോള്‍ വളരെ ശ്രദ്ധിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധനപരമായി അനുകൂല സ്ഥിതി നിലനില്‍ക്കും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. വസ്തു ക്രയവിക്രയത്തിലൂടെ ഗുണം ലഭിക്കും. കച്ചവടക്കാര്‍ക്ക് ഗുണം ലഭിക്കുന്നതാണ്.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട)
പൊതുവെ തടസ്സങ്ങള്‍ വരാം. തൊഴില്‍ രംഗത്ത് നഷ്ടങ്ങള്‍ക്ക് സാധ്യത. നൂതന സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. ഗൃഹോകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുന്നതിലൂടെയും ധനനഷ്ടമുണ്ടാകാം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
പല രീതിയില്‍ നേട്ടങ്ങള്‍ക്ക് സാധ്യത. തൊഴില്‍ രംഗത്ത് ഗുണാനുഭവങ്ങള്‍ ലഭിക്കും. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ സാമ്പത്തിക പുരോഗതി നേടുന്നതിനു സാധിക്കുന്നതാണ്. പൊതുവെ ഗുണകരസ്ഥിതി.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗുണകരമായ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ ചില പ്രയോജനങ്ങള്‍ ലഭിക്കും. വസ്തുവാഹനാദികള്‍ വാങ്ങുവാന്‍ കഴിയും. പുതിയ ഗൃഹോപകരണങ്ങള്‍ ലഭിക്കുവാന്‍ സാധ്യത.

കുംഭക്കൂറ് (അവിട്ടം, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകാം. തൊഴില്‍ രംഗത്ത് വിവിധ രീതിയില്‍ നഷ്ടങ്ങള്‍ക്കു സാധ്യത. കച്ചവടക്കാര്‍ക്ക് പൊതുവെ സാമ്പത്തിക വിഷമതകള്‍ വരുവാന്‍ സാധ്യതയുള്ള സമയമാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു ചെയ്യുക.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പൊതുവെ അനുകൂല സമയമാണ്. സാമ്പത്തികമായ പുരോഗതി ലഭിക്കും. തൊഴില്‍ രംഗത്ത് പലവിധ ഗുണങ്ങള്‍ ഉണ്ടാകും. ക്രയവിക്രയങ്ങള്‍ ചെയ്ത് ധനം നേടുന്നതിന് അവസരമുണ്ടായേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+