Weekly Horoscope: പുതിയ ജോലി ലഭിക്കും, സാമ്പത്തിക പുരോഗതി ഉണ്ടാകും, നൂതന സംരംഭങ്ങള്‍ക്ക് തുടക്കം, വാരഫലം
മേടക്കൂറ് (അശ്വരി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ ഗുണദോഷ സമ്മിശ്രഫലം ഉണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കും. സ്വന്തമായി വിവിധ ജോലി ചെയ്യുന്നവര്‍ക്ക് ചില പ്രതികൂല സാഹചര്യമുണ്ടാകുന്നതാണ്. കച്ചവടരംഗത്തുള്ളവര്‍ക്ക് നഷ്ടസാധ്യത കാണുന്നു. പൊതുവെ വളരെ ശ്രദ്ധയോടെ എല്ലാം ചെയ്യുക.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
എല്ലാ കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതിനു സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കുടുംബത്തില്‍ ഗുണകരമായ സാഹചര്യം ഉണ്ടാകും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണുര്‍തം 3/4)
ഗുണദോഷ സമ്മിശ്രസ്ഥിതി ഉണ്ടാകും. നൂതന സംരംഭങ്ങള്‍ ഉദ്ദേശിക്കുന്നവര്‍ ശ്രദ്ധിച്ചു ചെയ്യുക. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ക്കു സാധ്യത. ഔദ്യോഗിക രംഗത്തുള്ളവര്‍ തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കണം. എല്ലാം സൂക്ഷ്മതയോടെ ചെയ്യുക.

കര്‍ക്കിടകക്കൂറ് (പുണുര്‍തം 1/4, പൂയം, ആയില്യം)
അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനു സാധ്യത. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് ചില നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. എല്ലാ കാര്യത്തിലും ഗുണാത്മക മാറ്റങ്ങള്‍ ഉണ്ടാകും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ഗുണമുള്ള സാഹചര്യങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാഹചര്യം ലഭിക്കും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ പലതുമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പുരോഗതി ലഭിക്കും. കുടുംബത്തില്‍ സന്തോഷമുണ്ടാകുന്നതിനു സാധ്യത കാണുന്നു.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തര 1/2)
ഗുണദോഷ സമ്മിശ്രമായ സാഹചര്യം ഉണ്ടാകുന്നതിനു സാധ്യത. ജോലിയില്‍ പ്രതികൂല സാഹചര്യം ഉണ്ടാകും. തടസ്സങ്ങള്‍ക്ക് സാധ്യത. കുട്ടികള്‍ പഠനത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. എല്ലാം ശ്രദ്ധയോടെ നടത്തുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും. യാത്രകളില്‍നിന്നും ചില പുതിയ സാഹചര്യങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പഠനനേട്ടങ്ങള്‍ കൈവരിക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)
പൊതുവെ ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ വളരെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത ഉള്ളതായി കാണുന്നു. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണമുള്ള സാഹചര്യം ഉണ്ടാകും. പുതിയ ജോലി ലഭിക്കും. സാമ്പത്തിക നേട്ടം കൈവരും. പുതിയ സംരംഭം തുടങ്ങുവാന്‍ സാധ്യത. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിടവരും. വിദ്യാര്‍ത്ഥികള്‍ക്കും ഗുണമുണ്ടാകുന്നതാണ്.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവെ ഗുണദോഷ സമ്മിശ്രസാഹചര്യം ഉണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. കുട്ടികള്‍ക്ക് പഠനനേട്ടങ്ങള്‍ വന്നുചേരും. കച്ചവടക്കാര്‍ക്കും ഗുണം കാണുന്നു.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗുണദോഷസമമായ സ്ഥിതിയാണുള്ളത്. തൊഴില്‍ രംഗത്ത് ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാം. വിവിധ തൊഴിലുകള്‍ സ്വയം ചെയ്യുന്നവര്‍ക്ക് തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. യാത്രാക്ലേശം, അലച്ചില്‍ ഇവ അനുഭവപ്പെടുന്നതിനു സാധ്യത.
മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ഗുണമുള്ള മാറ്റങ്ങള്‍ വരും. പുതിയ ജോലി ലഭിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയും. കുട്ടികല്‍ക്ക് പഠനനേട്ടങ്ങള്‍ ഉണ്ടാകും. പൊതുവെ നല്ല മാറ്റങ്ങള്‍ കാണുന്നു.












Click it and Unblock the Notifications