ഈ നാളുകാർക്ക് അനുകൂല വാരം, പല സാമ്പത്തിക നേട്ടങ്ങൾ, ജോലിയിൽ പ്രമോഷൻ, സമ്പൂർണ്ണ വാരഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തി 1/4)
പൊതുവെ അനുകൂലമായ സമയമാണ്. പുതിയ ജോലിയില്‍ പ്രവേശിക്കും. നിങ്ങളില്‍ ചിലര്‍ക്ക് നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. കുട്ടികള്‍ക്ക് പഠന നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ സാമ്പത്തിക പുരോഗതി നേടും. ഔദ്യോഗിക രംഗത്തുള്ളവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകാം.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതുവെ അനുകൂല സന്ദര്‍ഭമാണ്. പ്രവര്‍ത്തന രംഗത്ത് പുതിയ നേട്ടങ്ങള്‍ കൈവരിക്കുന്നതാണ്. ജോലിയില്‍ ഉയര്‍ച്ച ലഭിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. ഔദ്യോഗിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമാറ്റങ്ങള്‍ വന്നേക്കും. പൊതുവെ ഗുണാത്മകമായ സാഹചര്യം കാണുന്നു.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവെ ഗുണകരമായ സാഹചര്യങ്ങള്‍ അനുഭവപ്പെടും. തൊഴില്‍ രംഗത്ത് ചില നേട്ടങ്ങളൊക്കെ ഉണ്ടാകും. കുട്ടികള്‍ക്ക് പഠനകാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. ഔദ്യോഗിക രംഗത്തുള്ളവര്‍ വളരെ ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിക്കുക. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ ഉണ്ടായിരിക്കേണ്ടതാണ്.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കും. വിവിധ മേഖലകളില്‍ സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് പലവിധ നേട്ടങ്ങള്‍ കാണുന്നു. കുട്ടികള്‍ക്ക് സമയം പൂര്‍ണ്ണമായി അനുകൂലമല്ലാത്തതിനാല്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഔദ്യോഗിക രംഗത്തുള്ളവരും പൊതുവെ സൂക്ഷ്മത പാലിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. പുതിയ നല്ലജോലി ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പലതുമുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന പുരോഗതി കൈവരും. ഉദ്യോഗസ്ഥര്‍ക്ക് ചില ഗുണാനുഭവങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യത കാണുന്നുണ്ട്.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പൊതുവെ ഗുണദോഷ സമ്മിശ്രമായ സ്ഥിതി കാണുന്നു. ജോലി ലഭിക്കുന്ന കാര്യത്തില്‍ ഒരല്‍പ്പം കാലതാമസമൊക്കെ അനുഭവപ്പെട്ടേക്കാം. സാമ്പത്തികമായി ചില പ്രതികൂലാവസ്ഥകള്‍ അനുഭവപ്പെടുന്നതിനു സാധ്യത. ആരോഗ്യകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധ നല്‍കേണ്ടതാണ്.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാലം 3/4)
പൊതുവെ ഗുണകരമായ സാഹചര്യമുണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കുന്നതാണ്. പുതിയ പ്രവര്‍ത്തന മേഖലകളില്‍ പ്രവേശിക്കുന്നതിന് അവസരം ലഭിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. കുട്ടികള്‍ക്ക് പുരോഗതി ഉണ്ടാകും.

വൃശ്ചികക്കൂറ് (വിശാലം 1/4, അനിഴം, തൃക്കേട്ട)
ഗുണകരമായ സാഹചര്യങ്ങള്‍ കുറച്ചൊക്കെ ഉണ്ടാകും. കര്‍മ്മരംഗത്ത് നല്ല ചില മാറ്റങ്ങള്‍ ഉണ്ടാകുന്നിനു സാധ്യതയുണ്ട്. പുതിയ ജോലിക്കു പ്രവേശിക്കുന്നവര്‍ക്ക് അല്‍പ്പം താമസം നേരിടും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ വളരെ സൂക്ഷ്മത പാലിക്കുക. നിങ്ങള്‍ക്ക് തൃപ്തികരമല്ലാത്ത ചില അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന നേട്ടങ്ങള്‍ കൈവരിക്കും. കുട്ടികള്‍ക്ക് നല്ല പഠന പുരോഗതി കൈവരിക്കുന്നതിന് അവസരം ലഭിക്കും. കച്ചവടക്കാര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടായേക്കും. പൊതുവെ ഈ സമയം ഗുണാത്മകമായ മാറ്റങ്ങള്‍ കാണുന്നു.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. പുതിയ ജോലി ലഭിക്കുന്നതിനിടയുണ്ട്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത് നന്നായി പഠിച്ചുവേണം. കച്ചവടക്കാര്‍ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. പൊതുവെ ഗുണദോഷസമ്മിശ്രമായ കാലമാണ്.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവെ പ്രതികൂലമായ ചില സാഹചര്യങ്ങളൊക്കെ ഉണ്ടായേക്കാം. പുതിയ ജോലി ലഭിക്കുന്നതിനു താമസം നേരിടും. സാമ്പത്തിക ഇടപാടുകളില്‍ നഷ്ടം വരുന്നതിനു സാധ്യത കുട്ടികള്‍ പഠനകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക. എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതാണ്.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നു. പൊതുവെ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങും. സാമ്പത്തിക പുരോഗതി നേടും. കുട്ടികള്‍ക്ക് പഠനത്തില്‍ പുരോഗതി ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്.


Click it and Unblock the Notifications