Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിലും ഏതിലും തടസ്സം തന്നെ! ഈ നാളുകാർ ഈ ആഴ്ച കുറച്ച് കഷ്ടപ്പെടും, സമ്പൂർണ്ണ വാരഫലം

2022ലെ അവസാനത്തെ ആഴ്ചയാണിത്. പുതുവർഷത്തിന് തൊട്ടുമുൻപുളള ആഴ്ച ഭാഗ്യം നിങ്ങളെ തേടി എത്തുമോ എന്ന് അറിയാം. കർക്കടകം രാശിക്കാർക്ക് തൊഴിലിൽ മികച്ച നേട്ടങ്ങളുണ്ടാക്കാനാകും. ഇവരുടെ ജീവിതത്തിൽ പുതിയ പ്രണയ ബന്ധങ്ങൾക്ക് തുടക്കമിടും.

കന്നി രാശിക്കാർക്ക് ഈ ആഴ്ച അത്ര നല്ലതല്ല. പ്രവർത്തന രംഗത്ത് ഈ രാശിക്കാർക്ക് മാന്ദ്യം കാണുന്നു. പുതിയ രംഗത്തേക്ക് കടക്കുമ്പോൾ സൂക്ഷിക്കണം. മറ്റ് രാശിക്കാരുടെ ഈ ആഴ്ചയിലെ ഫലം പരിശോധിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

നിങ്ങളുടെ ഈയാഴ്ചയില്‍ തടസ്സങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് അസ്വസ്ഥതകളുണ്ടാകും. ആലോചനക്കുറവും അശ്രദ്ധയും കാരണം പലവിധ അബദ്ധങ്ങളും സംഭവിച്ചേക്കാം. കുടുംബത്തില്‍ അലോസരങ്ങള്‍ ഉണ്ടാകാം. വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കുക. സംഭാഷണത്തില്‍ മിതത്വവും കരുതലും ശീലിക്കുക. ആഴ്ചാവസാനം ഉല്ലാസയാത്ര പോകാന്‍ കഴിയുന്നത് മനസ്സിന്റെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതാണ്.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. സാമ്പത്തികമായി ചില നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് അവസരമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായി ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതാണണ്. കച്ചവട രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ വസ്തുവാഹനാദികള്‍ ലഭിക്കുന്നതിന് അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ കഴിയും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

ഈയാഴ്ചയില്‍ പലവിധ പ്രതിബന്ധങ്ങള്‍ ഉണ്ടാകുന്നതാണ്. ഏതു കാര്യത്തിലും ജാഗ്രത വേണം. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നത് ശ്രദ്ധിച്ചുവേണം. യാത്രാക്ലേശം, അലച്ചില്‍ ഇവ സംഭവിക്കുന്നതിനു സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു തടസ്സമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനഭ്രംശം, മനഃക്ലേശം, എതിര്‍പ്പുകള്‍ ഇവയെല്ലാം ഉണ്ടാകുന്നതിനിടയുണ്ട്. വളരെ സൂക്ഷ്മത പാലിക്കുക.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈയാഴ്ച യില്‍ സാധിക്കുന്നതാണ്. തൊഴിലില്‍ വളരെ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. കച്ചവടരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ പ്രണയ ബന്ധങ്ങള്‍ ഉടലെടുക്കുവാന്‍ സാധ്യത കാണുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന സാധ്യത തെളിയും. രാശിമണ്ഡലത്തില്‍ വളരെ ഗുണാത്മകമായ നക്ഷത്രയോഗം കാണുന്നു. പൊതുവെ അഭീഷ്ടസിദ്ധി ലഭിക്കുന്നതിന് ഈയാഴ്ച അവസരമുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ഉദ്ദിഷ്ടകാര്യ സിദ്ധി ഉണ്ടാകുന്നതാണ്. തൊഴിലില്‍ വലിയ പുരോഗതി കൈവരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. യാത്രകളിലൂടെ ഗുണമുണ്ടാകും. കര്‍മ്മവിജയത്തില്‍ സന്തോഷമുണ്ടാകും. സുഹൃത് സമാഗമം, ഉല്ലാസ യാത്രകള്‍ ഇവയ്ക്കും സാധ്യത കാണുന്നു. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് അവസരമുണ്ടാകും. ഗൃഹനിര്‍മ്മാണത്തിനുള്ള വഴികള്‍ തെളിയും. പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനുള്ള സന്ദര്‍ഭമുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

അവിചാരിത തടസ്സങ്ങള്‍ അനുഭവപ്പെടും. ഈയാഴ്ചയില്‍ കര്‍മ്മരംഗത്ത് മാന്ദ്യമുണ്ടാകും. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കു ന്നവര്‍ സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ വളരെ നഷ്ടങ്ങള്‍ വരും. യാത്രാക്ലേശവും അലചിലും ഉണ്ടാകും. മാനസിക ദൗര്‍ബല്യങ്ങള്‍ അനുഭവപ്പെടും. ആരോഗ്യ കാര്യങ്ങള്‍ കൂടുതലായി ശ്രദ്ധിക്കുക. നിങ്ങളുടെ രാശിചിന്തയ്ക്ക് ഉചിതമായ പരിഹാരം അനുഷ്ഠിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പോലെ പലതും നടക്കും. തൊഴിലില്‍ വളരെ നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായ വലിയ നേട്ടങ്ങള്‍ വന്നുചേരും. പുതിയതും കൂടുതല്‍ വിസ്തൃതിയുള്ളതുമായ ഫ്‌ളാറ്റ് വാങ്ങുന്നതിന് അവസരമുണ്ടാകും. ധനപരമായ ഇടപാടുകളിലും ക്രയവിക്രയങ്ങളും ഗുണമുണ്ടാകും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. പ്രണയ രംഗത്ത് ആഗ്രഹിക്കുന്നതു പോലെ കാര്യങ്ങള്‍ നടക്കും.

വൃശ്ചികം (വിശാഖം 1/4മ്പ, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4മ്പ, അനിഴം, തൃക്കേട്ട)

അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകും. കര്‍മ്മരംഗം പരാജയത്തിലേക്കു നീങ്ങും. അലച്ചില്‍, യാത്രാക്ലേശം ഇവ ഉണ്ടാകും. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതാണ്. സ്വജന കലഹം, ബന്ധുവിരോധം ഇവ അനുഭവപ്പെടുന്നതിനു സാധ്യത. നിങ്ങളുടെ ഗൃഹാരൂഢം ശരിയായി പരിശോധിച്ച് ദോഷവിമുക്തമാക്കുന്നതിനാവശ്യമായതു ചെയ്യുക. ദീര്‍ഘകാലമായി ചിന്തിക്കുന്ന കാര്യങ്ങള്‍ നടത്തുവാന്‍ അവസരം വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ഈയാഴ്ചയില്‍ വളരെ ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ നടക്കുന്നതാണ്. തൊഴില്‍രംഗത്ത് പുതിയ നേട്ടങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിനുള്ള തുടക്കം കുറിക്കും. പുതിയ വാഹനം നേടിയെടുക്കും. ഗൃഹോപകരണങ്ങള്‍ കൈവരിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമുണ്ടായേക്കാം. പ്രേമകാര്യങ്ങളില്‍ ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നടക്കുന്നതായി കാണുന്നു. പൊതുവേ ഗുണമുള്ള ആഴ്ചയാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

പലവിധ തടസ്സങ്ങള്‍ ഉണ്ടാകും. കര്‍മ്മമേഖലയില്‍ മന്ദത, ധനനഷ്ടങ്ങള്‍, കാര്യപരാജയം ഇവയുണ്ടാകും. പുതിയ കാര്യങ്ങള്‍ക്ക് ഇറങ്ങരുത്. വാഹനമോടിക്കുന്നവര്‍ ശ്രദ്ധ പാലിക്കുക. ആരോഗ്യ കാര്യങ്ങളിലും ജാഗ്രത വേണം. പ്രകൃതിയ്ക്ക് അനുയോജ്യമായ ഭക്ഷണരീതി, ജീവിതരീതി ഇവ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും. മനഃസംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നത് ഉത്തമമായിരിക്കും. മനഃസംര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നത് നന്നായിരിക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടക്കുന്നതാണ്. കര്‍മ്മങ്ങള്‍ വിജയിക്കും. സാമ്പത്തികമായി ഈ ആഴ്ചയില്‍ വളരെ നേട്ടമുണ്ടാകും. പുതിയ ഗൃഹം വാങ്ങുന്നതിനവസരമുണ്ടാകും. നൂതന വാഹനം, ഗൃഹോപകരണങ്ങള്‍ ഇവയും ലഭിക്കുന്നതാണ്. വിദേശത്ത് ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ഉടനെ അതു സാധിക്കുവാന്‍ സാധ്യതയുണ്ട്. കുടുംബസമേതം ഉല്ലാസയാത്ര പോകുന്നതിന് അവസരമുണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

പല കാര്യങ്ങളിലും തടസ്സങ്ങളുണ്ടാകും. ധനനഷ്ടങ്ങള്‍ വന്നുചേരും. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകുന്നതിനു സാധ്യത. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ വന്നുചേരും. തലവേദന, തലചുറ്റല്‍ ഇവ ഉണ്ടായേക്കാം. ശിരസ്സിനെ ബാധിക്കുന്ന അസുഖങ്ങള്‍ വര്‍ദ്ധിച്ചേക്കാനിടയുണ്ട്. നിങ്ങളുടെ രാശിയില്‍ വളരെ ദോഷാത്മകമായ താരകയോഗം നിലനില്‍ക്കുന്നതിനാല്‍ വളരെ ശ്രദ്ധയോടെ എല്ലാം ചെയ്യേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+