ഇവർക്ക് ഈ ആഴ്ച ഭാഗ്യത്തിന്റേത്, അപൂര്‍വ്വമായ നേട്ടങ്ങള്‍ തേടിയെത്തും, സാമ്പത്തിക പുരോഗതി, സമ്പൂർണ്ണ വാരഫലം
2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈ വർഷത്തെ അവസാന ഡിസംബർ മാസത്തിലെ ആദ്യത്തെ ആഴ്ച നിങ്ങൾക്ക് എങ്ങനെ ഉണ്ടാകുമെന്ന് അറിയാൻ താൽപര്യമില്ലേ. രാശിപ്രകാരം നിങ്ങളുടെ സമ്പൂർണ്ണ വാരഫലം പരിശോധിക്കാം.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തി 1/4)
പൊതുവെ അനുകൂലമാണ്. സാമ്പത്തിക പുരോഗതി ലഭിക്കും. തൊഴില്‍ രംഗത്ത് ഗുണകരമായ മാറ്റം ലഭിക്കും. കുട്ടികള്‍ക്ക് പഠനകാര്യങ്ങളില്‍ നേട്ടമുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത് ഗുണം ചെയ്യും. വസ്തുക്കളുടെ ക്രയവിക്രയത്തിലൂടെ നേട്ടമുണ്ടാകും.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതുവെ അനുകൂല ഫലം ലഭിക്കും. വിവിധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍. സാമ്പത്തിക പുരോഗതിയുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. അപൂര്‍വ്വമായ നേട്ടങ്ങള്‍ പലതുമുണ്ടാകാന്‍ സാധ്യത. . തടസ്സങ്ങള്‍ മാറും. പുതിയ ജോലി കിട്ടും. സ്വന്തമായി തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗുണകരമായ ചില സാഹചര്യങ്ങള്‍ ഉണ്ടാകും. വിവിധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ കാണുന്നു. കച്ചവടക്കാര്‍ക്ക് പഠനനേട്ടങ്ങള്‍ പ്രതീക്ഷിക്കാം. അനുകൂല സാഹചര്യമാണ് പൊതുവെ. ഉദ്യോഗ രംഗത്തുള്ളവര്‍ക്ക് ഗുണാത്മകമായ അന്തരീക്ഷമുണ്ടാകും. എല്ലാ രീതിയിലും നല്ല സാഹചര്യങ്ങള്‍ വന്നുചേരും.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുണദോഷസമ്മിശ്ര ഫലം കാണുന്നു. കുട്ടികള്‍ക്ക് നല്ല പഠനപുരോഗതി ഉണ്ടാകും. ഔദ്യോഗിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കാണുന്നു. പൊതുവെ അനുകൂല മാറ്റം ഉണ്ടാകുന്നതാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
പൊതുവെ അനുകൂലമാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. കുട്ടികള്‍ക്ക് നല്ല പഠനപുരോഗതി കാണുന്നു. ഔദ്യോഗിക രംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍. കച്ചവടക്കാര്‍ക്ക് ധനലാഭമുണ്ടാകാന്‍ സാധ്യത. വിദ്യാര്‍ത്ഥികള്‍ക്കും പുരോഗതിയുണ്ടാകുന്നതിനു സാധ്യതയുള്ള സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ വളരെ പുരോഗതി കൈവരുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പൊതുവെ അനുകൂലമല്ലാത്ത ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തടസ്സങ്ങള്‍ വരാം. കച്ചവടക്കാര്‍ക്ക് സാമ്പത്തിക നഷ്ടസാധ്യത. ഔദ്യോഗിക രംഗത്തുള്ളവരും വളരെ ശ്രദ്ധിക്കുക. പൊതുവെ പലവിധ പ്രതികൂലാവസ്ഥകള്‍ ഉണ്ടാകാം. സാമ്പത്തികമായി നഷ്ടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സ്വയംതൊഴില്‍ ചെയ്യുന്നവരും കച്ചവടക്കാരും ശ്രദ്ധിക്കുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാലം 3/4)
പൊതുവെ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടമുണ്ടാകും. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക പുരോഗതി ഉണ്ടാകും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍. കുടുംബത്തിലും സന്തോഷമുണ്ടാകും.

വൃശ്ചികക്കൂറ് (വിശാലം 1/4, അനിഴം, തൃക്കേട്ട)
പൊതുവെ തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തടസ്സങ്ങള്‍ വരാം. കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ശ്രദ്ധയോടെയുള്ള പരിശ്രമം ആവശ്യമാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവെ ഗുണകരമായ മാറ്റം വരും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകുന്നതായി കാണുന്നു.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവെ അനുകൂലമല്ലാത്ത ചില സാഹചര്യങ്ങള്‍ വരാം. തൊഴില്‍ രംഗത്ത് ചില തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. കച്ചവടക്കാര്‍ സാമ്പത്തികമായി വളരെ ശ്രദ്ധിക്കണം. നൂതന സംരംഭങ്ങള്‍ക്ക് അനുകൂല സമയമല്ല. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടായേക്കാം. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക. കച്ചവടക്കാര്‍ക്ക് സാമ്പത്തിക നഷ്ടസാധ്യതയുണ്ട്. ഔദ്യോഗിക രംഗത്തുള്ളവര്‍ തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പൊതുവെ അനുകൂല മാറ്റങ്ങള്‍ കാണുന്നു. സാമ്പത്തിക പുരോഗതി ലഭിക്കും. കുട്ടികള്‍ക്ക് പഠനനേട്ടമുണ്ടാകും. കച്ചവടക്കാര്‍ക്ക് ധനപുരോഗതി നേടാന്‍ കഴിയും. എല്ലാ കാര്യത്തിലും നല്ല മാറ്റങ്ങള്‍ വരുന്നതാണ്.












Click it and Unblock the Notifications