Weekly Horoscope November: ഈ ആഴ്ച മികച്ച നേട്ടങ്ങൾ, ഭാഗ്യപരീക്ഷണങ്ങള്‍ വിജയകരമാകും, വാരഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തി 1/4)
പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി ലഭിക്കും. തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. കുട്ടികള്‍ക്ക് പുരോഗതി കാണുന്നു.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നല്ല നേട്ടങ്ങള്‍ പലതുമുണ്ടാകും. ജോലിയില്‍ ഉയര്‍ച്ച ലഭിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനു സാധിക്കും. കച്ചവടക്കാര്‍ക്ക് വളരെ നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. നൂതന സംരംഭങ്ങള്‍ തുടങ്ങും. ഔദ്യോഗിക രംഗത്തുള്ളവര്‍ക്കും നേട്ടങ്ങള്‍ ലഭിക്കുന്നതിനു സാധ്യത.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗുണദോഷ സമ്മിശ്രാവസ്ഥ ഉണ്ടാകുന്നതിനു സാധ്യത. സാമ്പത്തികമായി ചില നഷ്ടങ്ങള്‍ ഉണ്ടായേക്കാം. പുതിയ സംരംഭങ്ങള്‍ക്ക് നല്ല സമയമല്ല. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകാം. മനസ്സിനു തൃപ്തികരമല്ലാത്ത ചില കാര്യങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുണദോഷ സമ്മിശ്രമായ സമയങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. തൊഴില്‍ രംഗത്ത് പല ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ക്ക് സാധ്യത. ഔദ്യോഗിക രംഗത്തുള്ളവര്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കുക. കുട്ടികള്‍, പഠനകാര്യങ്ങളില്‍ അതീവ ശ്രദ്ധ കാണിക്കുക
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
പൊതുവെ അനുകൂലമായ ആഴ്ചയാണ്. പ്രവര്‍ത്തനരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. നൂതനമായ പ്രവര്‍ത്തി മേഖലയില്‍ പ്രവേശിക്കും. ഏതു കാര്യത്തിലും ഗുണകരമായ നല്ല മാറ്റങ്ങള്‍ വന്നുചേരുന്നതിനു സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകാം.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗുണദോഷ സമ്മിശ്രാവസ്ഥയ്ക്കു സാധ്യത. തൊഴില്‍പരമായി ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാം. കച്ചവടക്കാര്‍ക്കു നഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത തടസ്സങ്ങള്‍ വരാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ മുന്നോട്ടു നീങ്ങാതെ വരാം.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാലം 3/4)
പൊതുവെ പല രീതിയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതി ലഭിക്കും. തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഗുണമുണ്ടാകും. കച്ചവടരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരുന്നതാണ്.

വൃശ്ചികക്കൂറ് (വിശാലം 1/4, അനിഴം, തൃക്കേട്ട)
ഗുണദോഷസമ്മിശ്രമായ ഉണ്ടാകും. നൂതനസംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ അത്യന്തം ശ്രദ്ധിക്കേണ്ട സമയമാണ് ഔദ്യോഗിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ തീരുമാനങ്ങള്‍ എടുക്കുന്നത് വളരെ ചിന്തിച്ചു വേണം. ഭാഗ്യപരീക്ഷണങ്ങള്‍ വിജയകരമാകും
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. കച്ചവടങ്ങളും മറ്റും ചെയ്യുന്നവര്‍ക്ക് ഗുണമുള്ള സമയമാണ്. കുട്ടികള്‍ക്ക് വളരെ പഠനനേട്ടങ്ങള്‍ കാണുന്നു. പൊതുവെ ഗുണകരമായ നല്ല അനുഭവങ്ങള്‍ക്കു സാധ്യതയുള്ളതാണ്.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗുണദോഷ സമ്മിശ്രമായ കാലഘട്ടമാണ്. ജോലിയില്‍ ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകും. കുട്ടികള്‍ക്ക് പഠന കാര്യങ്ങളില്‍ തടസ്സങ്ങള്‍ വരാതെ ശ്രദ്ധിക്കണം. കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം. സമഗ്രമായിരാശി ചിന്ത ചെയ്ത് പ്രതിവിധി കാണുക.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവെ ഗുണദോഷ സമ്മിശ്രദ്ധമായ സമയമാണ്. തൊഴില്‍ രംഗത്ത് ചില തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതലായി ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിച്ചു ചെയ്തില്ലെങ്കില്‍ നഷ്ടസാധ്യത ഉണ്ട്.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പൊതുവെ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. തൊഴില്‍പരമായ ഉയര്‍ച്ച ലഭിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. സാമ്പത്തികമായി വളരെ നേട്ടങ്ങള്‍ കാണുന്നു. കുട്ടികള്‍ക്ക് നല്ല നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. തൃപ്തികരമായ പല അനുഭവങ്ങളും ഉണ്ടാകാന്‍ സാധ്യത കാണുന്നു.












Click it and Unblock the Notifications