Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ?... അറിയാൻ കൗതുകം ഇല്ലേ... വാരഫലം ഇതാ...

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ?... അറിയാൻ കൗതുകം ഇല്ലേ... വാരഫലം ഇതാ...

തിരുവനന്തപുരം: ഈയാഴ്ചത്തെ നിങ്ങളുടെ വാരഫലം എന്താകും. അറിയാൻ കൗതുകം ഇല്ലേ. ഈ നാളുകാർക്ക് ഈ ആഴ്ചയിൽ ഇങ്ങനെയാണ്. അറിയാം...

അശ്വതി: ബിസിനസ് ലാഭകരമാകും. സ്വർണാഭരണം സമ്പാദിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും.

ഭരണി: പ്രവർത്തന രംഗത്ത് ഗുണകരമായ ചില മാറ്റങ്ങളുണ്ടാകും. കുറച്ചുകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തിക നില തൃപ്തികരമാണ്.

കാർത്തിക: കലാരംഗത്ത് ശോഭിക്കാൻ കഴിയും. ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വരുമാനം മെച്ചപ്പെടും.സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. കടം കൊടുത്ത പണം മടക്കി കിട്ടും.

weekly

രോഹിണി: കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. പുതിയ വീട് വാങ്ങാൻ കഴിയും. ചിലർക്ക് വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. ആഗ്രഹിച്ച വാഹനം സ്വന്തമാക്കും. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും.

മകയിരം: പൊതുവേ ദൈവാധീനമുള്ള കാലമാണ്. ആരോഗ്യം തൃപ്തികരമായി തുടരും. ഉപരിപഠനത്തിന് പരിശ്രമിക്കുന്നവർക്ക് അത് സാധിക്കും. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. തൊഴിൽ രംഗത്ത് ചില അസ്വസ്ഥതകൾ നിലനിൽക്കും.

തിരുവാതിര: വിദേശത്തുള്ള മക്കൾ അവധിയിൽ വന്നുചേരും.കുടുംബ ജീവിതം സന്തോഷകരമാണ്. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. നഷ്ടപ്പെട്ട ആഭരണം തിരിച്ചു കിട്ടും .

പുണർതം: ധനസ്ഥിതി മെച്ചപ്പെടുക ചെയ്യും. ഗുരുജനങ്ങളുടെ അനുഗ്രഹത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. അസുഖങ്ങൾ പിടിപെടാൻ ഇടയാകും. സ്വത്ത് തർക്കം രമ്യമായി പരിഹരിക്കും. ചിലർക്ക് വിദേശത്ത് ജോലി ലഭിക്കും.

പൂയം : പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ദൃശ്യമാകും. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

ആയില്യം: പൊതുവേ ദൈവാധീനം കുറഞ്ഞ സമയമാണ്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സഹോദര സഹായം ലഭിക്കും. ചിലർക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ഗൃഹനിർമ്മാണം പൂർത്തിയാക്കും.

മകം: പഠനത്തിൽ കൂടുതൽ മികവു കാണിക്കും.കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും.ആരോഗ്യം ശ്രദ്ധിക്കുക.കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. വാരാന്ത്യം കൂടുതൽ മികച്ചതായിരിക്കും.

പൂരം: ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. ബിസിനസ് ലാഭകരമാകും. പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. ചിലർക്ക് പുതിയ തൊഴിൽ ലഭിക്കാനും സാധ്യതയുണ്ട്.

ഉത്രം: വിദേശത്തു നിന്ന് ചില സമ്മാനങ്ങൾ എത്തിച്ചേരും വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും. സാമ്പത്തികനില മെച്ചപ്പെടും. സന്തോഷിക്കാനുള്ള ചില അവസരങ്ങൾ ഉണ്ടാവും .ആരോഗ്യം ശ്രദ്ധിക്കുക .

അത്തം: പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ചിലർക്ക് സ്ഥലംമാറ്റം ലഭിക്കാൻ സാധ്യത ഉണ്ട്. സാഹിത്യകാരന്മാർക്ക് കാലം അനുകൂലമാണ്. ദീർഘയാത്രകൾ ഒഴിവാക്കുക. വാരാന്ത്യം അത്ര നന്നല്ല.

ചിത്തിര: വരുമാനം വർദ്ധിക്കും.ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വീട് മോടിപിടിപ്പിക്കും.പുതിയ വാഹനം സ്വന്തമാക്കും. സുഹൃത്തുക്കളെ കൊണ്ട് നേട്ടമുണ്ടാകും.പേരും പെരുമയും വർദ്ധിക്കും. യാത്രകൾ ഗുണകരമാകും.

ചോതി : പെട്ടെന്നുള്ള യാത്രകൾ ആവശ്യമാകും.അവിചാരിതമായ ചില തടസ്സങ്ങൾ നേരിടേണ്ടി വരും. ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാകും. വസ്തുതർക്കങ്ങൾ മധ്യസ്ഥതോടെ പരിഹരിക്കാൻ കഴിയും. കലാരംഗത്ത് ശോഭിക്കും.

വിശാഖം: മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാ രംഭിക്കും. ആധുനിക ഗൃഹോപകരണങ്ങൾ സ്വന്തമാക്കും.യാത്രകൾ കൊണ്ട് നേട്ടമുണ്ടാ കും. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തിക നില മെച്ചപ്പെടും.

അനിഴം: വിദ്യാർത്ഥികൾ പഠനത്തിൽ മികവ് പ്രകടിപ്പിക്കും.പല വഴിയിലൂടെ പണം വന്നു ചേരും .കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. വാരാന്ത്യം കൂടുതൽ മികച്ചതായിരിക്കും.

തൃക്കേട്ട: സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കാൻ സാധിക്കും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.അപവാദം കേൾക്കാൻ സാധ്യതയുണ്ട്.സൽക്കാരങ്ങളിൽ പങ്ക് കൊളളും. യാത്രകൾ പ്രയോജനം ചെയ്യും. വരുമാനം വർദ്ധിക്കും.

മൂലം: ഏറെക്കാലമായി കാത്തിരുന്ന ഒരു സ ന്തോഷ വാർത്ത എത്തിച്ചേരും.ശമ്പളം വർധി ക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്ര വേശിക്കാൻ സാധിക്കും.മത്സര പരീക്ഷയിൽ ഉന്നത വിജയം ലഭിക്കും.ആരോഗ്യം തൃപ്തിക രമാകും.

പൂരാടം : സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും. ഈശ്വരാധീനമുള്ള സമയമാണ്.ചില ർക്ക് പുതിയ ജോലി ലഭിക്കാനും സാധ്യതയുണ്ട്. ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം നടത്താൻ കഴിയും. പുതിയ വീട്ടിലേക്ക് താമസം മാറും.

ഉത്രാടം: പുത്രന് ഉപരിപഠനത്തിന് അവസരം ലഭിക്കും. വീട്ടിൽ ഐശ്വര്യം നിലനിൽക്കും. ബന്ധുക്കളിൽ നിന്ന് സഹായങ്ങൾ കിട്ടും. പുതിയ ബിസിനസ് ആരംഭിക്കും. ആരോഗ്യം തൃപ്തികരമാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും സാധ്യതയുണ്ട്.

തിരുവോണം: വീട് മോടി പിടിപ്പിക്കും. സ്ത്രീകൾക്ക് വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ആരോഗ്യം തൃപ്തികരമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനം നില നിൽക്കും.

അവിട്ടം: പുതിയ ചുമതലകൾ ഏറ്റെടുക്കും ആരോഗ്യ കാര്യത്തിൽ ഭയപ്പെടാൻ ഇല്ല. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.കുടുംബജീവിതം സന്തോഷകരമാണ്. യാത്രകൾ ഗുണകരമാകും.സഹോദരനെ സഹായിക്കേണ്ടതായി വരും.

ചതയം: പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവും. സാമ്പത്തിക നില മെച്ചപ്പെടും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. വിദേശ ത്ത് ഉദ്യോഗം ലഭിക്കാം. കാർഷിക കാര്യങ്ങളിൽ താൽപര്യം വർധിക്കും.

പൂരുരുട്ടാതി: മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക .പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും.യാത്രകൾ പ്രയോജനകരമാകും. ആരോഗ്യം മെച്ചപ്പെടും. വാരാന്ത്യം ചിലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്.

ഉത്രട്ടാതി: ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ പറ്റുന്ന തരത്തിൽ സ്ഥലം മാറ്റമുണ്ടാകും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. കുടുംബത്തിൽ ഒരു മംഗളകർമം നടക്കും. യാത്രകൾ ഗുണകരമാകും.

രേവതി: ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം.വരവിലും അധിക ചിലവ് ഉണ്ടാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെ ടുക്കും. ചിലർക്ക് പുതിയ ജോലി കിട്ടും. പ്രായംചെന്നവർക്ക് വാതസംബന്ധമായ അസുഖങ്ങൾ ശല്യം ചെയ്യാനും ഇടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+