വരുമാനം കൂടും, ഇഷ്ടകാര്യലബ്ധി, ധനയോഗം... ഈ ആഴ്ച ഈ രാശിക്കാര്‍ക്ക് കോളടിച്ചു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് വിശ്വാസം.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും പരിവര്‍ത്തനം ചെയ്യാറുണ്ട്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
കന്നി മാസം പിറന്നിട്ട് അഞ്ചാം ദിനമാണ് ഇന്ന്. ഇനി വരാന്‍ പോകുന്നത് ഈ മാസത്തിലെ ആദ്യത്തെ സമ്പൂര്‍ണ വാരമാണ്. ജ്യോതിഷ വീക്ഷണകോണില്‍ നോക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമാണ് എന്ന് കാണാം. വരാന്‍ പോകുന്ന ആഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമാകുന്നത് എന്ന് നമുക്ക് നോക്കാം.
കര്‍ക്കിടകം
നാളെ രാത്രി എട്ട് മണിക്ക് ശേഷം ആഴ്ചയിലുടനീളം ഈ രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ ജോലി തേടുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ആകര്‍ഷകമായ ശമ്പളത്തോടെ നല്ല അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. കാര്യവിജയം, അംഗീകാരം, സുഹൃദ്‌സമാഗമം എന്നിവ സംഭവിക്കും. ആഗ്രഹിക്കുന്നതെന്തും നടക്കും. ആരോഗ്യം സുസ്ഥിരമാകും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യത്തിനോ ഉപരിപഠനത്തിനോ വേണ്ടി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലം. അധികാരസ്ഥാനങ്ങളില്‍ നിന്ന് അംഗീകാരം ലഭിക്കാം. സ്‌കോളര്‍ഷിപ്പ് പോലുള്ള മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൊയ്യാം.
തുലാം
ഈ ആഴ്ച തുലാം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂല സമയം.
ധനു
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ വാരമാണ് എന്ന് കാണുന്നു. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യം നിങ്ങളെ തുണയ്ക്കും. കൂടാതെ കാര്യ വിജയം, ഇഷ്ട ഭക്ഷണ സമൃദ്ധി, ധന ലാഭം എന്നീ നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യത കാണുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമായിരിക്കും. വായ്പാ ശ്രമങ്ങള്‍ വിജയിക്കാം. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഉല്ലാസ യാത്രകള്‍ക്കു സാധ്യത കാണുന്നു. അധികാരസ്ഥാനങ്ങളില്‍ നിന്ന് അനുകൂല തീരുമാനങ്ങള്‍ വന്നു ചേരാം. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം.












Click it and Unblock the Notifications