കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ധനനേട്ടം, പ്രണയവിജയം; ഈ ആഴ്ച ഈ രാശിക്കാര്‍ക്ക് കോളടിച്ചു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളുമാണ് ജ്യോതിഷ പ്രകാരം വ്യക്തികളുടെ ജീവിതത്തെ നിര്‍ണയിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍ ആയി അറിയപ്പെടുന്നത്.
ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധനീനം ചെലുത്തും. ഇത് ചില രാശിക്കാര്‍ക്ക് ഗുണകരമായി വന്ന് ഭവിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുക എന്ന് മാത്രം. ജ്യോതിഷ പ്രകാരം ഈ ആഴ്ചയില്‍ നേട്ടമുണ്ടാക്കാന്‍ പോകുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമായിരിക്കും. ഏറെ നാളായി കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. വരുമാനത്തിനായുള്ള പുതിയ സാധ്യതകള്‍ തുറന്നു കിട്ടാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായോ ഉപരി പഠനത്തിന് വേണ്ടിയോ വിദേശയാത്ര നടത്താനുള്ള സാധ്യതയമുണ്ട്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധന, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ ലഭിച്ചേക്കാം. കലാ കായിക മേഖലയിലെ മത്സരാര്‍ത്ഥികള്‍ക്ക് വിജയം കൊയ്യാം. ഏറെ നാളായി മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടും. അപ്രതീക്ഷിതമായി ധാരാളം പണം കൈയില്‍ വന്ന് ചേരും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമായിരിക്കും. ഏറെ നാളുകളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുത്തന്‍ വീട്ടിലേക്ക് താമസം മാറും. പുതിയ വീട്ടില്‍ സുഖവും സന്തോഷവും ഉണ്ടാകും. ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച നല്ലതായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് ലാഭം നേടാം. കരിയറില്‍ പുതിയ സാധ്യതകള്‍ തുറക്കും. പുതിയ വാഹനം സ്വന്തമാക്കാം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനങ്ങള്‍ വന്നു ചേരാം. വര്‍ഷങ്ങള്‍ക്ക് ശേഷം ഉറ്റ സുഹൃത്തിനെ കണ്ടുമുട്ടും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണകരമായിരിക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്താം. ആഗ്രഹിക്കുന്നതെന്തും നടക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ഉണ്ടാകും. ഏറെ നാളുകളായി കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ദ്രവ്യലാഭം, ആരോഗ്യം ഇവ കാണുന്നു.












Click it and Unblock the Notifications