Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ആഴ്ച ഈ രാശിക്കാര്‍ക്ക് രാജയോഗത്തിന് സമാനമായ നേട്ടങ്ങള്‍; പലവഴിക്ക് പണം കൈയിലേക്ക്..!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം വളരെ പ്രധാനപ്പെട്ടതും ഏറെ സവിശേഷതകളുള്ളതുമായ ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ കാരകനാണ് ശുക്രന്‍. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് രാജയോഗത്തിന് സമാനമായ നേട്ടങ്ങള്‍ ലഭിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ശുക്രന്റെ രാശി മാറ്റങ്ങള്‍ പലപ്പോഴും ഗുണഫലങ്ങള്‍ നല്‍കുന്നതാണ്.

astrology

ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യം കൊണ്ടുവരും. വരുന്ന ആഴ്ച നാല് രാശിക്കാര്‍ക്ക് ശുക്രന്‍ അനുഗ്രഹം ചൊരിയും എന്നാണ് ജ്യോതിഷ പ്രകാരം കാണുന്നത്. ഏതെല്ലാം രാശിക്കാര്‍ക്കാണ് ശുക്രന്റ അനുഗ്രഹം ലഭിക്കുന്നതെന്ന് നോക്കാം.

ഇടവം

ശുക്രന്റെ അനുഗ്രഹം കാരണം ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമായിരിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. കാരണം ഏത് കാര്യം ചെയ്യുമ്പോഴും ഈ രാശിക്കാര്‍ക്ക് ഭാഗ്യദേവതയുടെ അനുഗ്രഹം ഉണ്ടായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ അനുഗ്രഹം ഈ ആഴ്ച ഏറെ ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.

വൃശ്ചികം

ശുക്രന്റെ അനുഗ്രഹം കാരണം വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച ശുഭകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥാടന യാത്ര നടത്താനും സാധ്യത കാണുന്നു.

മകരം

മകരം രാശിക്കാര്‍ക്ക് ശുക്രന്റെ അനുഗ്രഹം കാരണം ജീവിതത്തില്‍ ശോഭിക്കാന്‍ സാധിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. സാമ്പത്തികമായി പല അനുകൂല മാറ്റങ്ങളും ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+