Get Updates
Get notified of breaking news, exclusive insights, and must-see stories!

Weekly Horoscope: ഈ ആഴ്ച നല്ല സമയം ഈ നാളുകാർക്ക് മാത്രം, തടസ്സങ്ങളെല്ലാം മാറും, സമ്പൂർണ്ണ വാരഫലം ഇതാ

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ അനുകൂലമാണ്. തടസ്സങ്ങള്‍ മാറും. പുതിയ ജോലി കിട്ടും. സ്വന്തമായി തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി ലഭിക്കും. എല്ലാ കാര്യങ്ങളിലും ഗുണകരമായ മാറ്റം വരും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗുണകരമായ സമയം. അനുകൂല സാഹചര്യങ്ങള്‍ തൊഴില്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വരും. ഉദ്യോഗ രംഗത്തുള്ളവര്‍ക്ക് ഗുണാത്മകമായ അന്തരീക്ഷമുണ്ടാകും. എല്ലാ രീതിയിലും നല്ല സാഹചര്യങ്ങള്‍ വന്നുചേരും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വരും ദിവസങ്ങളില്‍ ഗുണദോഷസമ്മിശ്ര ഫലം കാണുന്നു. തൊഴില്‍ രംഗത്ത് ചില തടസ്സങ്ങള്‍ വന്നേക്കാം. യാത്രാക്ലേശമുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിച്ചു ചെയ്യുക.

astro

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ രംഗത്ത് ഉദ്ദേശിച്ച വേഗതയില്‍ കാര്യങ്ങള്‍ നടന്നെന്നു വരില്ല. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ കാര്യമായ ശ്രമം ആവശ്യമുള്ള കാലമാണ്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മത കാണിക്കണം. വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
പൊതുവെ അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ വളരെ പുരോഗതി കൈവരുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങും. വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാകുന്നതാണ്. എല്ലാ കാര്യത്തിലും ഗുണാത്മകമായ സാഹചര്യമുണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പൊതുവെ തടസ്സങ്ങള്‍ വരാം. കര്‍മ്മരംഗത്ത് അത്ര അനുകൂല സാഹചര്യമല്ല. കുട്ടികള്‍ പഠനകാര്യത്തില്‍ അതീവ ശ്രദ്ധ കാണിക്കേണ്ടതായ സമയമാണ്. കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ പണമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാലം 3/4)
അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായി പുരോഗതി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഔദ്യോഗികരംഗത്തുള്ളവര്‍ക്കും പല ഗുണങ്ങള്‍ വന്നുചേരും. പൊതുവെ ഗുണാത്മകമായ മാറ്റങ്ങള്‍ വരും.

astro

വൃശ്ചികക്കൂറ് (വിശാലം 1/4, അനിഴം, തൃക്കേട്ട)
പല കാര്യങ്ങളിലും തടസ്സങ്ങള്‍ അനുഭവപ്പെടാം. തൊഴില്‍ രംഗത്ത് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാം. ഔദ്യോഗിക രംഗത്തുള്ളവര്‍ തീരുമാനമെടുക്കുമ്പോള്‍ നന്നായി ചിന്തിക്കുക. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടിയിരിക്കുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണകരമായ സമയമാണ്. സാമ്പത്തികമായി പുരോഗതി നേടും. വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതിയുണ്ടാകും. തൊഴില്‍രംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. പുതിയ സംരംഭങ്ങള്‍ തുടരുന്നതിനു സാധ്യത.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. പുതിയ പ്രവര്‍ത്തനസംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധ്യതയുണ്ട്. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗുണദോഷസമ്മിശ്രമായ സമയമാണ്. തൊഴില്‍രംഗത്ത് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിച്ച പുരോഗതിയുണ്ടായെന്നു വരില്ല. കച്ചവടക്കാര്‍ ധനമിടപാടുകള്‍ വളരെ ശ്രദ്ധിച്ചു ചെയ്യുക. പൊതുവെ പ്രതികൂല സ്ഥിതി വന്നേക്കാം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പല കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ വരും. സാമ്പത്തിക പുരോഗതി വന്നുചേരുന്നതാണ്. കുട്ടികള്‍ക്ക് നല്ല പഠന പുരോഗതിയുണ്ടാകും. സ്വന്തമായി തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ഗുണകരമായ കാലഘട്ടമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+