• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ ആഴ്ച എങ്ങനെയായിരിക്കും?

ഈ ആഴ്ച എങ്ങനെയായിരിക്കും? നവംബര്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലെ രാശി ഫലം.ഒട്ടുമിക്ക രാശിക്കാര്‍ക്കും അത്ര മികച്ച സമയമല്ല ഉള്ളത്. ഈ ആഴ്ചയിലെ രാശിഫലം ചിത്രങ്ങളിലൂടെ

മേടം രാശി (Aries- അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം രാശി (Aries- അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ജോലി സംബന്ധമായി ഏറെ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മുഷിയുന്നത് സ്ഥലമാറ്റത്തിലേക്ക് നയിച്ചേക്കും. നിങ്ങളുടെ എതിരാളികള്‍ക്ക് കൂടുതല്‍ കരുത്തു ലഭിക്കുന്ന കാലമാണിത്. ഭാര്യയടക്കമുള്ളവരോടുള്ള ബന്ധം ഈ കാലയളവില്‍ അത്ര സുഖത്തിലായിരിക്കില്ല. പനി, മുറിവ് എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഇടവം രാശി (Taurus-കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം രാശി (Taurus-കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

കഠിനാധ്വാനത്തിന് ഫലം കിട്ടും. സാന്പത്തിമായും ഏറെ മെച്ചമുള്ള സമയമാണ്. മാനസികമായും ശാരീരികമായും മികച്ച ആരോഗ്യമുള്ള സമയമാണ്. യാത്രകള്‍ ലക്ഷ്യം വെയ്ക്കുന്ന ഫലം നല്‍കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മറ്റുള്ളവരുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തുന്ന കാലമായിരിക്കും ഇത്.

മിഥുനം രാശി (Gemini മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനം രാശി (Gemini മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മനസ്സ് ഏറെ അസ്വസ്ഥമായിരിക്കാന്‍ സാധ്യതയുണ്ട്. ജോലി സ്ഥലത്ത് ഏറെ തടസ്സങ്ങള്‍ നേരിടും. കുട്ടികളെ കുറിച്ച് ഏറെ ആശങ്കകളുണ്ടാകുന്ന സമയമാണ്. ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. മുന്‍കോപം പലപ്പോഴും വില്ലനാകും. യാത്രകള്‍ ഹൃദ്യമാകില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട.

കര്‍ക്കടകം രാശി (Cancer-പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം രാശി (Cancer-പുണര്‍തം 1/4, പൂയം, ആയില്യം)

ഓഫിസിലുള്ളവരുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്. സ്ഥല കച്ചവടങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണം. യാത്രകളിലുടനീളം തടസ്സങ്ങളായിരിക്കും. വീട്ടുകാരുമായുള്ള പരസ്പരധാരണ നഷ്ടപ്പെടും. പല അനിഷ്ടസംഭവങ്ങളുമുണ്ടാകും.

ചിങ്ങം രാശി (Leo-മകം, പൂരം, ഉത്രം 1/4)

ചിങ്ങം രാശി (Leo-മകം, പൂരം, ഉത്രം 1/4)

തൊഴില്‍ പരമായി ഏറെ മെച്ചമുള്ള കാലമാണ്. മേല്‍ ഉദ്യോഗസ്ഥരില്‍ പലരും നിങ്ങളെ മനസ്സറിഞ്ഞു സഹായിക്കും. നിങ്ങളെ എതിരാളികളായി കാണുന്നവര്‍ക്ക് ഇത് കഷ്ടകാലമാണ്. പണം ആവശ്യത്തിന് വരികയും ഉപകരിക്കുകയും ചെയ്യും. സന്തോഷം നിറഞ്ഞ ആഴ്ചയായിരിക്കും. യാത്രകള്‍ ഉപകാരപ്രദമാകും.

കന്നി രാശി (Virgoഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി രാശി (Virgoഉത്രം 3/4, അത്തം, ചിത്തിര 1/2)

കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന ആഴ്ചയായിരിക്കും. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാകും ഫലം. കടം നല്‍കുകയും വാങ്ങാതിരിക്കുന്നതും നല്ലതാണ്. നാവായിരിക്കും പലപ്പോഴും വില്ലനായി മാറുക. ഏകാഗ്രത ഇല്ലായ്മ, സംശയം, അനാവശ്യ ചിന്തകള്‍, തലവേദന എന്നിവ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.

വൃശ്ചികം രാശി (Scorpiusവിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശി (Scorpiusവിശാഖം 1/4, അനിഴം, തൃക്കേട്ട)

ജോലി സ്ഥലത്ത് തികഞ്ഞ അവഗണനയായിരിക്കും. പാഴ് ചെലവുകള്‍ കൂടുതലായിരിക്കും. നഷ്ടത്തിന്‍റെ സമയമായതിനാല്‍ അനാവശ്യ സാന്പത്തിക ഇടപാടുകളില്‍ നിന്നു വിട്ടുനില്‍ക്കുക. കൂടുതല്‍ സമയം ഉറങ്ങാന്‍ ശ്രമിക്കുക. വയറിന് അസുഖമുണ്ടാകാനുള്ള സാധ്യതയുണ്ട്. ദീര്‍ഘദൂര യാത്രകള്‍ വേണ്ടി വന്നേക്കും. പക്ഷേ, അതുകൊണ്ട് വിചാരിച്ചത്ര ഗുണമുണ്ടാകാന്‍ സാധ്യതയില്ല.

 ധനു രാശി (Sagittarius-മൂലം, പൂരാടം, ഉത്രാടം 1/4)

ധനു രാശി (Sagittarius-മൂലം, പൂരാടം, ഉത്രാടം 1/4)

ജോലി സ്ഥലത്ത് ശ്രദ്ധപിടിച്ചുപറ്റാനിടയുണ്ട്. ഇന്‍ക്രിമെന്‍റോ പ്രമോഷനോ സ്വപ്നം കാണുന്നവരെ സംബന്ധിച്ചിടത്തോളം നല്ല സമയമാണ്. സമൂഹത്തില്‍ കൂടുതല്‍ മാന്യത ലഭിക്കും. ആരോഗ്യകരമായി നല്ല സമയമാണ്. വ്യക്തിപരമായും ജോലി സംബന്ധമായും നടത്തുന്ന എല്ലാ യാത്രകളും മെച്ചങ്ങളുണ്ടാക്കും.

മകരം രാശി (Capricornus-ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം രാശി (Capricornus-ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സൂര്യന്‍റെ അനുഗ്രഹം ഏറെയുള്ള സമയമാണ്. സാന്പത്തികമായി ഏറെ മെച്ചമുള്ള സമയമാണ്. കൂട്ടുകാര്‍ക്കിടയിലും കുടുംബാംഗങ്ങള്‍ക്കിടയിലും മതിപ്പ് വര്‍ദ്ധിക്കും. ആരോഗ്യപരമായി തിരിച്ചടികള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. യാത്രകള്‍ സന്തോഷവും സമാധാനവും തരും.

കുംഭം രാശി (Aquarius-അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

കുംഭം രാശി (Aquarius-അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

സഹജീവനക്കാരും മേല്‍ ഉദ്യോഗസ്ഥരും നിങ്ങളെ പറ്റി കുറ്റം പറഞ്ഞുകൊണ്ടേയിരിക്കും. ഇവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പലതും വ്യാജമായിരിക്കുമെങ്കിലും പ്രതിച്ഛായ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാല്‍മുട്ടിനും സന്ധികളിലും വേദനയുണ്ടാകാന്‍ സാധ്യതയുണ്ട്. വാതത്തിന്‍റെ അസുഖമുള്ളവര്‍ക്ക് നല്ല സമയമല്ല.

മീനം രാശി (Pisces-പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മീനം രാശി (Pisces-പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ഓഫീസില്‍ ജോലിഭാരം കൂടുതലായിരിക്കും. പലപ്പോഴും താഴെയുള്ളവരുടെ ജോലി കൂടി ചെയ്തുതീര്‍ക്കാന്‍ നിര്‍ബന്ധിതനാകും. ശത്രുക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്. നഷ്ടങ്ങളുടെ ആഴ്ചയാണ് കരുതിയിരിക്കുക. ആരോഗ്യപരമായും അത്ര സുഖമുള്ള കാലമല്ല. യാത്ര ചെയ്യുന്പോള്‍ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് സൂക്ഷിക്കണം.

English summary
Hows' this week? Your rasi predictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more