സമ്പത്ത് മൂന്നിരട്ടി വര്‍ധിക്കും, ആഡംബര വാഹനം വീട്ടിലെത്തും; ഒരാഴ്ച ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട..!!
ജ്യോതിഷത്തില്‍ ഓരോരുത്തരുടേയും ഭാഗ്യനിര്‍ഭാഗ്യങ്ങളും സുഖദുഖങ്ങളും നിര്‍ണയിക്കുന്നത് ഓരോ രാശിക്കാരുടേയും രാശി മാറ്റവും ഗ്രഹനിലയും കണക്കാക്കിയാണ്. ഒരു നിശ്ചിത സമയത്തിലാണ് ഗ്രഹങ്ങളുടെ രാശി മാറ്റം സംഭവിക്കുന്നത്. ഇത് പലരുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. ഇത്തരത്തില്‍ ജ്യോതിഷ പ്രകാരം ഈ ആഴ്ച ഏറ്റവും ശുഭകരമാകുന്നത് ഏതൊക്കെ രാശിക്കാര്‍ക്ക് ആണ് എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ചതായിരിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും കൈവരും. ദാമ്പത്യജീവിതത്തില്‍ സന്തോഷകരമായ വാര്‍ത്ത കാത്തിരിക്കുന്നു. ചെലവുകള്‍ വര്‍ധിക്കാമെങ്കിലും അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ല. ഒരു സ്ത്രീയില്‍ നിന്ന് പണം ലഭിക്കാന്‍ സാധ്യത കാണുന്നുണ്ട്. തൊഴില്‍പരമായി ഒരു യാത്രക്ക് സാധ്യത കാണുന്നുണ്ട്. കരിയറില്‍ വിജയം ലഭിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ജനുവരി 15 വരെ നല്ല സമയമാണ്. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും. കുടുംബസ്വത്ത് കൈവശം വന്ന് ചേരും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ തേടിയെത്തും. വരുമാനം വര്‍ദ്ധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് പണം തേടിയെത്തും.

കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാര്‍ക്ക് ഒരാഴ്ച വളരെ മികച്ചതായിരിക്കും. തൊഴില്‍ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബത്തില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നാളുകളായിരിക്കും. വീട് നിര്‍മാണത്തിലെ നിര്‍ണായകഘട്ടം പൂര്‍ത്തിയാക്കും. വീട്ടില്‍ ഐശ്വര്യം കുടിയിരിക്കും. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടും. പുതിയ വാഹനം വാങ്ങിക്കാന്‍ സാധ്യത കാണുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിക്കും.

കന്നി
കന്നി രാശിക്കാര്‍ക്കും ഒരാഴ്ച മെച്ചപ്പെട്ടതായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് പണം ലഭിക്കും. ഏറെ നാളായി തിരികെ കിട്ടാത്ത പണം അപ്രതീക്ഷിതമായി കൈയില്‍ വന്ന് ചേരും. ആത്മവിശ്വാസത്തോടെ കഠിനമായ ജോലികള്‍ ഏറ്റെടുക്കാനും അത് വിജയത്തിലെത്തിക്കാനും സാധിക്കും. വരുമാനം വര്‍ധിക്കും. ഇത് അനുസരിച്ച് ജീവിതരീതിയിലും മാറ്റം വരും. കൂടുതല്‍ സൗകര്യമുള്ള വീട്ടിലേക്ക് താമസം മാറും.

തുലാം
തുലാം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച ഏഴ് ദിവസങ്ങളാണ് വരാനിരിക്കുന്നത്. അക്കാദമിക് രംഗത്തുള്ളവര്‍ക്ക് ഏറെ പ്രധാനപ്പെട്ട സമയമാണ്. ഗവേഷണങ്ങള്‍ അംഗീകരിക്കപ്പെടും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ ഉയര്‍ച്ച കൈവരിക്കാനാകും. ആഭരണങ്ങളും പുതിയ വസ്ത്രങ്ങളും വാങ്ങിക്കും. നിക്ഷേപങ്ങള്‍ കുന്നുകൂടും. ഇതില്‍ നിന്ന് മികച്ച വരുമാനവും പ്രതീക്ഷിക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തികമായി ഏറെ ലാഭം നേടാവുന്ന ഒരാഴ്ചയാണ് വരാന്‍ പോകുന്നത്. ബിസിനസ് രംഗത്തുള്ളവര്‍ വലിയ ഉയരങ്ങള്‍ കീഴടക്കും. വ്യാപാരികളുടെ കച്ചവടം പൊടിപൊടിക്കും. ഇതില്‍ നിന്ന് മൂന്നിരട്ടി വരെ ലാഭം തേടിയെത്തും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് വിളകള്‍ക്ക് മികച്ച വില ലഭിക്കും. പുതിയ വാഹനം വാങ്ങിക്കും. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് ഉന്നതസ്ഥാനത്ത് എത്താന്‍ സാധിക്കും.

മകരം
മകരം രാശിക്കാരുടെ വരുമാനം വര്ധദ്ധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ വലിയ വിജയം കൈവരിക്കുകയും പ്രശസ്തരാവുകയും ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വീട്ടിലേക്ക് താമസം മാറും. ബിസിനസില്‍ പുരോഗതിക്ക് സാധ്യത കാണുന്നു. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കാം. കുടുംബത്തിലെ ആരോഗ്യം സ്ഥിരമായിരിക്കാം.

കുംഭം
കുംഭം രാശിക്കാര്‍ക്കും ഒരാഴ്ച ഭേദപ്പെട്ട സമയമായിരിക്കും. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കും. പുതിയ വീട്ടിലേക്ക് താമസം മാറുന്നതോടെ ഐശ്വര്യം കൈവരും. മത്സരപരീക്ഷകളില്‍ വിജയിക്കാനാകും. സമ്പാദ്യം വര്‍ധിക്കും. സ്വത്ത് സംബന്ധമായ കേസുകളില്‍ വിജയം കൈവരിക്കും. ധനലാഭത്തിന് ഏറെ സാധ്യത കാണുന്നു. പണമായി തന്നെ അപ്രതീക്ഷിതമായി സമ്പത്ത് കൈയില്‍ വന്ന് ചേരും. ആഡംബര വാഹനം സ്വന്തമാക്കിയേക്കും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications