ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ? ഒക്റ്റോബർ 21 മുതല്‍ 27 വരെ...

  • By: അനില്‍ പെരുന്ന - 9847531232
Subscribe to Oneindia Malayalam

മേടം രാശിക്കാര്‍ക്ക് പൊതുവെ സമാധാനം അനുഭവപ്പെടും.

ഇടവം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും ശരിയായ ഉള്‍ക്കാഴ്ച വച്ചുപുലര്‍ത്താന്‍ ശ്രമിച്ചാല്‍ വിഷമങ്ങളെ തരണം ചെയ്യാം.

മിഥുനം ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടപ്പിലാകുന്നതാണ്. യാത്രകള്‍കൊണ്ട് നേട്ടങ്ങള്‍ കൈവരും.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 20)

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 20)

പൊതുവെ സമാധാനം അനുഭവപ്പെടും. പല കാര്യങ്ങളില്‍ വ്യാപൃതമാകുവാന്‍ അവസരം ലഭിക്കും. നൂതനമായ ആശയങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കും. തീര്‍ത്ഥാടനങ്ങള്‍ നടത്തും. പുണ്യസങ്കേതങ്ങളില്‍ വാസം ചെയ്യും. ആദ്ധ്യാത്മിക യജ്ഞനങ്ങളില്‍ പങ്കെടുക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. ശിവാഷ്‌ടോത്തരം നിത്യവും ചെല്ലുക.

ഇടവം (ഏപ്രില്‍ 21 - മെയ് 21)

ഇടവം (ഏപ്രില്‍ 21 - മെയ് 21)

എല്ലാ കാര്യങ്ങളിലും ശരിയായ ഉള്‍ക്കാഴ്ച വച്ചുപുലര്‍ത്താന്‍ ശ്രമിച്ചാല്‍ വിഷമങ്ങളെ തരണം ചെയ്യാം. ഭൗതികമായ ഉയര്‍ച്ചകളേയും താഴ്ചകളേയും പറ്റി അതിന്റെ ക്ഷണികതയെക്കുറിച്ച് മനസ്സില്‍ യഥാര്‍ത്ഥ ധാരണ വരുത്തുക. പ്രശാന്തസുന്ദരമായ ക്ഷേത്രസങ്കേതങ്ങള്‍ സന്ദര്‍ശിക്കുകയും മനഃശാന്തി അനുഭവിക്കുകയും ചെയ്യുന്നതാണ്. ഒരു ഗണപതിഹോമം, ഭാഗ്യസൂക്തഹോമം ഇവ നടത്തുക.

മിഥുനം (മെയ് 22 - ജൂണ്‍ 21)

മിഥുനം (മെയ് 22 - ജൂണ്‍ 21)

ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടപ്പിലാകുന്നതാണ്. യാത്രകള്‍കൊണ്ട് നേട്ടങ്ങള്‍ കൈവരും. ഏതു കാര്യവും ശരിയായി പരിശ്രമിച്ച് വിജയിപ്പിക്കുവാനായി സാധിക്കും. നൂതനസംരംഭങ്ങള്‍ തുടങ്ങും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും.

കര്‍ക്കിടകം (ജൂണ്‍ 22 - ജൂലൈ 23)

കര്‍ക്കിടകം (ജൂണ്‍ 22 - ജൂലൈ 23)

ഗുണദോഷ തുല്യസ്ഥിതി തുടരുന്നതാണ്. സ്വപ്രയത്‌നത്താല്‍ ചില നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. രാഷ്ട്രീയ-ഭരണ രംഗത്തിലുള്ളവര്‍ക്ക് ജനപ്രീതി വര്‍ദ്ധിക്കും. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധ ചെലുത്തേണ്ടതാണ്. ഉമാമഹേശ്വരപൂജ നടത്തുന്നത് ഉത്തമം.

ചിങ്ങം (ജൂലൈ 24 - ആഗസ്റ്റ് 23)

ചിങ്ങം (ജൂലൈ 24 - ആഗസ്റ്റ് 23)

ആരോഗ്യപരമായ പ്രയാസങ്ങള്‍ ഒഴിവാകുന്നതിനായി കൂടുതല്‍ ശ്രദ്ധ നല്‍കിയാല്‍ മതിയാകും. തൊഴില്‍രംഗത്ത് ചില പ്രയാസങ്ങളൊക്കെ ഉണ്ടാകുവാനിടയുണ്ട്. യാത്രകള്‍ കൊണ്ട് നേട്ടങ്ങള്‍ കൈവരും. അതീവ ശ്രദ്ധയോടെ സര്‍വ്വകാര്യങ്ങളും ചെയ്യുകയും ക്ഷമാപൂര്‍വ്വം ഏവരോടും ഇടപെടുകയും ചെയ്യുക.

കന്നി (ആഗസ്റ്റ് 24 - സെപ്റ്റംബര്‍ 23

കന്നി (ആഗസ്റ്റ് 24 - സെപ്റ്റംബര്‍ 23

ചിന്തിക്കുന്ന കാര്യങ്ങളില്‍ പലതും നടപ്പില്‍ വരും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. പുതിയതും മനോഹരവുമായ ഗൃഹനിര്‍മ്മാണം ആരംഭിക്കും. രമണീയമായ വാഹനം വാങ്ങുന്നതിനു സാധിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. ആരോഗ്യവിഷയങ്ങളില്‍ ശ്രദ്ധിക്കുക.

തുലാം (സെപ്റ്റംബര്‍ 24 - ഒക്‌ടോബര്‍ 23)

തുലാം (സെപ്റ്റംബര്‍ 24 - ഒക്‌ടോബര്‍ 23)

ആരോഗ്യസ്ഥിതി മോശമാകാം. സാമ്പത്തിക വിഷമതകള്‍ അനുഭവപ്പെടാം. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നന്നല്ല. ഏതുകാര്യവും യുക്തിപൂര്‍വ്വം ചിന്തിച്ച് മുമ്പോട്ടുപോകേണ്ടതാണ്. ജോലിക്കാര്‍ക്ക് അധികക്ലേശവും ശാസനയും അനുഭവിക്കേണ്ടതായി വരും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതുസാധിക്കും.

വൃശ്ചികം (ഒക്‌ടോബര്‍ 24 - നവംബര്‍ 22)

വൃശ്ചികം (ഒക്‌ടോബര്‍ 24 - നവംബര്‍ 22)

ധനപരമായ ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. പാഴ്‌ചെലവുകള്‍ വര്‍ദ്ധിച്ചു വരാവുന്നതാണ്. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി കൈവരും. സാമൂഹ്യ-പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ ശ്രദ്ധദ്ധിച്ച് ഏതു കാര്യത്തിലും ഇടപെടേണ്ടതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങുവാന്‍ പറ്റിയ സമയമല്ല. ഭൂമിസംബന്ധമായ ഇടപാടുകളില്‍ രേഖകള്‍ ശരിയായി പരിശോധിക്കണം.

ധനു (നവംബര്‍ 23 - ഡിസംബര്‍ 22)

ധനു (നവംബര്‍ 23 - ഡിസംബര്‍ 22)

ഗുണദോഷസമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണ്. ഏതുകാര്യത്തിലും വളരെ ആലോചിച്ചു പ്രവര്‍ത്തിക്കുക. വ്യാപാരികള്‍ ഇടപാടുകള്‍ ശ്രദ്ധയോടെ നടത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയത്‌നഫലം ലഭിക്കുന്നതാണ്. ഒരു ഗണപതിഹോമം, ലക്ഷ്മീനാരായണപൂജ ഇവ നടത്തുക.

മകരം (ഡിസംബര്‍ 23 - ജനുവരി 2)

മകരം (ഡിസംബര്‍ 23 - ജനുവരി 2)

ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാം. പാഴ്‌ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഉത്തമസുഹൃത്തുക്കളുടെ സഹായം ലഭിക്കും. സംഭാഷണങ്ങള്‍ ചെയ്യുമ്പോള്‍ വളരെ ശ്രദ്ധപാലിക്കുന്നത് നന്നായിരിക്കും. ഒരു ഗണപതിഹോമം, ഭഗവതി സേവ നടത്തുക.

കുംഭം (ജനുവരി 21 - ഫെബ്രുവരി 19)

കുംഭം (ജനുവരി 21 - ഫെബ്രുവരി 19)

സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല പരിവര്‍ത്തനങ്ങളും ഉണ്ടാകും. ഭൂമിസംബന്ധമായ ഇടപാടുകള്‍ ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധ പാലിക്കുക. പുതിയ വാഹനങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. സന്തതിഗുണം ലഭിക്കും.

മീനം (ഫെബ്രുവരി 20 - മാര്‍ച്ച് 20)

മീനം (ഫെബ്രുവരി 20 - മാര്‍ച്ച് 20)

അസുഖങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഏതു കാര്യത്തിനും തടസ്സമുണ്ടാകാം. മാനസികവിഷമതകള്‍ വര്‍ദ്ധിക്കും. കുടുംബപരമായ അസ്വസ്ഥതകള്‍ അനുഭവപ്പെടും. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്നതിനു സാധ്യത. ഒരു ഗണപതിഹോമം, ഭഗവതിസേവ നടത്തുക.

English summary
Read weekly horoscope, astrology and predictions of your rashi in Malayalam. Get the your astrology forecast for weekly from Malayalam Jyotisham.
Please Wait while comments are loading...