• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ? ആഗസ്റ്റ് 22 മുതല്‍ ആഗസ്റ്റ് 29 വരെ...

  • By അനില്‍ പെരുന്ന - 9847531232

തുലാം രാശിക്കാര്‍ക്ക്, നിങ്ങളുടെ ഈയാഴ്ചയില്‍ അവിചാരിതമായ പലവിധ നേട്ടങ്ങള്‍ വന്നുചേരും.... ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ? ആഗസ്റ്റ് 22 മുതല്‍ ആഗസ്റ്റ് 29 വരെ...

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. ധനലാഭം, ഉന്നതസ്ഥാനലബ്ധി ഇവയ്ക്കു സാധ്യത കാണുന്നു. ഗൃഹത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമല്ല. അവിവാഹിതര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

അപ്രതീക്ഷിത തടസ്സങ്ങള്‍ ചിലപ്പോഴൊക്കെ അനുഭവപ്പെടാം. പല കാര്യങ്ങളും മന്ദഗതിയില്‍ നീങ്ങും. ധനപരമായ ഇടപാടുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നടത്തേണ്ടതാകുന്നു. ആരോഗ്യവിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്കുക. ശിവക്ഷേത്രത്തില്‍ ജലധാര നടത്തുന്നത് ഉത്തമം.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

അവിചാരിത പ്രതിബന്ധങ്ങള്‍ തുടരും. യാത്രാക്ലേശമോ അലച്ചിലോ ഉണ്ടാകാം. ധനനഷ്ടങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതാണ്. ഉത്തമസുഹൃത്തുക്കളുടെ സഹായം ലഭ്യമാകും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. ശാസ്താവിന് നീരാഞ്ജനം ശനിയാഴ്ച തോറും നടത്തുക.

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

ഉദ്ദേശിക്കുന്ന പല കാര്യങ്ങളും മന്ദഗതിയില്‍ നടക്കുന്നതാണ്. പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങള്‍ അനുഭവപ്പെടുന്നതാണ്. ഉദ്യേഗസ്ഥരായവര്‍ക്ക് സ്ഥാനചലനമുണ്ടാവാനിടയുണ്ട്. വ്യാപാരരംഗത്തുള്ളവരും സ്വയംതൊഴില്‍ ചെയ്യുന്നവരും വളരെ ജാഗ്രത പാലിക്കുക. ആരോഗ്യകാര്യങ്ങളില്‍ നന്നായി ശ്രദ്ധിക്കുക. ശിവങ്കല്‍ ജലധാര നടത്തുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം (മകം, പൂരം, ഉത്രം ¼)

അവിചാരിത നേട്ടങ്ങള്‍ പലതുമുണ്ടാകും. ധനസമൃദ്ധി കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം വളരെ അനുകൂലം. ഗൃഹനിര്‍മ്മാണം ഉദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. നൂതനസംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. ശിവക്ഷേത്രത്തില്‍ ഉമാമഹേശ്വരപൂജ നടത്തുന്നത് ഉത്തമം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പൊതുവെ സര്‍വ്വകാര്യ തടസ്സം അനുഭവ പ്പെടാം. പ്രവര്‍ത്തനരംഗം മന്ദഗതിയില്‍ തുടരും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുവാന്‍ സാദ്ധ്യത. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് അനുകൂലസമയമല്ല. ഒരു വിഷ്ണുപൂജ നടത്തുന്നത് ഗുണം ചെയ്യും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പലപ്പോഴും പ്രതീക്ഷിക്കാതെ ചില നേട്ടങ്ങള്‍ വന്നുചേരും. നറുക്കെടുപ്പുകളിലും ഭാഗ്യപരീക്ഷണങ്ങളിലും വിജയിക്കും. നൂതനവസ്ത്രാഭരണങ്ങള്‍ ലഭിക്കും. ധനസമൃദ്ധിയുണ്ടാകും. പുതിയ വാഹനം വാങ്ങും. നൂതന ഗൃഹനിര്‍മ്മാണം ആരംഭിക്കും. പുതിയ വ്യാപാരങ്ങള്‍ ആരംഭിക്കും. ഒരു ഭാഗ്യ സൂക്ത ഹോമം നടത്തുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

അപ്രതീക്ഷിത തടസ്സങ്ങള്‍ പലപ്പോഴും ഉണ്ടാകും. ധനനഷ്ടങ്ങള്‍ക്കു സാധ്യത. തൊഴില്‍രംഗത്ത് പലവിധ പ്രയാസങ്ങള്‍ അനുഭവപ്പെടും. സുഹൃദ്ജനസഹായം കൊണ്ട് പല പ്രശ്‌നങ്ങളും തരണം ചെയ്യുവാന്‍ സാധിക്കും. ശിവക്ഷേത്രത്തില്‍ ഒരു ക്ഷീരധാര നടത്തുന്നത് ഉത്തമം.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

അവിചാരിതമായി ചില നേട്ടങ്ങള്‍ ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. വളരെക്കാലമായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ നടപ്പിലാകും. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം നടത്തുക. ഒരു ഗണിപതി ഹോമവും, ഭഗവതിസേവയും നടത്തത്തുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പൊതുവെ സമയം അനുകൂലമായി മാറിവരുന്നതാണ്. സാമ്പത്തികമായി ചില നേട്ടങ്ങള്‍ കൈവരും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. ഗൃഹനിര്‍മ്മാണം ആരംഭിക്കും. പരീക്ഷകളിലും മത്സരങ്ങളിലും വ്യയം കൈവരിക്കും. ആരോഗ്യസ്ഥിതി അനുകൂലമായിരിക്കും. ഒരു ഭാഗ്യസൂക്തപുഷ്പാഞ്ജലി നടത്തുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പല കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകും. ധനസ്ഥിതി മെച്ചപ്പെടും. ഉന്നതവിദ്യാഗുണം, സ്ഥാനാന്തരപ്രാപ്തി, തൊഴില്‍രംഗത്ത് പുരോഗതി ഇവ ഉണ്ടാകുന്നതാണ്. ഗൃഹവാഹനാദികള്‍ പുതുതായി വാങ്ങുവാന്‍ സാധിക്കും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകാം. ധനപരമായ പ്രതിസന്ധി അനുഭവപ്പെടും. പാഴ്‌ചെലവുകള്‍ വര്‍ദ്ധിക്കും. ഗൃഹത്തില്‍ ചില അസ്വസ്ഥതകള്‍ ഉടലെടുക്കും. രോഗക്ലേശങ്ങള്‍ക്കു സാധ്യത. ഒരു ഗണപതിഹോമവും, ഭഗവതിസേവയും നടത്തുക.

English summary
Read weekly horoscope, astrology and predictions of your rashi in Malayalam. Get the your astrology forecast for weekly from Malayalam Jyotisham.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more