കടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാം

ജ്യോതിശാസ്ത്രത്തില്‍ ഓരോ ആഴ്ചയും ചില രാശിക്കാര്‍ക്ക് പ്രധാനമാണ്. അതുകൊണ്ട് തന്നെ വാരഫലം അനുസരിച്ച് ചില കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. പല രാശിക്കാര്‍ക്കും വാരഫലം വ്യത്യസ്തമായിരിക്കും. ഓരോ രാശിക്കാരുടേയും ഈ ആഴ്ച എങ്ങനെയാണ് എന്ന് നമുക്ക് പരിശോധിക്കാം.

എല്ലാ കാര്യങ്ങളിലും ശരിയായ ഉള്‍ക്കാഴ്ച വെച്ച് പുലര്‍ത്തി മുന്നോട്ട് പോകുന്നത് നല്ലതാണ്. പ്രയാസങ്ങള്‍ ഈ ആഴ്ച നേരിടാന്‍ സാധ്യത ഉള്ളവര്‍ ക്ഷേത്രദര്‍ശനം പതിവാക്കുന്നത് ശുഭകരമായിരിക്കാം. വാരഫലപ്രകാരം വിവിധ രാശിക്കാരുടെ ഈ ആഴ്ച ഇങ്ങനെയാണ്...

1

മേടം രാശിക്കാരെ കാത്തിരിക്കുന്നത് ചെലവേറിയ ആഴ്ചയാണ്. വരവും ചെലവും തമ്മിലുള്ള അന്തരം കൂടും. അതിനാല്‍ സാമ്പത്തിക ഇടപാടുകളില്‍ അതീവ ജാഗ്രത പാലിക്കണം. എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അപ്രതീക്ഷിതമായി ആശുപത്രിവാസം വേണ്ടി വന്നേക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തിന് കൂടുതല്‍ സമയം കണ്ടെത്തണം.

2

ഇടവം രാശിക്കാര്‍ക്ക് ഭേദപ്പെട്ട ആഴ്ചയാണ് മുന്നിലുള്ളത്. സാമ്പത്തികഭദ്രത ഒന്നുകൂടി ഉറപ്പിക്കാനാകും. കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും. വില പിടിപ്പുള്ള വസ്തുക്കള്‍ കഷ്ടപ്പെടാതെ തന്നെ മുന്നിലെത്തും. വിവാഹം, ഗൃഹപ്രവേശം പോലുള്ള മംഗളകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കൊടുക്കണം. ജോലിസ്ഥലത്ത് മനശാന്തി ലഭിക്കും

3

മിഥുനം രാശിക്കാര്‍ക്ക് മോശം സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ കലഹങ്ങളുണ്ടാകും. സുഹൃത്തുക്കളുമായും പിണങ്ങിയേക്കാം. തൊഴിലിടത്തിലും പ്രശ്‌നത്തിന് സാധ്യത. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഭേദപ്പെട്ട സമയം. നാക്ക് ശ്രദ്ധിക്കണം. ഇടപെടേണ്ടതില്ലാത്ത പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക.

4

കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായ ആഴ്ചയാണ് വരുന്നത്. കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും. വീട്ടുകാര്‍ക്കൊപ്പം യാത്ര ചെയ്യാനും കൂടുതല്‍ സമയം ചെലവഴിക്കാനും സാധിക്കും. ദാമ്പത്യബന്ധത്തിലും സന്തോഷം കൈവരും. സ്വത്ത് ഇടപാടിന് പറ്റിയ സമയം. നിക്ഷേപങ്ങളില്‍ നിന്ന് പണം വരും. തൊഴിലിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷകളില്‍ വിജയം കൈവരിക്കും

5


ചിങ്ങം രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ ഉണ്ടാകുമെങ്കിലും അതിജീവിക്കാനാകും. ജോലിയില്‍ മാറ്റത്തിന് സാധ്യത. സാമ്പത്തികമായി നല്ല സമയമാണ്. എങ്കിലും അപ്രതീക്ഷിത ചെലവുകള്‍ വന്നേക്കാം. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കൈവരും. നേരിയ ആരോഗ്യപ്രശ്‌നങ്ങളെ അവഗണിക്കരുത്. വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ മുന്നോട്ട കൊണ്ടുപോകാം. വീടുകളില്‍ അറ്റകുറ്റപ്പണി നടത്താനും അനുയോജ്യസമയം.

6

കന്നി രാശിക്കാരുടെ ബിസിനസ് മെച്ചപ്പെടും. സാമ്പത്തികമായും മെച്ചപ്പെടും. സന്താനലബ്ധിക്ക് സാധ്യത കാണുന്നു. പങ്കാളിയോടൊപ്പം യാത്ര നടത്താന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ പാഠ്യേതര വിഷയങ്ങളില്‍ മികച്ച പ്രകടനം നടത്തും. കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും. പുതിയ വാഹനം വാങ്ങാന്‍ പറ്റിയ സമയം. വില പിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാന്‍ സാധിച്ചേക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നല്ലതായിരിക്കും.

7

തുലാം രാശിക്കാര്‍ക്ക് ഭേദപ്പെട്ട ആഴ്ചയായിരിക്കും. പൂര്‍ത്തിയാക്കപ്പെടാത്ത കാര്യങ്ങള്‍ പൂര്‍ത്തികരിക്കും. ജോലി സ്ഥലത്ത് നിന്ന് അഭിനന്ദനം ഏറ്റുവാങ്ങും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. വീട് പണിയിലെ തടസങ്ങള്‍ മാറിയേക്കും. വ്യാപാരരംഗത്തുള്ളവര്‍ക്ക് മികച്ച സമയം. നിക്ഷേപങ്ങളില്‍ നിന്ന് സമ്പത്ത് കൈവരും. കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നല്ലതായിരിക്കും.

8

വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ ഈ ആഴ്ചയില്‍ സാധ്യതയുണ്ട്. കിട്ടാനുള്ള പണം മുഴുവനായും തിരികെ കിട്ടും. വീട്ടില്‍ വലിയ ചടങ്ങ് സംഘടിപ്പിക്കാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷം ഉണ്ടായിരിക്കും. ചെറിയ തീര്‍ത്ഥാടന യാത്ര നടത്തിയേക്കും. പ്രധാനപ്പെട്ട ജോലികള്‍ പെട്ടെന്ന് തീര്‍ക്കാന്‍ സാധിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് അഭിനന്ദനം ഏറ്റുവാങ്ങാം

9

ധനു രാശിക്കാര്‍ക്ക് സ്വത്തുക്കള്‍ വഴി പണം കൈവരും. ഭൂമിയിടപാടുകള്‍ നടത്താന്‍ അവസരം ലഭിക്കുന്ന ആഴ്ചയാണ്. ജോലിയില്‍ സമ്മിശ്രഫലങ്ങള്‍ പ്രതീക്ഷിക്കാം. അതീവശ്രദ്ധ പുലര്‍ത്തി കാര്യങ്ങള്‍ ഏറ്റെടുക്കണം. വളരെക്കാലമായി തീര്‍പ്പാകാതെ കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കപ്പെടും. ആരോഗ്യം സ്ഥിരമായിരിക്കും.

10

മകരം രാശിക്കാര്‍ക്ക് ദീര്‍ഘയാത്രക്ക് സാധ്യത. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം കൈവരിക്കാനാകും. ഇഷ്ടപ്പെട്ട ഭക്ഷണം, വസ്ത്രം എന്നിവ നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും. വീട്ടിലെ പ്രായമായവരുടെ ആരോഗ്യം മെച്ചപ്പെടും.

11

കുംഭം രാശിക്കാരുടെ വിവാഹത്തിന് മെച്ചപ്പെട്ട സമയം. ആലോചനകള്‍ സജീവമായി മുന്നോട്ട് കൊണ്ടുപോകുക. ശുഭകാര്യങ്ങള്‍ക്ക് പറ്റിയ സമയം. വീട്ടില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. മാതാപിതാക്കളുടെ ഇടപെടലുകളും സാമീപ്യവും ജീവിതത്തില്‍ സന്തോഷം നിറക്കും. സാമ്പത്തിക രംഗത്ത് മെച്ചപ്പെട്ട സമയം. നിക്ഷേപങ്ങളില്‍ വരുമാനം ലഭിക്കും.

12

മീനം രാശിക്കാര്‍ക്ക് സമ്പദ് കാര്യങ്ങളില്‍ അഭിവൃദ്ധി ഉണ്ടാകും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. മുടങ്ങികിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. കടം വാങ്ങിയ പണം തിരിച്ച് കൊടുക്കാനാകും. ബിസിനസില്‍ ഉയര്‍ച്ച ഉണ്ടാകും. വിദേശയാത്രക്ക് സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+