Get Updates
Get notified of breaking news, exclusive insights, and must-see stories!

സെപ്തംബര്‍ ഒന്ന് മുതല്‍ ഈ നാളുകാര്‍ക്ക് സൗഭാഗ്യയോഗം; ഭാഗ്യദേവത അനുഗ്രഹം ചൊരിയും

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര പരിവര്‍ത്തനങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നതോടൊപ്പം നക്ഷത്രങ്ങളും മാറാറുണ്ട്. സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം വ്യക്തികളുടെ ജീവിതത്തെ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്.

ചിലര്‍ക്ക് ഇത് അനുകൂലമാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് പ്രതികൂലമാകും. 2025 പിറന്നിട്ട് ഒമ്പതാം മാസം പിറക്കാന്‍ പോകുകയാണ്. ഓണം പോലുള്ള ആഘോഷങ്ങള്‍ ഉള്ളതിനാല്‍ തന്നെ സെപ്തംബര്‍ മാസത്തിലെ ആദ്യ വാരം തന്നെ ജ്യോതിഷ പ്രകാരം ഏറെ സവിശേഷമാണ്. സെപ്തംബര്‍ മാസത്തിലെ ആദ്യ ആഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണപരമാകുക എന്ന് നമുക്ക് നോക്കാം.

astrology

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് സെപ്തംബര്‍ ആദ്യ വാരം അനുകൂലമായിരിക്കും. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം നല്‍കിയ പണം പലിശയടക്കം തിരികെ ലഭിക്കും. ഇത് നിങ്ങളെ സാമ്പത്തികമായി ഏറെ സഹായിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും ഉടലെടുക്കും.

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്കും സെപ്തംബര്‍ ആദ്യ വാരം ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി പരിശ്രമിക്കുന്ന ആഗ്രഹിച്ച സ്ഥലത്തേക്കുള്ള ട്രാന്‍സ്ഫര്‍ സാധ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ തിളങ്ങാനാകും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് വിജയം കൈവരിക്കാനാകും.

കാര്‍ത്തിക

സെപ്തംബര്‍ ആദ്യ വാരം കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അനുകൂലമായിരിക്കും. കര്‍മ്മരംഗത്ത് ധാരാളം ബഹുമതികളും അംഗീകാരവും ലഭിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കും. കലാ കായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ തേടി അംഗീകാരങ്ങള്‍ എത്തും.

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് സെപ്തംബറിലെ ആദ്യ ആഴ്ച അനുകൂലമായിരിക്കുംയ ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് വൈകാതെ താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. തൊഴില്‍പരമായ ഉയര്‍ച്ച കൈവരിക്കാനാകും.

പൂയം

പൂയം നക്ഷത്രക്കാര്‍ക്ക് സെപ്തംബറില ആദ്യ വാരം ഗുണപരമായിരിക്കും. ഭൂമി വാങ്ങല്‍, ഗൃഹനിര്‍മാണം എന്നിവയ്ക്കുള്ള സാഹചര്യമൊരുങ്ങും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പ്രണയ ബന്ധം വിവാഹത്തില്‍ കലാശിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തര്‍ക്കം അവസാനിക്കും.

മകം

മകം നക്ഷത്രക്കാര്‍ക്ക് സെപ്തംബറിലെ ആദ്യ വാരം അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വരും. ദാമ്പത്യ ജീവിതത്തില്‍ ഇതുവരെ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും. കരിയറില്‍ വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് മോചനം ലഭിക്കും. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ ലഭിക്കും.

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് സെപ്തംബറിലെ ആദ്യ വാരം ഗുണം ചെയ്യും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമായേക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. ബന്ധുജന സഹായം ലഭിക്കും.

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് സെപ്തംബറിലെ ആദ്യ വാരം നിരവധി നേട്ടങ്ങള്‍ വന്ന് ചേരും. പുതിയ ജോലിയില്‍ പ്രവേശിക്കും. ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിതം സുഖകരമായിരിക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. പൂര്‍വിക സ്വത്തു ലഭിക്കുവാന്‍ യോഗമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+