ജന്മനാ മുഖത്ത് പാടുള്ളവര്‍ ബുദ്ധിമാന്മാരായിരിക്കും: ശരീരത്തിലെ പാടുകള്‍ വെളിപ്പെടുത്തുന്നത്
ജന്മനാ ശരീരത്തിലുണ്ടാവുന്ന അടയാളങ്ങളെ പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പല സമുദായങ്ങളും ശരീരത്തില്‍ കാണുന്ന മറുകുകള്‍ പാടുകള്‍ എന്നിവയ്ക്ക് വ്യത്യസ്ത അര്‍ത്ഥങ്ങളാണ് കല്‍പ്പിക്കുന്നത്. നിറം, വലിപ്പം, സ്വഭാവം,ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്ഥലം എന്നിവ അനുസരിച്ചാണ് ഇവയെ വിലയിരുത്തുന്നത്. ശരീരത്തില്‍ കാണുന്ന ബ്യൂട്ടി സ്പോട്ട് ഉള്‍പ്പെടെയുള്ള അടയാളങ്ങളും ഭാഗ്യത്തിന്റെ സൂചകങ്ങളായി കണക്കാക്കാറുണ്ട്. ഇതില്‍ പലതും ജന്മനാ ഉണ്ടാകുന്നതും ചിലത് ജനിച്ച ശേഷം ഉണ്ടാകുന്നതുമാണ്. ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന നിറവ്യത്യാസമുള്ള മറുകും ആയിരിക്കും. ചിലത് ത്വക്കിന് പുറമേയാണ് കാണുന്നതെങ്കില്‍ മറ്റുചിലത് ത്വക്കിന്റെ കോശങ്ങളിലേയ്ക്ക് കൂടി വ്യാപിക്കും.
പൊതുവേ ചുവപ്പ്, വെളുപ്പ്, പര്‍പ്പിള്‍, കറുപ്പ്, പിങ്ക്, ബ്രൗണ്‍, ഇളംനീല നിറങ്ങളിലാണ് ശരീരത്തില്‍ അടയാളങ്ങള്‍ കാണപ്പെടുക. ചിലത് ഒന്നിലധികം നിറങ്ങളിലും കാണപ്പെടും. വാസ്കുലാര്‍, പിഗ് മെന്റഡ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള അടയാളങ്ങളാണ് ശരീരത്തില്‍ പൊതുവായി കാണപ്പെടുന്നത്.

അടയാളങ്ങള്‍ പറയുന്നത്
പൊതുവേ ശരീരത്തില്‍ കാണപ്പെടുന്ന അടയാളങ്ങള്‍ പൂര്‍വ്വ ജന്മത്തിലുണ്ടായ മുറിപ്പാടുകളോ പരിക്കുകളുടെ അവശേഷിപ്പുകളോ ആയിരിക്കും. ഇത്തരത്തില്‍ ശരീരത്തില്‍ ജന്മനാ ഉള്ള അടയാളങ്ങള്‍ ഉപയോഗിച്ച് ഒരു വ്യക്തിയുടെ വംശപരമ്പര കണ്ടെത്താന്‍ കഴിയുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ചിലത് വ്യക്തിയുടെ സ്വഭാവത്തിലേയ്ക്ക് വെളിച്ചം വീശുന്നതുമായിരിക്കും. ചിലത് കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്ത് അമ്മ കഴിച്ച ഭക്ഷണത്തെക്കുറിച്ച് പറയാന്‍ കഴിയുന്നതുമായിരിക്കം.

നെറ്റിയിലെ അടയാളങ്ങള്‍
നെറ്റിയില്‍ ജന്മനാ കാണുന്ന അടയാളങ്ങള്‍ ആ വ്യക്തി രാഷ്ട്രീയത്തില്‍ തിളങ്ങുമെന്നും കരുത്തുറ്റ വ്യക്തിത്വമായിരിക്കുമെന്നും സൂചിപ്പിക്കുന്നു. നെറ്റിയുടെ ഇടത് വശത്താണ് പാട്, അടയാളം എന്നിവ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ മോശം ജീവിതമായിരിക്കും ഇത്തരം വ്യക്തികളെ കാത്തിരിക്കുന്നത്. ജീവിതത്തില്‍ ഇവര്‍ക്ക് മംഗല്യയോഗവും ഉണ്ടായിരിക്കില്ല. തലയ്ത്ത് പുറകിലാണ് പാടുകള്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ ദുര്‍ബലനായ വ്യക്തിയായിരിക്കുമെന്ന സൂചനകളാണ് ഇത് നല്‍കുന്നത്.

മുഖത്തെ പാടുകള്‍
നെറ്റിയുടെ വലതുഭാഗത്തുണ്ടാവുന്ന പാടുകള്‍ വ്യക്തികള്‍ ബുദ്ധിമാന്മാരാണെന്നാണ് സൂചിപ്പിക്കുന്നു. മുഖത്തിന്റെ ഇടതുഭാഗത്ത് കാണപ്പെടുന്ന പാടുകള്‍ ഈ വ്യക്തികള്‍ ഉത്തരവാദിത്തമില്ലാത്തവരും കൂടുതല്‍ പണം ചെലവഴിക്കുന്നവരുമാണെന്ന സൂചനകളാണ് നല്‍കുന്നത്. നെറ്റിയുടെ നടുവില്‍ കാണപ്പെടുന്ന പാടുകള്‍ ഒരു വ്യക്തികളെ ആകര്‍ഷിക്കാന്‍ കഴിവുള്ളവരായിരിക്കും. കഴുത്തില്‍ പ്രത്യക്ഷപ്പെടുന്ന പാടുകള്‍ ജീവിതത്തില്‍ നേടാനുള്ള വിജയത്തെ സൂചിപ്പിക്കുന്നതാണ്. വളരെ വഴക്കാളികളായ സ്വഭാവമായിരിക്കും ഇത്തരക്കാരുടേത്.

ശരീരത്തിന്റെ പുറകുഭാഗത്ത്
ശരീരത്തിന്റെ പിറകുവശത്ത് താഴ്ഭാഗത്താണ് പാടുകള്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ ഇത്തരക്കാര്‍ ആത്മാര്‍ത്ഥതയുള്ളവരായിരിക്കും. നേരിട്ട് എന്തുകാര്യവും എടുത്തടിച്ച് പറയാന്‍ മടിയില്ലാത്തവരുമായിരിക്കും ഇത്തരക്കാര്‍. പുതിയ ആശയങ്ങള്‍ കണ്ടെത്തി ആവിഷ്കരിക്കാന്‍ തയ്യാറുള്ളവരായിരിക്കും ഇത്തരക്കാര്‍.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications