കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലസമായ മുടിയുള്ളവര്‍ സ്റ്റൈലിഷായി ജീവിക്കുന്നവര്‍: മുടി നിങ്ങളെക്കുറിച്ച് പറയുന്ന എട്ട് കാര്യങ്ങള്‍

  • By Desk
Google Oneindia Malayalam News

സ്ത്രീ സൗന്ദര്യത്തില്‍ മുടിയ്ക്കുള്ള പങ്ക് പുരാതന കാലം മുതല്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്. കറുത്ത് നീണ്ട് ഇടതൂര്‍ന്ന മുടിയുള്ള പെണ്‍കൊടികള്‍ എപ്പോഴും പുരുഷന്മാരുടെ ശ്രദ്ധാകേന്ദ്രമായിരിക്കും. മുടി പരിപാലിക്കാന്‍ സമയവും പണവും ചെലവഴിക്കാനും മലയാളി പെണ്‍കുട്ടികള്‍ക്ക് ശ്രദ്ധ കൂടുതലായിരിക്കും.

നല്ല കറുപ്പു നിറത്തോടു കൂടിയതും അഴിച്ചിട്ടാൽ മുട്ടോളം നീണ്ടു നിൽക്കുന്നതും കെട്ടിവെച്ചാൽ തലയുടെ മൂന്ന് ഭാഗങ്ങളിലും നിറഞ്ഞതു നിൽക്കുന്ന മുടിയുള്ള സ്ത്രീകളാണ് ലക്ഷണമൊത്ത സ്ത്രീകളെന്നാണ് പറയപ്പെടുന്നത്. ഓവൽ ഷേയ്പ്പുള്ള മുഖമുള്ള സ്ത്രീകളുടെ മുടിയായിരിക്കും ഇത്തരത്തില്‍ വളരുക. ലക്ഷണമൊത്ത ചുരുണ്ടമുടിയുള്ള സ്ത്രീകൾ സമൂഹത്തിലെ ഉന്നതതലത്തിൽ എത്തുന്നവരായിരിക്കും. കറുത്തതും ചുരുണ്ടതുമായ മുടിയുടെ ഉടമകളായ സ്ത്രീകൾ സമ്പന്നരായിരുമായിരിക്കും. നീലനിറത്തിലുള്ള മുടിയുടെ ഉടമകളായ സ്ത്രീകളുടെ ഭര്‍ത്താകന്മാര്‍ ഉയർന്ന പദവിയിൽ എത്തുന്നയാളായിരിക്കും.

കുറ്റിയായി വെട്ടിയ മുടി

കുറ്റിയായി വെട്ടിയ മുടി

നന്നായി പരിപാലിക്കുകയും വെട്ടിനിര്‍ത്തുകയും ചെയ്യുന്ന കുറ്റിയായ മുടിയുള്ളവര്‍ കലാപ്രേമികളായിരിക്കും. നന്നായി മുടി പരിപാലിക്കുകയും ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിക്കുകയും ചെയ്യുന്നവര്‍ സമ്പന്നരായിരിക്കുമെന്നുമാണ് പറയപ്പെടുന്നത്. ഇത്തരക്കാര്‍ ശമ്പളത്തിന്റെ നല്ലൊരു ശതമാനം മുടിയുടെ പരിപാലനത്തിന് ചെലവഴിക്കുന്നവരായിരിക്കും. മറ്റുള്ളവര്‍ അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നത് ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരത്തില്‍ മുടി കുറ്റിയായി വെട്ടുന്നവര്‍. എന്നാല്‍ അരക്ഷിതാവസ്ഥയെയും സൂചിപ്പിക്കുന്നുണ്ട് ഇത്തരം മുടി.

 നീണ്ട് ഇടതൂര്‍ന്ന മുടി

നീണ്ട് ഇടതൂര്‍ന്ന മുടി


നീണ്ട മുടികള്‍ക്ക് നിരവധി അര്‍ത്ഥങ്ങളുണ്ടെന്നാണ് നിരീക്ഷണം. നീണ്ട മുടി പലപ്പോഴും വശ്യതയുടെ അടയാളമായാണ് സ്ത്രീകളും കണക്കാക്കിപ്പോരുന്നത്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ് നീളമുള്ള മുടികളുടെ ഉടമകളെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. എന്ത് കാര്യങ്ങളും കൃത്യമായി പദ്ധതിയിട്ട് നടപ്പാക്കുന്നവരായിരിക്കും ഇത്തരത്തില്‍ നീണ്ട് മിനുസമുള്ള മുടിയുടെ ഉടമകള്‍.

ചാരനിറത്തിലുള്ള മുടി

ചാരനിറത്തിലുള്ള മുടി

പ്രകൃത്യാ ചാരനിറത്തിലുള്ള മുടികളുടെ ഉടമകള്‍ ജീവിത്തില്‍ കംഫര്‍ട്ടബിളായിരിക്കും. സ്വന്തമായി അഭിപ്രായമുള്ള ഇത്തരക്കാര്‍ ഇത് ആര്‍ക്ക് മുമ്പിലും തുറന്ന് പ്രകടിപ്പിക്കാന്‍ ഇത്തരക്കാര്‍ മടി കാണിക്കാറില്ല. ഇഷ്ടാനിഷ്ടങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുന്ന ഇത്തരക്കാര്‍ നല്ല കാര്യങ്ങളെ ആര്‍ക്ക് മുമ്പിലും പിന്തുണയ്ക്കാനും തയ്യാറാവുന്നവരുമാണ്.

വിവിധ നിറങ്ങളിലുള്ള മുടി

വിവിധ നിറങ്ങളിലുള്ള മുടി

മറ്റുള്ളവര്‍ എന്തുചെയ്യുമെന്ന് ഭയക്കാത്തവര്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് മാത്രമേ അന്ത്യം വരെയും ജീവിക്കുകയുള്ളൂ. ഇത്തരക്കാര്‍ സാഹസികത ഇഷ്ടപ്പെടുന്നവരും പരമ്പരാഗ സമൂഹത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നവരായിരിക്കും മുടികളില്‍ ചായം തേയ്ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍.

നീണ്ട് ചുരുണ്ട മുടി

നീണ്ട് ചുരുണ്ട മുടി

ചുരുണ്ട് നീണ്ട മുടിയുള്ള പെണ്‍കുട്ടികള്‍ അല്‍പ്പം സീരിയസായ സ്വഭാവത്തിന് ഉടമകളായിരിക്കും. നേരേ വാ നേരെ പോ എന്ന രീതിയില്‍ ചിന്തിക്കുന്ന ഇത്തരക്കാര്‍ പ്രൊഫഷണലായിരിക്കും. എന്നാല്‍ അലസരായിരിക്കും ഇത്തരം മുടിയുടെ ഉടമകള്‍. എന്ത് കാര്യത്തിനും ധൈര്യത്തോടെ ഇത്തരക്കാരെ സമീപിക്കാം.

ചുരുണ്ട മുടി

ചുരുണ്ട മുടി


ചുരുണ്ട മുടിയുള്ളവര്‍ മനസ്കരും എന്ത് കാര്യവും ധൈര്യത്തോടെ ഏറ്റെടുത്ത് ചെയ്യാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. മറ്റുള്ള വ്യക്തികളേക്കാള്‍ വേഗത്തില്‍ എന്ത് കാര്യവും ചെയ്യാന്‍ സാധിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. സ്നേഹം, ആക്രമോത്സുകത, സ്വയമറിവ് എന്നിവയെല്ലാം കൂടിച്ചേര്‍ന്ന വ്യക്തിയായിരിക്കും.

വേവി ഹെയര്‍

വേവി ഹെയര്‍


ഏറെ ശ്രദ്ധ വേണ്ടവയാണ് വേവി ഹെയര്‍. മോഡേണായ സ്ത്രീകളുടെ അടയാളമാണ് ഇത്തരം മുടി. എന്ത് കാര്യവും നിയന്ത്രിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശേഷിയുള്ളവരായിരിക്കും വേവി ഹെയറിന്റെ ഉടമകള്‍. സ്വയം പരിപാലിക്കാനും ലാളിക്കാനും ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരം മുടിയുടെ ഉടമകള്‍. നിഷ്കളങ്കാരെന്ന് തോന്നിപ്പിക്കാന്‍ കഴിവുള്ളവരായിരിക്കും ഇത്തരം മുടിയുള്ളവര്‍.

അലസമായ മുടി

അലസമായ മുടി

അലസമായ മുടിയുടെ ഉടമകള്‍ സ്റ്റൈലിഷായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. ചുറ്റിലുമുള്ള ആരെയും ആകര്‍ഷിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിവുള്ള ഇത്തരക്കാര്‍ ആത്മാവ് പറയുന്ന കാര്യങ്ങള്‍ക്ക് അനുസൃതമായി ജീവിക്കുന്നവരായിരിക്കും. സ്വപ്നങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ഇത്തരക്കാര്‍ സ്വപ്നങ്ങള്‍ കയ്യെത്തി പിടിക്കാന്‍ കഴിവുള്ളവരായിരിക്കും.

<strong>അക്വേറിയം വീടിനുള്ളില്‍ വച്ചാൽ സമ്പത്ത് നിറയും: സമ്പാദ്യത്തിന് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നത്</strong>അക്വേറിയം വീടിനുള്ളില്‍ വച്ചാൽ സമ്പത്ത് നിറയും: സമ്പാദ്യത്തിന് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നത്

വൃത്താകൃതിയിലുള്ള മുഖമുള്ളവര്‍ ദയാലുക്കള്‍!! സ്വന്തം കാര്യങ്ങള്‍ക്ക് ബന്ധങ്ങളെ ഉപയോഗിക്കില്ലവൃത്താകൃതിയിലുള്ള മുഖമുള്ളവര്‍ ദയാലുക്കള്‍!! സ്വന്തം കാര്യങ്ങള്‍ക്ക് ബന്ധങ്ങളെ ഉപയോഗിക്കില്ല

<strong>കാലുകള്‍ നെഞ്ചുവരെ ചുരുട്ടി വെച്ച് ഉറങ്ങുന്നവര്‍ എന്തു വെല്ലുവിളിയും നേരിടും! ഉറക്കം പറയുന്നത്</strong>കാലുകള്‍ നെഞ്ചുവരെ ചുരുട്ടി വെച്ച് ഉറങ്ങുന്നവര്‍ എന്തു വെല്ലുവിളിയും നേരിടും! ഉറക്കം പറയുന്നത്

English summary
Not only can your facial features tell you a thing or two about yourself, your hairstyle can also reveal several things about you. From wild and crazy to simple and sweet, how you wear your hair can say a lot about your personality. So now you know why women are willing to invest so much time and money into their hair! Hair is extremely symbolic; it’s something that is deeply tied to one’s identity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X